വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംരക്ഷണ ഭിത്തിയുടേയും കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപനം നിർവഹിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൾ സംരക്ഷണ ഭിത്തിയുടേയും ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കർമ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അതിന്റെ 2020-2021 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നത്.7ലക്ഷം രൂപ ചെലവിലാണ് സ്കൂൾ സംരക്ഷണ ഭിത്തി നിർമിക്കുന്നത്. മറ്റൊന്ന് 5 ലക്ഷം രൂപ ചെലവിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഫിൽറ്റർ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), […]

Continue Reading

ഹത്രാസ് പെണ്‍കുട്ടി പേരില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ വ്യാജം; നിഷേധിച്ച് കുടുംബം

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള പോസ്റ്റുകള്‍ക്കൊപ്പം പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോയല്ലെന്ന് കുടുംബം അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുല്ല് പറയ്ക്കുന്നതിനായി പാടത്ത് പോയപ്പോഴാണ് 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഉയര്‍ന്ന ജാതിക്കാരായ നാല് പേരാണ് കേസിലെ പ്രതികള്‍. പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയ്യും കാലും ഒടിഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന […]

Continue Reading

യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഒക്ടോബര്‍ നാലിനാണ് സിവില്‍ സര്‍വീസ് പരീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന കാര്യം അധികൃതര്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കായി 50 കോടിയില്‍പ്പരം രൂപ ചെലവഴിച്ചതായി യുപിഎസ്‌സി കോടതിയെ ബോധിപ്പിച്ചു.

Continue Reading

ഇനി തോന്നും പോലെ പറ്റില്ല ; ബേക്കറികളിലും മറ്റും മധുരപലഹാരങ്ങൾ വിൽക്കുന്നതിനുള്ള മാർഗനിർദേശവുമായി ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

മധുര പലഹാര വിൽപ്പനക്കാർ ഇനി എക്സ്പയറി ഡേറ്റ് ഉത്പന്നങ്ങളിൽ കാണിച്ചിരിയ്ക്കണം. പായ്ക്കറ്റ് പലഹാരങ്ങളിലും മിഠായികളിലും മാത്രമല്ല ബേക്കറികളിൽ ലൂസ് ആയി വിൽക്കുന്ന മധുരപദാര്‍ത്ഥങ്ങളും എത്ര നാളിനുള്ളിൽ ഉപയോഗിയ്ക്കണം എന്ന് വെളിപ്പെടുത്തിയിരിയ്ക്കണം.ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. രാജ്യത്തെ എല്ലാ മധുരപദാര്‍ത്ഥ ഷോപ്പ് ഉടമകൾക്കും ഇതു സംബന്ധിച്ച നിര്‍ദേശമുണ്ട്. ഗുണമേൻമയുള്ള പുതിയ ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിയ്ക്കുന്നതിൻെറ ഭാഗമായാണ് നീക്കം. രാസപദാര്‍ത്ഥങ്ങൾ ചേര്‍ത്തുണ്ടാക്കുന്ന ചോക്ളേറ്റും മറ്റ് മധുര പാദാര്‍ത്ഥങ്ങളും കാലാവധി കഴിഞ്ഞ് […]

Continue Reading

വിധിന്യായത്തില്‍ ന്യായം തിരയരുതെന്നും നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുതെന്നും എം സ്വരാജ് എംഎല്‍എ

വിധിന്യായത്തില്‍ ന്യായം തിരയരുതെന്നും നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുതെന്നും എം സ്വരാജ് എംഎല്‍എ. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണെന്നും ബാബറി മസ്ജിദ് തകര്‍ത്തതിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ എം സ്വരാജ് പ്രതികരിച്ചു.‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്ന് അയോധ്യ വിധിയില്‍ എം സ്വരാജ് പ്രതികരിച്ചിരുന്നു. ഇന്ന് ബാബറി പള്ളി തകര്‍ത്ത സംഭവത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ വെറുതെ വിട്ടപ്പോള്‍ ഈ പോസ്റ്റ് വീണ്ടും ചര്‍ച്ചയായിരുന്നു. എം സ്വരാജിന്റെ പോസ്റ്റിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.എല്‍ […]

Continue Reading

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താന്‍ തയാറാണെന്ന് പ്രതി സന്ദീപ് നായര്‍ അറിയിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താന്‍ തയാറാണെന്ന് പ്രതി സന്ദീപ് നായര്‍ അറിയിച്ചു. തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കോടതി വ്യക്തമാക്കി. സിആര്‍പിസി 164 പ്രകാരം ഉടന്‍ തന്നെ സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാകും മാപ്പുസാക്ഷിയാക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.മാപ്പ് സാക്ഷി ആക്കിയാലും ശിക്ഷ ഒഴിവാക്കുമെന്ന് പറയനാകില്ലെന്നും കോടതി വ്യക്തമാക്ക

Continue Reading

കോടതി വിധി പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന്​

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധി പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന്​ മുതിർന്ന ബി.ജെ.പി നേതാവും കേസിലെ പ്രതിയുമായിരുന്ന എൽ.കെ അദ്വാനി. രാം ജന്മഭൂമി പ്രസ്ഥാനത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയും ബി.ജെ.പിയുടെ വിശ്വാസവുമാണ്​ ഈ വിധി വ്യക്തമാക്കുന്നതെന്ന്​ എൽ.കെ അദ്വാനി പ്രതികരിച്ചു. കോടതി വിധി ചരിത്രപരമായ തീരുമാനമാണെന്ന്​ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നേതാവ്​ മുരളി മനോഹർ ജോഷി പ്രതികരിച്ചു. ഡിസംബർ ആറിന്​ അയോധ്യയിൽ നടന്ന സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ഇൗ വിധി […]

Continue Reading

ബാബറി വിധി വേദനാജനകവും, അപമാനകരവും, അവിശ്വസനീയവുമാണെന്ന് മഅദനി

ബാബറി മസ്ജിദ് പൊളിച്ച് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ പ്രതികരണവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ബാബറി വിധി വേദനാജനകവും, അപമാനകരവും, അവിശ്വസനീയവുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

27വർഷം പഴക്കമുള്ള കേസിൻ്റെ വിചാരണ ഇനിയും നീട്ടികൊണ്ട് പോകാൻ ആകില്ല; സിബിഐ

കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ നിലപാടറിയിച്ച് സിബിഐ. 27വർഷം പഴക്കമുള്ള കേസിൻ്റെ വിചാരണ ഇനിയും നീട്ടികൊണ്ട് പോകാൻ ആകില്ലെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.

Continue Reading