പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുള്ള അനുഭവസമ്പത്താണ് മുംബൈയുടെ കരുത്തെന്ന് ഗവാസ്‌കര്‍

13ാം ഐ.പി.എല്‍ സീസണ്‍ കിരീടം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെ നേടുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുള്ള അനുഭവസമ്പത്താണ് മുംബൈയുടെ കരുത്തെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

Continue Reading

വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി നേട്ടമുണ്ടാനുള്ള ശ്രമം അപകടകരംഃ കെ.സുരേന്ദ്രന്‍

വിശുദ്ധഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ മന്ത്രി കെ.ടി. ജലീല്‍ സ്വര്‍ണക്കള്ളടത്ത് തന്നെയാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിശുദ്ധഗ്രന്ഥത്തെ മുന്നില്‍ വെച്ച് സ്വര്‍ണക്കടത്ത് കേസിനെ വര്‍ഗീയവത്കരിക്കാന്‍ സി.പി.എം ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി നേട്ടമുണ്ടാനുള്ള ശ്രമം അപകടരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Continue Reading

ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യമുളളതു കൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെ.ടി.ജലീൽ

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്ത സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യമുളളതു കൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കില് കുറിച്ചു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യംചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധം കനക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.

Continue Reading

ഉത്തരവാദിത്തത്തോടെ മാത്രം ഇന്റർനെറ്റിനെ സമീപിക്കണംഃ അജിത് ഡോവൽ.

രാജ്യത്ത് ഏതു തരത്തിലുമുള്ള സൈബർ ആക്രമണങ്ങളും ഉണ്ടായേക്കാമെന്ന്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉത്തരവാദിത്തത്തോടെ മാത്രം ഇന്റർനെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം എല്ലാവരെയും ഇന്റർനെറ്റിലാക്കിയെന്നും അതുകൊണ്ടു തന്നെ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകളാണ് നടക്കുന്നത്. […]

Continue Reading

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് കോടതിയുടെ അന്ത്യശാസനം.

മദ്യലഹരിയില്‍ അമിതവേഗതയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് കോടതിയുടെ അന്ത്യശാസനം. കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് കര്‍ശനനിര്‍ദേശം നല്‍കിയത്. അടുത്തമാസം 12 ന് ശ്രീറാം നേരിട്ട് കോടതിയിലെത്തണം. മുന്‍പ് മൂന്ന് തവണ നിര്‍ദേശിച്ചിട്ടും ശ്രീറാം കോടതിയില്‍ എത്തിയിരുന്നില്ല. രണ്ടാം പ്രതി വഫ ഫിറോസ് മജിസ്‌ട്രേട്ട് കോടതി -3 ല്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.

Continue Reading

ബാംഗ്ലൂർ; അതിജീവനത്തിന്റെ വേറിട്ട വഴിയിൽ;മലയാളി സംരംഭകർക്ക്‌ ശുഭപ്രതീക്ഷ

ബംഗളൂരു: വലിയ അഡ്വാൻസ് തുകയോ ഉയർന്ന വാടകയോ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഒരുപാട് വീടുകളും ഷോപ്പുകളും നിലവിലെ ബാംഗ്ലൂർ കാഴ്ചയാണ്‌.കൂടുതൽ മെച്ചമായ ഒരവസ്ഥയിലേക്ക് എത്തിപ്പെടാനും പുതിയ മേച്ചിൽ പുറങ്ങൾ തേടാനും ബാംഗ്ലൂർ ഏവരെയും സാധ്യതകളിലേക്ക് കാത്തിരിക്കുന്നു.വരാനിരിക്കുന്ന അവസരം ഉപയോഗപ്പെടുത്തുവാൻ വീണ്ടും ആളുകൾ സജീവമായിത്തുടങ്ങി.കൊറോണ എന്ന മഹാമാരി സൃഷ്ടിച്ച ഭീകരതയിൽ ഭയന്നു നാട്ടിലേക്ക് യാത്രയായവരോടും, പ്രതിസന്ധികളെ നേരിട്ട് ക്ഷമയോടെ ഇവിടെത്തന്നെ പിടിച്ചു നിൽക്കുന്നവർക്കും ബാംഗ്ലൂർ സിറ്റി പ്രതീക്ഷയാവുകയാണ്. ബാംഗ്ലൂർ സിറ്റിയിലെ ജീവിതം സാധാരണ നിലയിലേക്ക് മാറികൊണ്ടിരിക്കുന്നു. കൊറോണാ കേസുകളും മരണവും […]

Continue Reading

വര്‍ണ്ണചിറക് ചിത്രോത്സവം സംഘടിപ്പിക്കുന്നു

കൽപ്പറ്റഃ വയനാട് ജില്ലാ ലൈബ്രറി വികസനസമിതിയും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടി വര്‍ണ്ണചിറക് ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.2020 ഒക്ടോബര്‍ രണ്ടിന് 10.30 മുതല്‍ 12.30 വരെ കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നായിരിക്കും മത്സരത്തില്‍ പങ്കെടുക്കുക. ജില്ലയിലെ ലൈബ്രറികള്‍ മുഖേനയും നേരിട്ടും ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രന്ഥശാലയെ പ്രതിനിധീകരിച്ചായിരിക്കണം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. എല്‍പി, യുപി, എച്ച്എസ്, പ്ലസ് ടു എന്നി […]

Continue Reading

മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സിന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. 1983ല്‍ ബാലു കിരിയത്തിന്റെ ‘വിസ’ സിനിമ ചെയ്യുമ്പോഴാണ് ഇതുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.  ജെ.ബി ജങ്ഷനിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്.  ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധന്‍ ചേട്ടന്‍ എന്നെ  കാര്യങ്ങളേല്‍പ്പിച്ച് പോയിരിക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്കയ്ക്ക് ഒരു ഷര്‍ട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷര്‍ട്ടൊന്നും അവിടെ അപ്പോള്‍ കിട്ടില്ലായിരുന്നു. ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാര്‍ക്കൊക്കെ വെച്ചു ഒരു ഷര്‍ട്ടുണ്ടാക്കി. എന്നിട്ട് ഡി.ബി ഷര്‍ട്ടാണെന്ന് പറഞ്ഞ് […]

Continue Reading

പാചകത്തിനായി വാങ്ങിച്ച മത്സ്യത്തിന്റെ വയറ്റിൽനിന്ന് ശക്തമായി തിളങ്ങുന്ന നീലനിറമുള്ള വസ്തു.

കൊളത്തൂർ: പാചകത്തിനായി വാങ്ങിച്ച മത്സ്യത്തിന്റെ വയറ്റിൽനിന്ന് ശക്തമായി തിളങ്ങുന്ന നീലനിറമുള്ള വസ്തുകണ്ടത് ജനങ്ങളിൽ ആശ്ചര്യം പടർത്തിയിരിക്കുന്നു.കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ ചിലഭാഗങ്ങളിലാണ്ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായതായി നിരവധിപേർ അറിയിച്ചത്. മത്സ്യത്തിൽനിന്ന്കിട്ടിയ നീലനിറമുള്ള തിളങ്ങുന്ന വസ്തുവിൻറഫോട്ടോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.ഐല ചെമ്പാൻ എന്ന മത്സ്യത്തിൻറ വയറ്റിൽനിന്നാണ് കിട്ടിയത്.

Continue Reading

ബലാത്സം​ഗക്കേസിലെ പ്രതികളുടെ ലൈംഗിക അവയവം മുറിച്ചു കളയും ; കുട്ടികളെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യും; കഠിന നിയമവുമായി ഒരു സംസ്ഥാനം

നൈജീരിയഃ നൈജീരിയയിലെ സംസ്ഥാനമായ കാഡുനയിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് ഇനി മുതൽ മാരകശിക്ഷ. പുരുഷ പ്രതികളുടെ ലൈംഗിക അവയവം ചേദിക്കാനുള്ള നിയമത്തിനാണ് ഭരണകൂടം ഇതിനകം അംഗീകാരംനൽകിയത്. അടുത്തിടെ കാഡുനയിൽ പീഡനക്കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കർശനമായ ഈ ശിക്ഷനടപടിഏർപ്പെടുത്താൻ തീരുമാനം. നേരത്തെബലാത്സംഗക്കേസിലെ പ്രതികൾക്ക് 21വർഷത്തെ തടവുശിക്ഷയായിരുന്നു ഇവിടെ നൽകിയിരുന്നത്.14 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായിപീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന പുതിയനിയമം അനുശാസിക്കുന്നു . ലൈംഗിക ആക്രമണങ്ങളിൽ […]

Continue Reading