ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിൽ

അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിൽ പ്രവേശിച്ചു. രോ​ഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്സിന് രോ​ഗം സ്ഥിരീകരിച്ചത്.താനും ഭാര്യയും കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. എയർ ഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ്‌ ഹോപ് ഹിക്സ്. ദിവസങ്ങൾക്ക് മുമ്പ് ക്ലീവ്ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ […]

Continue Reading

ലോകത്ത് ഓരോ 16 സെക്കഡിലും ഒരാൾ വീതം കോവിഡ് രോ​ഗബാധ മൂലം മരണപ്പെടുന്നുവെന്ന് റിപ്പോർട്ട്

ലോകത്ത് ഓരോ 16 സെക്കഡിലും ഒരാൾ വീതം കോവിഡ് രോ​ഗബാധ മൂലം മരണപ്പെടുന്നുവെന്ന് റിപ്പോർട്ട്. ലോകത്ത് കോവിഡ‍് മരണം പത്ത് ലക്ഷം കവിഞ്ഞ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്.ജനുവരി 9ന് ചൈനയിലെ വുഹാനിൽ മരിച്ച 61 കാരന്റെതാണ് ലോകത്തെ ആദ്യ കോവി‍ഡ് മരണമെന്ന് കരുതുന്നത്. സെപ്റ്റംബർ അവസാനം ആകുമ്പോഴേക്കും ഇത് 10 ലക്ഷം കവിഞ്ഞ് ഉയരുകയാണ്. ‌ജനുവരി ആദ്യവാരം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാൽ ഓരോ 24 മണിക്കൂറിലും ലോകത്ത് 5400 പേർ വീതമാണ് […]

Continue Reading

ന്യൂസിലന്‍ഡ്-ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് 2020 ഒക്‌റ്റോബര്‍ 05 മുതല്‍ 09 വരെ

എഡ്യുക്കേഷന്‍ ന്യൂസിലന്‍ഡ്, ആദ്യത്തെ ന്യൂസിലന്‍ഡ്-ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് 2020 ഒക്‌റ്റോബര്‍ 05 മുതല്‍ 09 വരെ നടത്തുന്നു. ഇന്ത്യയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമുള്ള ഗവേഷകര്‍, വിദഗ്ദ്ധര്‍, അക്കാദമിക് വിദഗ്ദ്ധര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഓണ്‍ലൈന്‍ സീരീസാണിത്. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഇവന്റിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. എക്‌സ്‌ക്ലൂസീവ് പാനല്‍ ചര്‍ച്ചകള്‍, സ്‌പെഷ്യലിസ്റ്റ് മാസ്റ്റര്‍ ക്ലാസസ്, അലുംനി എന്‍ഗേജ്‌മെന്റ്, ഡെയ്‌ലി ട്രിവിയ, ന്യൂസിലന്‍ഡിന്റെ മവോരി സംസ്‌ക്കാരം പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവ ഇതിലൂടെ നടക്കും.

Continue Reading

ശാപം ചൊരിയുന്ന ചാര നിറം തത്തകളെ ബ്രിട്ടനിലെ മൃഗശാലകള്‍ ഒഴിവാക്കി

സന്ദര്‍ശകര്‍ക്ക് നേരെ ശാപം ചൊരിയുന്ന തത്തകളെ ബ്രിട്ടനിലെ മൃഗശാലകള്‍ ഒഴിവാക്കി. പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നാണ് തത്തകളെ ഒഴിവാക്കിയത്. ലിങ്കണ്‍ഷയര്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക്കിലാണ് സംഭവം.ചാര നിറത്തിലുള്ള ആഫ്രിക്കന്‍ തത്തകളാണ് സന്ദര്‍ശകര്‍ക്ക് നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞത്. എറിക്, ജേദ്, എല്‍സി, ടൈസണ്‍, ബില്ലി എന്നീ പേരുള്ള തത്തകള്‍ ഈയടുത്താണ് മൃഗശാലയിലെത്തിയത്. വ്യത്യസ്ത ആളുകളാണ് ഈ തത്തകളെ മൃഗശാലാ അധികൃതര്‍ക്ക് കൈമാറിയത് .ശാപം ചൊരിയുന്ന തത്ത മൃഗശാലകള്‍ ഒഴിവാക്കിയത് ഇതിനകം മാധ്യമങ്ങളിൽ ചർച്ചയാണ്

Continue Reading

ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയിൽ നിന്നുള്ള പുതിയ വൈറസ്‌..?

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് ഭീഷണയായി ചൈനയിൽ നിന്നുള്ള പുതിയ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ രം​ഗത്ത്.‌‘ക്യാറ്റ് ക്യു’ വൈറസ് (സി ക്യു വി) യെ കുറിച്ചാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) മുന്നറിയിപ്പു നൽകുന്നത്. ചൈനയിൽ നിരവധി പേരെ ഇതിനോടകം ബാധിച്ചു കഴിഞ്ഞു. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകൾ പന്നികളാണ്.ഐസിഎംആർ പഠനമനുസരിച്ച് കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്സ്. ക്വിൻ‌ക്ഫാസിയാറ്റസ്, സി‌എക്സ്. ട്രൈറ്റേനിയർ‌ഹിഞ്ചസ് […]

Continue Reading

ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19

മസ്​കത്ത്​: ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85722 ആയി.351 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 80810 ആയി.

Continue Reading