കൈവിട്ട ആയുധവും വാ വിട്ട വാക്കും ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല..
‘Webqoof ‘ എന്നാദ്യമായി പറഞ്ഞതു ശ്രീ. ശശി തരൂർ ആണെന്നാണു ഓർമ്മ…
ഇന്റർനെറ്റിലൊ, സോഷ്യൽ മീഡിയായുടെ പ്ലാറ്റ്ഫോമിലൊ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നവരുടെ പേരാണു webqoof .
ശരാശരി സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ എല്ലാം ഈ തരത്തിലാണെന്നു അനുമാനിക്കേണ്ടി വരും സമകാലിക സംഭവങ്ങൾ പരിഗണിച്ചാൽ…
ഏതൊരാളെയും തന്റെ ഭാഷാ പ്രാവീണ്യം കൊണ്ടും ഇടപെടൽ കൊണ്ടും പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്കനാണു മലയാളി..
എന്നാൽ വേറൊരാളെ വിശ്വാസത്തിൽ എടുക്കാൻ മലയാളി അതിലും മിടുക്കനുമാണു…
“കബളിപ്പിക്കപ്പെട്ട ഒരു സംസ്കാരത്തിന്റെ പേരാണു മലയാളി “എന്നു മുൻപാരൊ പറഞ്ഞു വച്ചതു ഓർക്കുന്നു…
ലോകത്തിൽ ഏതു പ്രൊഡക്ടും ആദ്യം പരീക്ഷിക്കാവുന്ന ഒരു വിപണിയും ഇവിടമാണെന്നു വേണമെങ്കിൽ പറയാം..
നിലവാരത്തെക്കാൾ ആസ്വാദ്യത ആണു മലയാളിയുടെ മുഖ മുദ്ര…
അതു ഏതു മേഖലയിലായാലും…
ആ മലയാള മുഖ മുദ്ര തന്നെയാണു സോഷ്യൽ് മീഡിയ ഉപയോഗത്തിലും പ്രകടമാകുന്നതു…
4.8 മില്ല്യൺ സജീവ ഫേസ്ബുക് ഉപഭോക്താക്കൾ ഉണ്ടു കേരളത്തിൽ…
9.7 മില്ല്യൺ ഫേസ്ബുക് അക്കൗണ്ടുകളും..
വാർത്തകൾ പ്രചരിക്കാൻ പഴയതു പോലെ വലിയ സമയമൊന്നും വേണ്ട എന്നു ചുരുക്കം…
13 മില്ല്യൻ ഇന്റർനെറ്റ്റ്റ് ഉപഭോക്താക്കളിൽ ഫേസ്ബുക്, വാട്സാപ്, തുടങ്ങി ഓൺലൈൻ പത്രങ്ങളിൽ വരെ എത്തി നിൽക്കുന്ന അതി വേഗ വാർത്താ പ്രചരണത്തിൽ കേരള ജന സംഖ്യയുടെ മൂന്നിൽ ഒന്നു -സജീവ പങ്കാളികളും ഭാഗഭാക്കുകളും ആണു എന്നുള്ള വസ്തുത നാം മറന്നു കൂടാ…
ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത ഒരു വാർത്ത പരക്കുന്ന സമയം അതിന്റെ വിശ്വാസ്യത ഇതൊക്കെ വലിയ ശ്രദ്ധ പുലർത്തേണ്ട വിഷയങ്ങൾ തന്നെയാണു…
കണ്ടു മാത്രം വിശ്വസിക്കേണ്ട പലതും കാണാതെ തന്നെ നാം നെഞ്ജേറ്റാൻ തുടങ്ങിയതു മാധ്യമ ഇടപെടലുകൾ കൊണ്ടും റിപ്പോർട്ടിംഗുകൾ കൊണ്ടുമാണു…
ആ വിശ്വാസം സൂക്ഷിക്കുക എന്നതു മാധ്യമ ധർമ്മം ആണു… കഴിഞ്ഞ ദിവസങ്ങളിൽ മാതൃഭൂമി പ്രാദേശിക ലേഖകനും ഡ്രൈവറും മരണപ്പെട്ടതു പോലും വാർത്തയുടെ യാഥാർഥ്യം യഥർത്ഥമായി തന്നെ അറിയിക്കാൻ പോയപ്പോഴാണു..(അവർക്കു വേണ്ട സുരക്ഷ മുൻ കരുതലുകൾ ഉണ്ടായിരുന്നൊ എന്നു മറു ചോദ്യം ഉണ്ടു)
സോഷ്യൽ മീഡിയായിലൂടെ എന്തും- എഴുതുന്നവയും ,
പങ്കു വയ്ക്കുന്നവയും,
ഇടപെടുന്നവയും
(ലൈക്കുകളിലൂടെ, കമന്റുകളിലൂടെ)
ഇതേ ധാർമ്മികതയ്ക്കു വിധേയമാകേണ്ടതുണ്ടു…
മാധ്യമങ്ങൾ വാർത്ത നൽകുന്നതിലെ വിശ്വാസ്യതയും ധാർമ്മികതയും ചോദ്യം ചെയ്യുന്ന നമ്മിൽ എത്രപേർ നാം എഴുതുകയൊ വിലയിരുത്തുകയൊ വിമർശ്ശിക്കുകയൊ ചർച്ച നടത്തുകയൊ പങ്കിടുകയൊ ചെയ്യുന്ന വാർത്തകളുടെയും വിവരങ്ങളുടെയും വിഷയങ്ങളുടെയും അടിസ്ഥാനം നോക്കാറുണ്ടു…?
എഴുതുകയും ആദ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നവരുടെ അതേ ഉത്തരവാദിത്വമാണു ധാർമ്മികമായും മൗലികമായും നിയമ പരമായും പങ്കിടുന്നവർക്കുള്ളതു…
പങ്കിടുന്നതിലെ ആധികാരികതയും സത്യ സന്ധതയും കണ്ടുപിഠിക്കുക ഇന്നത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല…
ഇനി ആണെങ്കിൽ കൂടിയും അതിന്റെ ഉത്തരവാദിത്വം അതു പ്രചരിപ്പിക്കുന്നവർക്കും കൂടി ആണു…
കഴിയില്ലെങ്കിലൊ വെറുതെ മെനക്കെടാൻ നിൽക്കണ്ട എന്നു ചുരുക്കം…
പലപ്പോഴും നമ്മളെ വിലയുരുത്താനുള്ള നല്ല ഉപാധികളിൽ ഒന്നു നമ്മുടെ പോസ്റ്റുകൾ വായിക്കുക എന്നതു തന്നെയാണു…
ചില അനുഭവങ്ങൾ താഴെ കൊടുക്കുന്നു
➡കേരളത്തിലെ വളരെ പ്രശസ്തമായ നഗരത്തിനടുത്തു ഒരു വ്യക്തി വർഷങ്ങൾ മുൻപു ക്യാൻസർ രോഗ ബാധിതനാവുകയും പിന്നീടു
ഒരു ചെടിയുടെയും പഴത്തിന്റെയും ഉപയോഗത്തിലൂടെ അദ്ധേഹം താൽക്കാലികമായി സുഖപ്പെടുകയും അദ്ധേഹം ആ ചെടിയെയും പഴത്തെയും പ്രോൽസാഹിപ്പിക്കുകയും ചെയ്തു..
മരുന്നും നൽകാൻ തുടങ്ങി
ക്യാൻസർ ഒരു കഠിന അസുഖ്‌മാകയാലും ചികൽസ അതീവ ചിലവേറിയതും ഒക്കെ ആകയാലും ഈ സംഭവം വളരെ ശ്രദ്ധയാകർഷിക്കപ്പെടുകയും ആ വിഷയം ഒരു ഫെയ്സ് ബുക് പോസ്റ്റായി രൂപപ്പെടുകയു ആയിരക്കണക്കിനാളുകൾ അതു പങ്കു വയ്ക്കുകയും ചെയ്തു..
ഈ അടുത്ത ദിവസങ്ങളിലും വർഷങ്ങൾക്കു മുൻപുള്ള ആ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നതു ശ്രദ്ദയിൽപെട്ടു… വളരെ ഉന്നത സ്ഥാനീയരും പ്രബുദ്ധരും ഒക്കെയാണു ഇതു ചെയ്യുന്നതു എന്നും ശ്രദ്ദയിൽ പെട്ടു..
എന്നാൽ ഈ മുൻ ഫെയ്സ് ബുക് പോസ്റ്റിൽ പ്രദിപാദിക്കപ്പെട്ട വ്യക്തി മരിച്ചിട്ടു വർഷം ഒന്നു കഴിഞ്ഞിട്ടും ഇപ്പോഴും ആ പോസ്റ്റും അതു ഷെയർ ചെയ്യുന്നവരും
ഫെയ്സ്ബുക്കിലുണ്ടു..
ഇതിന്റെ സത്യാവസ്ഥ അറിയുന്ന ഒരാൾ,
-എത്ര മാന്യനാണു ഈ പോസ്റ്റിപ്പോഴും ഷെയർ ചെയ്യുന്നതെങ്കിലും –
അവനെ പൊട്ടനെന്നെ വിളിക്കു…
➡ രോഗങ്ങൾക്കു സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടും അവയവ ദാന സഹായം അഭ്യർത്ഥിച്ചുകൊണ്ടും ഉള്ള പോസ്റ്റുകൾ സമാന അനുഭവം സമ്മാനിക്കാറുണ്ടു…
ചിലപ്പോൾ അവയവം ആവശ്യപ്പെട്ട വ്യ്ക്തിക്കു കിട്ടിയാലും സാമ്പത്തിക സഹായം ലഭിച്ചു ചികൽസ പൂർത്തിയായാലും ചില രോഗികൾ എങ്കിലും ഇതൊക്കെ കഴിഞ്ഞിട്ടു മരണപ്പെട്ടാലും
ആ പോസ്റ്റും ഷെയറും ഇപ്പോളും ഇതൊക്കെ ആവശ്യപ്പെട്ടുകൊണ്ടു ഫെയ്സ്ബുക്കിൽ തന്നെ ഉണ്ടാവും…
➡ എടത്വായിൽ ഉള്ള ഒരു കുട്ടിക്കു കിഡ്നി ആവശ്യപ്പെടുന്നതും സഹായം ചോദിക്കുന്നതുമായ ഒരു പോസ്റ്റിന്റെ ഷെയർ കഴിഞ്ഞ ആഴ്ചയും എനിക്കു കിട്ടി… എന്നൽ കഴിഞ്ഞ ഏപ്രിൽ തന്നെ ഈ കുട്ടിയുക്കു ഡോണറെ കിട്ടുകയും അവയവ മാറ്റി വയ്ക്കൽ വിജയകരമായി പൂർത്തിയാക്കുകയും കുട്ടി സുഖമായിരിക്കുകയും ചെയ്യുന്ന, സംഭവം വ്യക്തിപരമായി എനിക്കറിയാം തെളിവുകളോടെ…
(മരിച്ച പലരും ഇപ്പോൾ സ്വർഗ്ഗത്തിലിരുന്നു തങ്ങൾക്കായുള്ള സാമ്പത്തിക സാഹായ പോസ്റ്റുകൾ കണ്ടു ആ സഹായം സ്വീകരിക്കൻ പറ്റാതെ നെടുവീർപ്പിടുന്നുണ്ടാവും)
➡ അരുവിത്തറ പള്ളിയിൽ ആനയെ ഹന്നൻ വെള്ളം ഉപയോഗിച്ചു (തളിച്ചു) വെഞ്ചിരിച്വ്ഹതു കണ്ട ഒരാൾ ഇതു മാമോദീസയായി ചിത്രീകരിച്ചതും ഒരു ഓൺലൈൻ പത്രം അതു വാർത്തയാക്കി വിറ്റതും ഓർക്കുന്നു…
➡ ഈ കുട്ടിയെ ഇപ്പോൾ തട്ടിക്കൊണ്ടു പോയതു എന്നുള്ള തരത്തിൽ വാർത്തകൾ കാണാറുണ്ടു…
ഈ കുട്ടിയെ ഇപ്പോൾ എറണാകുളം റെയില്വെ സ്റ്റേഷനിൽ നിന്നു കിട്ടിയതു എന്ന പറഞ്ഞിടുന്ന പോസ്റ്റിലെ ചിത്രം സൂം ചെയ്തു നോക്കിയാൽ കുട്ടിയുടെ അടുത്തു നിൽക്കുന്ന പോലീസുകാരന്റെ നെയിം ബോഡിൽ ആന്ധ്ര പോലീസിന്റെ ചിഹ്നമൊ, റെയില്വെയുടെ പ്ലാറ്റ്ഫോമിൽ ഉത്തരേന്ത്യയിലെ ഏതെങ്കിലും ബുക്ക് സ്റ്റാളിന്റെ മുന് വശമൊ ദൂരെക്കാണുന്ന റെയില്വെ സ്റ്റേഷന്റെ നെയിം ബോർഡിൽ കൃത്യമായ സ്ഥല പേരൊ കാണാം… എത്ര എളുപ്പത്തിൽ ആണു നമ്മളൊക്കെ ഉത്തരേന്ത്യയെ കേരളത്തിൽ എത്തിക്കുന്നതു…
➡സേഫ്റ്റി പിന്നു വിഴുങ്ങിയ കുട്ടിയുടെ ചിത്രം കണ്ടു എത്ര രൂപ കൊടുത്തു മുടിഞ്ഞവരാണു നമ്മൾ..
➡ ഈ കുട്ടി ഈ സ്ത്രീയുടേതല്ല തട്ടിക്കൊണ്ടു പോകുന്നതാണു പോലീസിനെ അറിയിക്കു എന്ന അടിക്കുറുപ്പു കണ്ടു നാം വിശ്വസിച്ചതു കുട്ടി വെളുത്തതും അമ്മ കറുത്തതും ആയതു കൊണ്ടാണു..
(നിറമാണൊ മാനദൻഡം?)
➡ അലുവയും മത്തിക്കറിയും എന്ന പേരിൽ കറുത്ത ചെറുക്കനും വെളുത്ത പെണ്ണും നിൽക്കുന്ന ഫോട്ടോ കണ്ടു വിഭ്രംജിച്ചു അയ്യെ ഈ പെണ്ണു എവിടെ നോക്കിയാ കെട്ടിയതെന്നു നെടുവീർപ്പിട്ടു അതു ഷെയർ ചെയ്തു മന സുഖം നേടിയ നമ്മൾ
➡ ഈ പോസ്റ്റ് ഷെയർ ചെയ്താൽ ഈ അസുക്ഗ്ബാധിതനു ഷെയർ അല്ലെങ്കിൽ മെസ്സെജ് ഒന്നിനു ഒരു രൂപ വാട്സാപ്/ഫെയ്സ്ബുക് കൊടുക്കും എന്നു കരുതി ഷെയറും പോസ്റ്റും ചെയ്തു വാട്സാപ്പിന്റെയും ഫെയ്സ് ബുക്കിന്റെയും കീശ നിറച്ച നമ്മൾ…
➡ഈ ആശുപത്രി മതം ചോദിച്ചു എന്നുള്ള തെളിവുമായി ഒ.പി രെജിസ്റ്റ്രേഷൻ ഫോമിന്റെ ചിത്രങ്ങൾ ഇടാറുണ്ടു ചിലർ… അതിന്റെ പശ്ചാതലത്തിൽ സമാനമായ അനുഭവം എന്നു പരഞ്ഞൊ വൈരാഗ്യ ബുധദ്ധിയാലൊ തങ്ങൾക്കനിഷ്ടമുള്ള സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നവ… ആശുപത്രി ചിലപ്പോൾ ആ ഫോം പിൻ വലിച്ചു പുതിയതിട്ടിട്ടുണ്ടാവും…
എന്നാലും വിമർശനം ഇപ്പോളും വായുവിലും നെറ്റ്വർക്കിലും പറക്കുന്നുണ്ടാവും…
അടുത്തിടെ എനിക്കറിയാവുന്ന ഒരു സ്ഥപനത്തിന്റെ ഡയറക്ടർ സമാന വിഷയത്തിൽ പരാതി നൽകുകയും പരിഹാരം കണ്ടെത്തുകയും ചെയ്തു
➡ പലരും ചിലപ്പോൾ സ്വയം മഹദ്വചന സൃഷ്ടാക്കൾ ആകാറുണ്ടു.. ചില മഹാന്മാരുടെ പേരിൽ സ്വയം ആശയങ്ങൽ ഉണ്ടാക്കി പോസ്റ്ററുകൾ നിർമ്മിച്ചു പ്രചരിപ്പിക്കറുണ്ടു… ചില തെറ്റുകൾ കാണുമ്പോൾ ആവർത്തിച്ചു വായിച്ചാൽ ഇതു ഒരു മഹാനും പറഞ്ഞതല്ലെന്നും സ്വയം സൃഷ്ടിയാണെന്നും നനസ്സിലാവും..
(വാളെടുത്തവരൊക്കെ ഫ്രാൻസീസ് മാർപ്പാപ്പയായി ആശയങ്ങൾ എഴുതി ക്രുസ്ത്യാനികൾക്കു ഉപദേശം കൊടുക്കാറുണ്ടു)
➡125 കോടി രൂപയെടുത്തു ഓരൊ ഇന്ത്യക്കാരനും കൊടുത്താൽ ഓരോ കോടി വച്ചു അക്കൗണ്ടിൽ കിട്ടില്ലെ എന്ന പുത്തൻ സാമ്പത്തിക വിദഗ്ദരും അവരെ ഷെയർ ചെയ്തു പ്രോൽസാഹിപ്പിക്കുന്നവരും ഇപ്പോളും സുലഭമാണു ഫെയ്സ്ബുക്കിൽ
➡ചില സിനിമകളിലെയൊ ഷോർട്ട് ഫിലിമുകളിലെയൊ കലാ ഭാവനകളുടെയൊ പീസുകൾ ഉപയോഗിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുന്നവരും ധാരാളം…
→ശിവ രൂപം തെളിഞ്ഞ പാമ്പിന്റെ പത്തി,
→ചപ്പാത്തിയിലെ ഏശുകൃസ്തു, മനുഷ്യനെ വിഴുങ്ങിയ പാമ്പു
→ ആകാശതു നിന്നു വീണ 4 കാലും 6 കയ്യും 2 തലയുമുള്ള വിചിത്ര ജീവി
തുടങ്ങിയ ചിത്രങ്ങൾ,
- ധൂപക്കുറ്റിക്കു പകരം പള്ളീലച്ചൻ ധൂപിക്കുന്ന യന്ത്രം,
*വിവിധ മത ആചാരങ്ങളുടെ ഇത്തരത്തിലുള്ള ഭാവനാ സൃഷ്ടികളുടെ പീസ് എടുത്തു യഥാർത്ഥം എന്നു തോന്നിപ്പിക്കുന്നവ…
➡പീഡന കേസിലെ ഇരയെന്നൊ പ്രതിയെന്നൊ വ്യാജേന പ്രചരിപിക്കുന്ന ചിത്രങ്ങൾ…
രസകരമാണീ കാഴ്ചകൾ…
ഇതൊക്കെ പങ്കുവയ്ക്കുന്നവർ പല പക്ഷക്കാരാണു…
1.അറിവില്ലാത്തവർ
2.വൈരാഗ്യം തീർക്കാൻ
3.കബളിപ്പിക്കപ്പെടുന്നവർ
4.നേരമ്പോക്കുകാർ
5.അറിഞ്ഞുകൊണ്ടു ചെയ്യുന്നവർ
6.അശ്രദ്ധർ
ഏതുമായിക്കൊള്ളട്ടെ നമ്മളീ ചെയ്യുന്ന പലതിനും ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാൻ സാദ്ധ്യത ഉണ്ടു…
മുകളിൽ പറഞ്ഞ ഉദാഹരണങ്ങളിൽ
പലതും നമ്മൾ സഹായ മനസ്കതയിൽ ചെയ്യുന്നതെങ്കിലും വലിയ ഉപദ്രവങ്ങൾ ആയി മാറാറുണ്ട്…
ഓർക്കുക നമ്മളുടെ ഒരു വിവര വിനിമയമൊ പങ്കുവയ്ക്കലൊ
1.അതൊരു പരസ്യമായി മാറി ആളുകൾ ആകർഷിക്കപ്പെടാം
2.അതൊരു പുതിയ വിവരമായി മാറി ആളുകളിൽ സ്വാധീനം ചെലുത്തും
3.അതൊരു വിശ്വസനീയ ശ്രോതസായി ആളുകൾ പരിഗണിക്കാം
4.അതൊരു പുത്തൻ അറിവായി പലരുടെയും അക്കാദമിക കാര്യങ്ങളിൽ ഡാറ്റയായൊ മറ്റു വിശദാംശങ്ങളായി മാറും
- അതു പലരുടെയും നിയമ, സാങ്കേതിക വിദ്യാ അറിവുകളായി മാറാം
അപ്പോൾ നാമീ പങ്കു വയ്ക്കുന്ന ഒരോന്നിനും credibility ഉണ്ടാകണം…
ഇല്ലെങ്കിൽ അതു നമ്മുടെ മേലുള്ള വിശ്വാസം തകർക്കും എന്നു മാത്രമല്ല
അതിലും ഭയാനകവും അപരിഹാര്യവും ആയ നഷ്ടങ്ങളൊ, തെറ്റിദ്ധാരണകളൊ തെറ്റായ ദിശയിലെക്കുള്ള നയിക്കലൊ വഴി –
നിയമ , ധാർമ്മിക പ്രശ്നങ്ങളും കബളിപ്പിക്കപ്പെടലും സംഭവിക്കാം…
അതു വഴി നമുക്കും മറ്റൊരു വ്യക്തിക്കും അതിലൂടെ സമൂഹത്തിനും അപരിഹാര്യമായ നഷ്ടങ്ങൾ ഉണ്ടാവാം..
(സമീപകാല ഹർത്താൽ ആഹ്വാനങ്ങളുടെ പ്രചരണവും,
നിപാ വൈറസ് തെറ്റിദ്ദാരണ വാർത്തകളും
അവധി പ്രഖ്യാപനങ്ങളും ഒക്കെ ഇതിലേക്കാണു വിരൽ ചൂണ്ടുന്നതു)
ഈ സാഹചര്യത്തിൽ സമൂഹ മാധ്യമ പോസ്റ്റുകളിൽ പുലർത്തേണ്ട ഒരു മര്യാദ സംസകാരത്തെ ഇങ്ങനെ നിർവ്വചിക്കട്ടെ
‘THINK before you Speak’
സംസാരിക്കുന്നതിനു തുല്യം തന്നെ പങ്കു വയ്ക്കുന്നതും…
1.Is it True?
നിങ്ങൾ പറയുന്നതും പങ്കു വയ്ക്കുന്നതും സത്യമാണൊ,
( ഒരു വിവരം അല്ലെങ്കിൽ വാർത്തകൾ കിട്ടിയാൽ ആദ്യം ആലോചിക്കേണ്ടതു ഈ വാർത്തയുടെ ഉള്ളടക്കം എത്രമാത്രം ആധികാരികവും സത്യ സന്ധവും എന്നാവണം..
ഉദാ… വ്യക്തികളെയൊ സ്ഥാപനങ്ങളെയൊ പ്രസ്ഥാനങ്ങളെയൊ സംബന്ധിക്കുന്ന ഒരാരോപണം…
അതു നാം പങ്കുവച്ചാൽ പിന്നീടു അതു ശരിയാല്ലതെ വന്നാൽ ആ വ്യക്തിക്കൊ സ്ഥാപനത്തിനൊ പ്രസ്ഥാനത്തിനൊ ഉണ്ടായ അപകീർത്തി ആരു പരിഹരിക്കും… അവർക്കു ധന, മാന നഷ്ടങ്ങൾ ഉണ്ടാവം…
ഇതു നമുക്കു വിലയിടാൻ കഴിയുന്നതല്ല…
അതുകൊണ്ടു പലതും അറിയുന്ന ഉടനെ എടുത്തു ചാടാതെ അൽപ്പം കാത്തിരിക്കുക
2.Is it Helpfull
ഇതു മറ്റൊരാൾക്കു സഹായകമാണൊ?
സാപത്തിക സഹായത്തിന്റെയൊ ജോലി സഹായത്തിന്റെയൊ അങ്ങനെ മാനുഷിക പരമായ സഹായങ്ങൾ ഏതുമാകട്ടെ ആദ്യം സത്യ സന്ധമാണൊ എന്നു പരിശോധിക്കുക…
പിന്നെ സഹായകമാണെങ്കിൽ ചെയ്യുക…
ഉദാ1. ഫെയ്സ്ബുക്കിൽ കാണുന്ന പോസ്റ്റുകളെ വിശ്വസിച്ചു ജോലിക്കായി പണം നൽകുക…
ഉദാ2. തീയതിയൊ ആവശ്യമൊ കഴിഞ്ഞ ജോലിയുടെ കാര്യങ്ങൾ അടങ്ങിയ പോസ്റ്റുകളെ വിശ്വസിച്ചു തേടി പോയി പണമൊ സമയമൊ നഷ്ടപ്പെടുക,
(ഇത്തരം സന്ദർഭങ്ങളിൽ മിനിമം പോസ്റ്ററിലെ തീയതി , പോസ്റ്റു ചെയ്ത തീയതി ഒക്കെ ശ്രദ്ധിക്കുക).
3.Is it Important, Inspire and Informative?
പങ്കു വയ്ക്കുന്നതു പ്രാധാന്യമുള്ളതാണൊ…
ചില വിഷയങ്ങൾ
എല്ലാ സമയങ്ങളിലും പ്രാധാന്യം ഉണ്ടാവണമെന്നു നിർബന്ധമില്ല…
ഉദാ. പലപ്പോഴും രാഷ്ട്രീയ വിഷയങ്ങളൊ മത ആദ്ധ്യാത്മിക വിഷയങ്ങളൊ ഒക്കെ അനാവശ്യ ചർച്ചകൾ ആവാറുണ്ടു..
അതു ആ കാലത്തൊ സാഹചര്യത്തിലൊ വലിയ പ്രാധാന്യം ഉള്ളതാവില്ല…
മാത്രവുമല്ല വലിയ നേരമ്പോക്കിനും സമയ നഷടത്തിനും അനാവശ്യ സംഘർഷങ്ങൾക്കും വൈരാഗ്യത്തിനും കാരണമാകും…
- Is it Necessary?
ആവശ്യവും അത്യാവശ്യമുള്ള വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുക…
ഉദാ.നമുക്കു ഒരു പരിചയവും ഇല്ലത്ത വിഷയങ്ങൾ വരും….
സത്യാവസ്ഥയൊ നിജ സ്ഥിതിയൊ നമുക്കു കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടു എങ്കിൽ വിഷയം അവിടെ വിട്ടേക്കുക… നമ്മൾ ചെയ്യാത്ത ഒരു ഷെയർ കൊണ്ടു ആർക്കും ഒരു നഷ്ടവും ഉണ്ടാകില്ല…
മറിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കിയാൽ നഷ്ടങ്ങളും ഉണ്ടാവാം
5.Is it Kind?
പരിഗണന ഒരു വലിയ വിഷയമാണു…
മലയാളിയുടെ സംസ്കാരത്തിൽ അടുത്തിടെ വന്നു കയറിയ ഒന്നാണു ട്രോൾ..
കളിയാക്കുക എന്നതു മലയാളിക്കു ജന്മ സിദ്ധമാണു…
ഏതൊരാളെയും വിമർശ്ശിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശം നമുക്കു അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ അനുവാദം തരുന്നു… പക്ഷെ അതൊരിക്കലും കളിയാക്കാനൊ അപകീർത്തിപ്പെടുത്തനൊ വ്യക്തി ഹത്യ നടത്താനൊ ഉള്ളതല്ല…
ഏതൊരാളുടെയും വ്യക്തിത്വത്തെ മാനിക്കാൻ നമുക്കു ഉത്തരവാദിത്വം ഉണ്ടു.. അസഭ്യവും തെറിയും പറയാനും ഇല്ലാകഥകളൊ ഭാവനാ സൃഷ്ടികളൊ ഉണ്ടാക്കി പ്രചരിപ്പിക്കാനൊ ഉള്ള വേദിയാവരുതു സമൂഹ മാധ്യമം…
എന്തു പങ്കു വയ്ക്കലിനും മുൻപു, ഏതോരു വിമർശ്ശനത്തിനും മുൻപു ഏതൊരു അസഭ്യ വർഷ പ്രയോഗത്തിനും മുൻപു ആ വ്യക്തി /ആ പ്രസ്ഥാനം നമ്മളെപ്പോലെ ബഹുമാന്യതയും ശ്രേഷ്ഠതയും അർഹിക്കുന്നു എന്ന പരിഗണന നൽകാൻ നാം ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു…
വൈകാരികമായി എടുത്തു ചാടി പരിഗണിക്കുന്നതിനൊ അവഗണിക്കുന്നതിനൊ മുൻപു അതു ആ വ്യക്തിയുടെ/ പ്രസ്ഥാനത്തൈറ്റ്/ ആശയത്തിന്റെ സമഗ്രതക്കു വിശ്വാസത്തിനു ഇടർച്ചയൊ നഷ്ടമൊ ഉണ്ടാക്കുന്നില്ലാ എന്നു ഉറപ്പു വരുത്തുക…
ഓർക്കുക -‘ignorance of law is no excuse’
ഓർക്കുക -THINK before you speak
and
THINK before you post
തയ്യാറാക്കിയത്ഃ അഡ്വ.ജിജിൽ ജോസഫ്