ഡൽഹിയിലെ അണ്ണാ ഹസാരെ സമരം പോലെ ആർഎസ്എസ് ട്രോജൻ കുതിരയാണ് വൺ ഇന്ത്യ വൺ പെൻഷൻ പ്രസ്ഥാനംഃ മന്ത്രി ഡോ.തോമസ് ഐസക്

ഇന്ത്യാ രാജ്യത്ത് വയോജനങ്ങൾക്ക് സാർവ്വത്രിക പെൻഷൻ എന്ന ആദർശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണ്. കർഷക ബോർഡ് പെൻഷൻകൂടി നടപ്പാകുന്നതോടെ നാം ആ ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരിക്കും. കേരളത്തിൽ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടമെന്നും ഡോ.തോമാസ് ഐസക് പറയുന്നു. 1400 രൂപ പ്രതിമാസം പെൻഷൻ നൽകുന്നതിൽ 1250 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് 600 രൂപ പെൻഷൻ 1400 രൂപയായി വർദ്ധിപ്പിച്ചതാണ്. ഇതിനുള്ള ജനകീയ അംഗീകാരം സർക്കാരിനുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡോക്ടര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെടുന്നത്

തിരുവനന്തപുരംഃ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെബിഎം ക്ലിനിക്കിലെ ഡോ.എം.എസ് ആബ്ദീനാണ് മരിച്ചത്. കൊവിഡ് ബാധിതനായി കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡോക്ടര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെടുന്നത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ […]

Continue Reading

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രകടനത്തിന് മുന്നിലേക്ക് ചൊങ്കെടിയും പിടിച്ച് നിൽക്കുന്ന സി.പി.എം പ്രവർത്തകന്റെ ചിത്രം സോഷ്യൽ മീഡയിൽ വൈറലാവുന്നു.

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രകടനത്തിന് മുന്നിലേക്ക് ചൊങ്കെടിയും പിടിച്ച് നിൽക്കുന്ന സി.പി.എം പ്രവർത്തകന്റെ ചിത്രം സോഷ്യൽ മീഡയിൽ വൈറലാവുന്നു. ന്യൂസ് ക്യാമറാമാൻ അഖിൽ ദാസ് പർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. ദൃശ്യങ്ങൾക്ക് ഇതിനകം വൻ സ്വീകാര്യതയാണ് ഇടതുപക്ഷ ഇടങ്ങളിൽ ലഭിച്ചത്.

Continue Reading

സംസ്ഥാന സർക്കാറിന്‍റെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച ആ ഭാഗ്യവാൻ..!

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് Tb 173964 ടിക്കറ്റിന്. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, […]

Continue Reading

ശരവണനില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസ്; ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണര്‍ ആയിരുന്നപ്പോള്‍ പാലക്കാട് ആര്‍ടിഒയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടത്തൽ വാദം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഗതാഗത കമ്മീഷണറായിരുന്ന തച്ചങ്കരി പാലക്കാട് ആര്‍ടിഒയായിരുന്ന ശരവണനില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. പരാതിയോടൊപ്പം ലഭിച്ച തെളിവുകള്‍ വിശ്വസനീയമല്ലെന്നാണ് വിജിലന്‍സിന്റെ വാദം. തച്ചങ്കരിയെ വിളിച്ച ഫോണ്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് ശരവണന്‍ മൊഴി […]

Continue Reading

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. റെഡ് അലേര്‍ട്ട് […]

Continue Reading

എം.വി.നികേഷ് കുമാ റിന്റെ വാഹനം തല കീഴായി മറിഞ്ഞു

മാധ്യമപ്രവർത്തകൻ എം.വി.നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന്രാവിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലേക്ക്പോകും വഴി കളമശേരി മെഡിക്കൽ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്.നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാർ തലകീഴായി മറിയുകയായിരുന്നു. എയർബാഗ്പൊട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. നികേഷിന് പരിക്കുകളില്ല.

Continue Reading

യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് മാരക വിഷാംശം ഉൾക്കൊള്ളുന്ന കത്ത്

യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് മാരക വിഷാംശം ഉൾക്കൊള്ളുന്ന കത്തയച്ചതായി റിപ്പോർട്ട്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുന്ന പാഴ്‌സലില്‍ റസിന്‍ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസിലേക്ക് കത്ത് എത്തുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തി വിഷ വസ്തു അടങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

Continue Reading

ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തൊഴിലാളി വിരുദ്ധ ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.

തൊഴില്‍ സമരങ്ങള്‍ തടയുന്നതിനും തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍. 300 പേര്‍ വരെ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം ജീവനക്കാരെ പിരിച്ചുവിടാനും നിയമിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതാണ് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍.

Continue Reading