കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 412 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 87 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. 19 മരണം ഇന്ന് സ്ഥിരീകരിച്ചു ഇന്ന് 3007 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാംപിളുകള്‍ പരിശോധന നടത്തി. 40352 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.

Continue Reading

പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ റോഡ്കേന്ദ്രാനുമതി ലഭിക്കുവാൻ രാഹുൽ ഗാന്ധി ഇടപെടണംഃ ബദൽ റോഡ് വികസന സമിതി

പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ റോഡ്-കേന്ദ്രാനുമതി ലഭിക്കുവാൻ രാഹുൽ ഗാന്ധി ശക്തമായി ഇടപെടണം – ബദൽ റോഡ് വികസന സമിതി പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് യഥാർത്ഥ്യമാക്കാൻ ആവശ്യമായ അപേക്ഷയും മറ്റ് രേഖകളും സംസ്ഥാന ഗവൺമെന്റ് കേന്ദ്രത്തിന് അടുത്ത കാലത്ത് സമർപ്പിച്ച സാഹചര്യത്തിൽ വനത്തിലൂടെ റോഡു നിർമ്മിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയ അനുമതി നേടിയെടുക്കുവാൻ എം പി രാഹുൽ ഗാന്ധി അതിശക്തമായി ഇടപെടണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ഏതാനം […]

Continue Reading

ശ്രേഷ്ഠ ഗാന്ധിയന്‍ പുരസ്‌കാരം കാർഷിക പുരോഗമന സമിതി വയനാട് ജില്ലാ ചെയർമാൻ ഡോ.പി.ലക്ഷ്മണന്‍ മാസ്റ്റര്‍ക്ക്

കല്‍പ്പറ്റ:കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ ശ്രേഷ്ഠ ഗാന്ധിയന്‍ പുരസ്‌ക്കാരം വയനാട്ടുകാരനായ ലക്ഷ്മണന്‍ മാഷ് എന്നു വിളിക്കുന്ന ഡോ. പി ലക്ഷ്മണന്‍ മാസ്റ്റര്‍ക്ക്.ഇന്നത്തെക്കാലത്ത് ഒരു ഗാന്ധിയനെ കണ്ടെത്തുക ശ്രമകരമാണ്. എന്നാല്‍ ലക്ഷ്മണന്‍ മാസ്റ്ററിലൂടെ ഒരു ഗാന്ധിയനെ കണ്ടെത്തുക ഏതൊരാള്‍ക്കും അനായാസകരമാണെന്നും ഏതു വിഷയത്തെക്കുറിച്ചും വളരെ ആധികാരികമായി പറയാന്‍ പറ്റുന്ന അഗാധമായ പാണ്ഡിത്യവും ലളിതജീവിതവും വിനയവും അദ്ദേഹത്തെ മാതൃകാ പുരുഷോത്തമനാക്കുന്നതായും കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി അഭപ്രയപ്പെട്ടു.ഒട്ടേറെ ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണാണ് കേരളത്തിന്‍റേത്. അതില്‍ ഏറ്റവും തലയെടുപ്പോടെ, ബഹുജനശ്രദ്ധ […]

Continue Reading

സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും.കോവിഡ് കാലത്ത് വോട്ടർമാരെ കാണാൻ സ്ഥാനാർത്ഥികൾ ഏറെ ബുദ്ധിമുട്ടും. ഭവനസന്ദർശനമെന്ന് പറഞ്ഞ് ഇനി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ കഴിയില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്ക് മാത്രമല്ല. പ്രവർത്തകർക്കും […]

Continue Reading

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 75,083 പേർക്കാണ് രാജ്യത്ത് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു.രാജ്യത്ത് ഇതുവരെ 55,62,663 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ സമയം രാജ്യത്തെ കോവിഡ് രോ​ഗമുക്തി നിരക്ക് ആശ്വാസമേകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേരാണ് രോ​ഗമുക്തി നേടിയത്.‌1,01,468 പേർ ഇന്നലെ രോ​ഗമുക്തി നേടിയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രിലായം വ്യക്തമാക്കി. രോ​ഗബാധിതരുടെ 80,86 ശതമാനം പേരും നിലവിൽ […]

Continue Reading

നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് പി.ജയരാജൻ

ഇടതുപക്ഷ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളില് പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് പി.ജയരാജൻ വ്യക്തമാക്കി. പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാർട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്തമുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പി ജയരാജന്‍ പറഞ്ഞു.

Continue Reading

പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ലഃകാര്‍ഷിക പുരോഗമന സമിതി

കല്‍പ്പറ്റഃ പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാര്‍-കൊട്ടിയൂര്‍- ആറളം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയ പരിസ്ഥിതി ലോല മേഖലയായ വില്ലേജുകളില്‍ കര്‍ഷകര്‍ ഭയവിഹ്വലരായി കഴിയുകയാണ്.മലയോരപ്രദേശങ്ങളെ ഇല്ലാതാക്കാനുള്ള നയമാണ്.അധികാരികള്‍ സ്വീകരിച്ചുവരുന്നത്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ വനത്തിനുള്ളില്‍ തന്നെ ആയിരിക്കണം. വരും ദിവസങ്ങളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കര്‍ഷകരുടെ […]

Continue Reading

മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുകോണിലേക്കും അന്വേഷണം നീളുന്നു

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുകോണിലേക്കും അന്വേഷണം നീളുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപികയെ ഈ ആഴ്ച എന്‍സിബി മൊഴിയെടുക്കാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ ബുധനാഴ്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ട്. ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.

Continue Reading

നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സിവില്‍ എന്‍ജിനീയറായ നവവരന്‍ മരിച്ചു.

അങ്കമാലി: ദേശീയപാതയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സിവില്‍ എന്‍ജിനീയറായ നവവരന്‍ മരിച്ചു. പാലക്കാട് കൊപ്പം പുലാശ്ശേരി പറമ്പിയത്ത് (അനുഗ്രഹ) വീട്ടില്‍ ശങ്കരനുണ്ണിയുടെ മകന്‍ പി. പ്രവീണാണ് (27) മരിച്ചത്. ദേശീയപാതയില്‍ അങ്കമാലി കരയാംപറമ്പില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം

Continue Reading

കേന്ദ്രത്തിന്റേത് ഏകാധിപത്യ രീതി; പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുക; ഡിവൈഎഫ്‌ഐ

തിരുവനന്തപുരംഃ മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരുൾപ്പെടെ 8 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും സ്വാഭാവിക നീതി നിഷേധവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് കർഷകരുടെ വികാരമാണ് രാജ്യസഭയിൽ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി ഉന്നയിച്ചത്. കോർപ്പറേറ്റുകൾക്കായി ഏതറ്റംവരെയും പോകാൻ മടിക്കാത്ത മോദി സർക്കാരിന്റെ കാർഷിക ബില്ലുകളിലെ കർഷക വിരുദ്ധത തുറന്നുകാട്ടുകയാണ് പ്രതിപക്ഷ എം.പിമാർ ചെയ്തത്. പ്രമേയം വോട്ടിനിടണമെന്ന ആവശ്യത്തെപ്പോലും തള്ളി […]

Continue Reading