മുസ്ലിംലീഗ് ഉപഹാര വിതരണോദ്ഘാടനം.

മുസ്ലിംലീഗ് ഉപഹാര വിതരണോദ്ഘാടനം.

വെള്ളമുണ്ട: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി.,പ്ലസ്‌ടു പരീക്ഷകളിൽഉന്നത വിജയം നേടിയവർക്ക് സി.എച്ച്‌. മുഹമ്മദ് കോയ എക്‌സലൻസി അവാർഡുകൾ വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് തല ഉൽഘാടനം ചയപ്പേരി മൊയ്തു ഹാജി നിർവഹിച്ചു.പി.കെ.അമീൻ,മൊയ്തു വാരാമ്പറ്റ, നൗഷാദ് കോയ, അലുവ മമ്മൂട്ടി,ജബ്ബാർ ചയപ്പേരി,സിറാജ് എം.സി., പടയൻ മമ്മൂട്ടി,തിജാസ്,ഇ. റഹ്മാൻ എന്നിവർ പങ്കെടുത്തു.

Continue Reading
സായൂജ് അനുസ്മരണം നടത്തി

സായൂജ് അനുസ്മരണം നടത്തി

പൊഴുതന: ഡി.വൈ.എഫ്.ഐ പൊഴുതന മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായൂജ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. 2016 ജൂലൈ 25 ന് അകാലത്തിൽ വിടപറഞ്ഞ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും മികച്ച സംഘാടകനുമായിരുന്നു സായൂജ്.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉൽഘാടനം ചെയ്തു.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു .

Continue Reading
മുസ്‌ലിം യൂത്ത് ലീഗ് വിജയികളെ അനുമോദിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് വിജയികളെ അനുമോദിച്ചു.

പുലിക്കാട്ഃ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ യൂത്ത് ലീഗ് ശാഖ കമ്മിറ്റി അനുമോദിച്ചു. ഷഫ്‌ന ഫാത്തിമയ്ക്ക് ഉപഹാരം നൽകി പി.കെ.ഷൗക്കത്തലി മാസ്റ്റർ ഉൽഘാടനം ചെയ്തു. അബ്ദുള്ള കുന്നത്ത്,ബഷീർ മൂലയിൽ, നാസർ കെ കെ, സുബൈർ ടി, ഹാരിസ് മൂലയിൽ, അജിനാസ് കാഞ്ഞായി തുടങ്ങിയവർ സംബന്ധിച്ചു

Continue Reading
''ചിത്രശബളം 2020'' ചിത്രരചനാ മത്സരം

”ചിത്രശബളം 2020” ചിത്രരചനാ മത്സരം

കൽപ്പറ്റഃഇന്ത്യൻ കൾച്ചർ& ഹെറിറ്റേജ് സെന്റർ,വയനാട് ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ഗോത്രവിഭാഗ വിദ്യാർത്ഥികൾക്കു വേണ്ടി ” ചിത്ര ശബളം 2020″ എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. LP, UP, HS, HSS – വിഭാഗങ്ങളിലായാണ് മത്സരം. A4 പേപ്പറിൽ കുട്ടികൾക്ക് ഇഷ്ടമുള്ള മാധ്യമത്തിൽ ഇഷ്ടമുള്ള ചിത്രങ്ങൾ അവരുടെ വീട്ടിൽ വച്ച് വരക്കാം. ചിത്രങ്ങൾ ഗ്രന്ഥശാലകൾ ശേഖരിക്കും. ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയ്യതി ആഗസ്ത് . 5 നാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും അടുത്ത ഗ്രന്ഥശാലയെ ബന്ധപെടണമെന്ന് […]

Continue Reading
റൂസ കോളേജിന് സ്ഥലം കൈമാറിയത് അഭിനന്ദനാർഹം:കാംപസ് ഫ്രണ്ട്

റൂസ കോളേജിന് സ്ഥലം കൈമാറിയത് അഭിനന്ദനാർഹം:കാംപസ് ഫ്രണ്ട്

മാനന്തവാടി :കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ റൂസ പദ്ധതിയുടെ ഭാഗമായി തലപ്പുഴ ബോയ്സ് ടൗണിൽ അനുവദിച്ച ഡിഗ്രി കോളേജിന് ബന്ധപ്പെട്ടവർ സ്ഥലം കൈമാറിയ നടപടി അഭിനന്ദനാർഹമാണെന്ന് കാംപസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി.കോളേജിന്റെ തുടർ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു

Continue Reading
കിഴക്കുണരും പക്ഷി..! ജഹാനയാണ് താരം

കിഴക്കുണരും പക്ഷി..! ജഹാനയാണ് താരം

വെള്ളമുണ്ടഃ വയനാട്ടിൽ വംശനാശം നേരിടുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണ സന്ദേശം നൽകാൻ പക്ഷി നിരീക്ഷണം നടത്തി ലോക് ഡൗൺ ക്രിയാത്‌മകമാക്കുകയാണ് സി.കെ.ജഹാന ഇസ്സത്ത്. തന്റെ വീട്ടിലെ തൊടിയിൽ നിന്ന് ഡസൻ കണക്കിന് പക്ഷികളെ കണ്ടത്തി സവിശേഷതകൾ രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.ഇതിനകം നടത്തിയ പഠനങ്ങൾ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.കഴിഞ്ഞ എസ്‌.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ ജഹാന വെള്ളമുണ്ട വില്ലേജ് ഓഫീസർ സി.കെ.റഷീദ്-സമീറ ദമ്പതികളുടെ മകളാണ്. പഠന പഠ്യേതര രംഗത്ത് മികവ് പുലർത്തുന്ന ജഹാന നാട്ടുകാർക്കും കൂട്ടുകാർക്കുമിടയിൽ ശ്രദ്ധേയമാവുകയാണ്.

Continue Reading
''ജീവനുള്ള പ്രിന്റർ'' ഷംലി ഫൈസൽ

”ജീവനുള്ള പ്രിന്റർ” ഷംലി ഫൈസൽ

വെള്ളമുണ്ട:കളർ പെൻസിൽ കൊണ്ട് ഫോട്ടോയെടുക്കുന്ന ചിത്രകാരി എന്ന് ലോകത്താകയുള്ള ആരാധകർ ഷംലിയെ വിശേഷിപ്പിക്കുകയാണ്. സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന വെള്ളമുണ്ട സ്വദേശി ഫൈസൽ മുഹമ്മദിന്റെ ഭാര്യ ഷംലിയാണ് ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ വരച്ച്‌ ലോക ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. സ്വപ്രയത്നം കൊണ്ട് പ്രൊഫഷണൽ ചിത്രകാരിയായ ഷംലി സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.ദേശഭാഷാ വ്യത്യാസങ്ങളില്ലാതെ പ്രേക്ഷകന്റെ കണ്ണും മനസ്സും കവരുകയാണ് വയനാട് വെള്ളമുണ്ടക്കാരി ഷംലി.

Continue Reading
ഫുട്‌വെയര്‍ വ്യാപാരികളുടെ സംഘടന പ്രതിഭകളെ ആദരിച്ചു

ഫുട്‌വെയര്‍ വ്യാപാരികളുടെ സംഘടന പ്രതിഭകളെ ആദരിച്ചു.

കല്‍പ്പറ്റ: കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫുട്‌വെയര്‍ വ്യാപാരികളുടെ കുടുംബാംഗങ്ങളില്‍ നിന്നും SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഷാജി കല്ലടാസ് ഉദ്ഘാടനം ചെയ്തു.ഷബീര്‍ , ലത്തീഫ് ,ബീരാന്‍കുട്ടി, ഹംസത്ത് , എം.ടി.സി.സുധി, ജലീല്‍ , അന്‍വര്‍, നാസര്‍, മേജോ, സലിം തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading
വാരാമ്പറ്റ പോയാൽ പിന്നെ പോരാൻ പറ്റൂല

”വാരാമ്പറ്റ പോയാൽ പിന്നെ പോരാൻ പറ്റൂല”

വെള്ളമുണ്ട: ഒരു കാലത്ത് റോഡിന്റെ ദുർഘടാവസ്ഥയും വാഹനങ്ങളുടെ ലഭ്യത കുറവും കാരണം പഴമക്കാർ വാരാമ്പറ്റയെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് ”വാരാമ്പറ്റ പോയാൽപിന്നെ പോരാൻ പറ്റൂല”. കോട്ടയത്ത് കോവിഡ് രോഗം വന്ന് മരിച്ച ആളുടെ സംസ്കാര ചടങ്ങ് നാട്ടുകാർ തടഞ്ഞ വിവാദത്തിനിടയിൽ സ്വന്തം മഹല്ലോ ജില്ലയോ അല്ലാത്ത കോവിഡ് രോഗം ബാധിച്ചു മരിച്ച സ്ത്രീയുടെ സംസ്കാരം ഒറ്റകെട്ടായി നടത്തി മാനവികതയുടെ മാതൃകയായവാരാമ്പറ്റ നിവാസികളുടെ കരുതലിനും സ്നേഹത്തിനും മുന്നിൽ പഴയെ ചൊല്ലിന് പുതിയ അർത്ഥം വന്നിരിക്കുകയാണ്.

Continue Reading
പത്രവും പുത്തൂർ മമ്മൂട്ടിക്കയും യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു

പത്രവും പുത്തൂർ മമ്മൂട്ടിക്കയും യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു

വെള്ളമുണ്ട: നാല് പതിറ്റാണ്ടുകളിലേറെയായി വെള്ളമുണ്ടയുടെ പ്രഭാതങ്ങളെ വാർത്തകളാൽ വരവേറ്റു കൊണ്ടിരിക്കുകയാണ് പുത്തൂർ മമ്മൂട്ടിക്ക. മഴയും മഞ്ഞും കാറ്റും തണുപ്പും പേമാരിയും പ്രളയവും ഇതാ ഇപ്പോൾ കോവിഡ് മഹാമാരി വന്നിട്ടും ഒരു ദിവസം പോലും മുടങ്ങാതെ പുലർച്ചെ എഴുന്നേറ്റ് പത്ര കെട്ടുകൾ സ്വീകരിച്ചു നാട്ടുകാർക്ക് എത്തിച്ചു നൽകുന്ന ജോലിയിൽ വ്യാപൃതനാണ്. മൊബൈലും ഇന്റർനെറ്റുമില്ലാതിരുന്ന കാലത്ത് കിലോ മീറ്ററുകൾ നടന്ന് വാർത്തകൾ കൽപ്പറ്റയിലെ ബ്യൂറോകളിലെത്തിക്കുമായിരുന്ന മമ്മൂട്ടിക്ക നിറ പുഞ്ചിരിയോടെ നാട്ടുകാർക്കിടയിൽ ഇന്നും സജീവമാണ്.

Continue Reading