രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് മൂക്കുകയറിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ.പി.എല്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് മൂക്കുകയറിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 37 റണ്‍സിനാണ് രാജസ്ഥാനെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ ആയുള്ളു. കൊല്‍ക്കത്തയുടെ യുവബോളിംഗ് നിരയുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ മുട്ടുകുത്തിച്ചത്.

Continue Reading

ന്യൂസിലന്‍ഡ്-ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് 2020 ഒക്‌റ്റോബര്‍ 05 മുതല്‍ 09 വരെ

എഡ്യുക്കേഷന്‍ ന്യൂസിലന്‍ഡ്, ആദ്യത്തെ ന്യൂസിലന്‍ഡ്-ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് 2020 ഒക്‌റ്റോബര്‍ 05 മുതല്‍ 09 വരെ നടത്തുന്നു. ഇന്ത്യയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമുള്ള ഗവേഷകര്‍, വിദഗ്ദ്ധര്‍, അക്കാദമിക് വിദഗ്ദ്ധര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഓണ്‍ലൈന്‍ സീരീസാണിത്. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഇവന്റിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. എക്‌സ്‌ക്ലൂസീവ് പാനല്‍ ചര്‍ച്ചകള്‍, സ്‌പെഷ്യലിസ്റ്റ് മാസ്റ്റര്‍ ക്ലാസസ്, അലുംനി എന്‍ഗേജ്‌മെന്റ്, ഡെയ്‌ലി ട്രിവിയ, ന്യൂസിലന്‍ഡിന്റെ മവോരി സംസ്‌ക്കാരം പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവ ഇതിലൂടെ നടക്കും.

Continue Reading

ശാപം ചൊരിയുന്ന ചാര നിറം തത്തകളെ ബ്രിട്ടനിലെ മൃഗശാലകള്‍ ഒഴിവാക്കി

സന്ദര്‍ശകര്‍ക്ക് നേരെ ശാപം ചൊരിയുന്ന തത്തകളെ ബ്രിട്ടനിലെ മൃഗശാലകള്‍ ഒഴിവാക്കി. പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നാണ് തത്തകളെ ഒഴിവാക്കിയത്. ലിങ്കണ്‍ഷയര്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക്കിലാണ് സംഭവം.ചാര നിറത്തിലുള്ള ആഫ്രിക്കന്‍ തത്തകളാണ് സന്ദര്‍ശകര്‍ക്ക് നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞത്. എറിക്, ജേദ്, എല്‍സി, ടൈസണ്‍, ബില്ലി എന്നീ പേരുള്ള തത്തകള്‍ ഈയടുത്താണ് മൃഗശാലയിലെത്തിയത്. വ്യത്യസ്ത ആളുകളാണ് ഈ തത്തകളെ മൃഗശാലാ അധികൃതര്‍ക്ക് കൈമാറിയത് .ശാപം ചൊരിയുന്ന തത്ത മൃഗശാലകള്‍ ഒഴിവാക്കിയത് ഇതിനകം മാധ്യമങ്ങളിൽ ചർച്ചയാണ്

Continue Reading

അൺലോക്ക് 5: സിനിമാശാലകൾക്ക് 50% ഇരിപ്പിടം, സ്കൂളുകൾ തുറക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

രാജ്യത്തുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ അടച്ചിട്ട സ്കൂളുകൾക്കും കോളേജുകൾക്കും ഒക്ടോബർ 15 മുതൽ വീണ്ടും തുറക്കാൻ അനുവാദമുണ്ടെന്ന് കേന്ദ്രം. കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിന്റെ അടുത്ത ഘട്ടം (അൺലോക്ക് 5) പ്രഖ്യാപിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും, അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എടുക്കാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഓൺ‌ലൈൻ, വിദൂര പഠനം എന്നിവ മുൻ‌ഗണനയുള്ള അധ്യാപന രീതിയായി തുടരുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും കേന്ദ്രം അറിയിച്ചു.സിനിമാ ഹാളുകൾ, മൾട്ടിപ്ലക്സുകൾ, എക്സിബിഷൻ ഹാളുകൾ […]

Continue Reading

ജീവിതം മാറി മറിഞ്ഞ ദിവസത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി തൃഷ

തന്റെ ജീവിതം മാറി മറിഞ്ഞ ദിവസത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി തൃഷ. താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതേ ദിവസം 1999-ല്‍ ഉള്ള ഓര്‍മ്മയാണ് തൃഷ പങ്കുവെച്ചിരിക്കുന്നത്. 16ാം വയസില്‍ മിസ് ചെന്നൈ മത്സരം വിജയിച്ച ചിത്രമാണിത്. ”30/09/1999 എന്റെ ജീവിതം മാറിയ ദിവസം…മിസ് ചെന്നൈ 1999” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ തൃഷ പങ്കെടുത്തിരുന്നു. മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനലില്‍ വരെ താരം എത്തിയിരുന്നു. […]

Continue Reading

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30ൽ നിന്നും നവംബർ 30 വരെ നീട്ടി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2018-19 സാമ്പത്തിക വർഷത്തെ (assessment year 2019-20) ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30ൽ നിന്നും നവംബർ 30 വരെ നീട്ടി. ആദായനികുതി (ഐ-ടി) വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.കോവിഡ് -19 സാഹചര്യം കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഐ-ടി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

സഞ്ജുവിന്റെ ആരാധികയാണ് ഞാന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ പിന്തുണയ്ക്കുന്നതിന് കാരണം സഞ്ജുവാണ്

മുംബൈ: ഈ സീസണ്‍ ഐ.പി.എല്ലിലെ രണ്ട് മത്സരങ്ങളിലെ പ്രകടനം കൊണ്ട് താന്‍ മലയാളി താരം സഞ്ജു സാംസണിന്റെ ആരാധികയായി മാറിയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. സഞ്ജുവിന്റെ ബാറ്റിംഗ് തന്നെ പ്രചോദിപ്പിക്കുന്നെന്നും മന്ദാന പറഞ്ഞു.‘അദ്ദേഹത്തിന്റെ ബാറ്റിംഗ് എന്നെ പ്രചോദിപ്പിക്കുന്നു. സഞ്ജുവിന്റെ ആരാധികയാണ് ഞാന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ പിന്തുണയ്ക്കുന്നതിന് കാരണം സഞ്ജുവാണ്’, മന്ദാന പറഞ്ഞു.

Continue Reading

ശ്രീനാരായണ ഗുരുവിനോടുള്ള ആദരവായി സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല

സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനോടുള്ള ആദരമായാണ് ഓപ്പൺ സർവകലാശാല നിറവേറ്റപ്പെടുക. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം കൊല്ലമാണ്. ഓപ്പൺ സർവ്വകലാശാലക്കായുള്ള പ്രവത്തനങ്ങൾ നടന്നുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

ഐ.പി.എല്‍ 2020; ടോസ് വിജയം സ്മിത്തിന്

ഐ.പി.എല്‍ 13ാം സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം തുടരാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍, റോയല്‍സിന്റെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് സീസണിലെ രണ്ടാം ജയം നേടാനാണ് കൊല്‍ക്കത്തയുടെ ശ്രമം. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇരുടീമും റങ്ങുന്നത്.

Continue Reading

വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിളുമായി ചേര്‍ന്നു ജിയോ 5ജി സപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് പുതിയ സൂചനകള്‍.

വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിളുമായി ചേര്‍ന്നു ജിയോ പുറത്തിറക്കുമെന്നു നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. ഇത് 5ജി സപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണെന്നതാണ് പുതിയ സൂചനകള്‍. ഏറ്റവും പുതിയ സാല്‍വോ 5 ജി കണക്റ്റിവിറ്റിയുള്ള ആന്‍ഡ്രോയിഡ് പവര്‍ ഫീച്ചര്‍ ഫോണുകളെക്കുറിച്ച് യുഎസ് എഫ്സിസി വെബ്സൈറ്റിലാണുള്ളത്. ഇതനുസരിച്ച് ജിയോ ഓര്‍ബിക് മിറ 5 ജി, ഓര്‍ബിക് മാജിക് 5 ജി, ഓര്‍ബിക് മിറ എന്നീ മൂന്ന് ഫോണുകള്‍ റിലയന്‍സ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പേര് അനുസരിച്ച്, ആദ്യ രണ്ട് ഉപകരണങ്ങളായ ജിയോ ഓര്‍ബിക് മിറ 5 ജി, […]

Continue Reading