വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബൈ വിലക്ക്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് വിലക്ക്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതാണ് വിലക്കിന് കാരണം. വിലക്കിനെ തുടർന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാർജയിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്തു. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്തുടരുക

Continue Reading

കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി

കാര്‍ഷിക നിയമഭേദഗതി ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ രാജിവെച്ചു. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചാബിൽ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ രാജി.

Continue Reading

2020 ലും ഇങ്ങനെയൊക്കെയോ..? വീട് വയ്ക്കാൻ കോടികൾ മുടക്കുന്ന നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വീട്. കോടീശ്വരനായ വയനാട് കമ്മന ചെറുവയൽ രാമേട്ടന്റെയും ഗീതേച്ചിയുടെയും വീട് അങ്ങനെയാണ്.

ഇറ താണ പുല്ലുമേഞ്ഞ വീടും കരി മെഴുകിയ നിലവും..!2020 ലും ഇങ്ങനെയൊക്കെയോ..? വീട് വയ്ക്കാൻ കോടികൾ മുടക്കുന്ന നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല അത്തരമൊരു വീട്. എന്നാൽ കോടീശ്വരനായ വയനാട് കമ്മന ചെറുവയൽ രാമേട്ടന്റെയും ഗീതേച്ചിയുടെയും വീടുകണ്ടാൽ നൂറ്റാണ്ടുകൾ പിന്നിലേക്കുള്ള മടങ്ങിപ്പോക്കായി നമുക്ക് തോന്നിയേക്കാം.വീഡിയോ കാണാം… Wide Live News ന്റെ ചാനൽ Subscribe ചെയ്യാൻ മറക്കേണ്ട. ജീനോം സേവ്യർ പുരസ്കാര ജേതാവുകൂടിയായ രാമേട്ടൻ കഴിയുന്നത് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഈ മനോഹര പുല്ലുമേഞ്ഞ വീടിനുള്ളിലാണ്.വർഷാ വർഷം […]

Continue Reading

24 മണിക്കൂറിനിടെ 97,894 പേർക്ക് കോവിഡ്; ഇന്ത്യയിൽ കോവിഡ് ബാധിതർ 51 ലക്ഷം കവിഞ്ഞു, മരണം 83,198

Continue Reading

രാഹുൽ ഗാന്ധി എംപിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകൾക്ക്‌ സീറ്റ്‌; കോൺഗ്രസിനുള്ളിൽ മുറുമുറുപ്പ് തുടരുന്നു.

കൽപ്പറ്റഃ രാഹുൽ ഗാന്ധി എംപിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകൾക്ക്‌ കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ്‌ നൽകിയത്‌ കോൺഗ്രസിൽ ഉണ്ടായ വിവാദം ശക്തമാകുന്നു. ബിജെപി നേതാവിന്റെ മകന് വേണ്ടി രാഹുൽ ഗാന്ധി എങ്ങനെ, എന്തുകൊണ്ട് ശുപാർശ ചെയ്തുവെന്ന് കോൺഗ്രസ് അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഇതിനകം പറഞ്ഞതാണെങ്കിലും പ്രവർത്തകർ തൃപ്തരല്ല.വയനാട് എംപിയായ രാഹുൽ ഗാന്ധിയുടെ  ഇത്തരമൊരു ശുപാർശയെക്കുറിച്ച് പാർട്ടി പ്രവർത്തകർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചുവെന്നും ആദ്യഘട്ടമെന്ന നിലയിൽ യഥാർത്ഥത്തിൽഎന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും ഡി.സി.സി.വൃത്തങ്ങൾ […]

Continue Reading

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ പ്രൊജക്ട്‌സിന്. 861.90 കോടി രൂപ ചെലവില്‍ കെട്ടിടം പൂര്‍ത്തീകരിക്കാനാണ് കരാര്‍

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ പ്രൊജക്ട്‌സിന്. 861.90 കോടി രൂപ ചെലവില്‍ കെട്ടിടം പൂര്‍ത്തീകരിക്കാനാണ് കരാര്‍. 21 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇപ്പോള്‍ നടക്കുന്ന വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് വിവരം. എല്‍ ആന്‍ഡ് ടി, ടാറ്റ പ്രൊജക്ട്‌സ്, ഷപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി എന്നീ കമ്പനികളാണ് അവസാനഘട്ട ലേലത്തില്‍ ഉണ്ടായിരുന്നത്. 865 കോടിയാണ് എല്‍ ആന്‍ഡ് ടി മുന്നോട്ടുവെച്ചത്.

Continue Reading

കോവിഡ് പശ്ചാത്തലത്തിൽ ടൂറിസം സാധ്യതകളെ കുറിച്ച് പ്രമുഖ ടൂറിസ്റ്റ് എക്സ്പേർട്ട് സൈഫ് വൈത്തിരി Wide Live News ൽ സംസാരിക്കുന്നു.അഭിമുഖം കാണാം..

Continue Reading

ബഫർ സോൺ – നിശബ്ദ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലഃ കാർഷിക പുരോഗമന സമിതി

കൽപറ്റഃ മലബാർ, ആറളം , കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ ഉൾപ്പെടുത്തി ബഫർസോൺ പ്രഖ്യാപിച്ച കേന്ദ്ര ഗവണ്മെന്റിന്റെ നയം തിരുത്തണമെന്ന് കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പിഎം ജോയ് പറഞ്ഞു കാർഷിക പുരോഗമന സമിതി വൈത്തിരി താലൂക്ക് കമ്മിറ്റി വൈത്തിരി ടെലഫോൺ എക്സ്ചേഞ്ച്നു മുൻപിൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പ്രദേശങ്ങളിൽ പരിസ്ഥിതി ലോല പ്രഖ്യാപനത്തിലൂടെ നിശബ്ദ കുടിയിറക്കലിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയം പിന്തുണനല്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.വനത്തിനു ചുറ്റും ബഫർസോൺ ഒരു കിലോമീറ്റർ […]

Continue Reading

ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി വിജയന്‍

നിയമസഭാംഗത്വത്തിന്റെ അൻപതാം വാര്‍ഷികം ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി വിജയന്‍ എഴുതിയ കുറിപ്പില്‍ പറയന്നു. മാതൃഭൂമിയും മലയാള മനോരമയുമാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

Continue Reading

സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ് ചെന്നിത്തല. ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്നത് പരിശോധിക്കണമെന്ന് പറഞ്ഞ ആളാണ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ് നാട്ടില്‍ അരാജകത്വം അരങ്ങേറുന്നതെന്നും സിപിഎം ആരോപിക്കുന്നു.

Continue Reading