ബ്രിട്ടന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്..

ഒരിടവേളക്ക് ശേഷം വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പോകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ പ്രഖ്യാപിക്കും. രോഗവ്യാപനം കുറവുള്ള മേഖലകളിലാണ് ഒന്നാമത്തെ നിയന്ത്രണങ്ങള്‍. ഇതു പ്രകാരം ആറ് പേരിലധികം കൂട്ടംകൂടാന്‍ പാടില്ല, സാമൂഹിക അകലം കൃത്യമായി പാലിക്കണം തുടങ്ങിയ നിബന്ധനകളാവും ഒന്നാമത്തെ വിഭാഗത്തില്‍ ഉണ്ടാവുക. രണ്ടാമത്തെ വിഭാഗത്തില്‍ പബ്ബുകളിലും ബാറുകളിലും ഭക്ഷണശാലകളിലും ജനങ്ങള്‍ ഇടപഴകുന്നതിന് നിയന്ത്രണള്‍ ഏര്‍പ്പെടുത്തും. കൊവിഡ് ഏറ്റവും രൂക്ഷമായ മേഖലകളില്‍ മൂന്നാമത്തേചും ഏറ്റവും […]

Continue Reading

ഐക്യരാഷട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക് 2020ലെ സമാധാന നൊബേൽ

സ്വീഡൻ: ഐക്യരാഷട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക് (World Food Programme- WFP) 2020ലെ സമാധാന നൊബേൽ ലഭിച്ചു. പട്ടിണി നിർമ്മാജനം ചെയ്യാനായി നടത്തിയ ഇടപെടലുകൾക്കാണ് അംഗീകാരം.സംഘർഷ മേഖലകളിൽ സമാധാനമുറപ്പിക്കാനും, വിശപ്പ് യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നത് തടയാനും ഡബ്ല്യൂ എഫ് പി നടത്തിയ പരിശ്രമങ്ങളാണ് നൊബേൽ സമ്മാനാർഹമായിരിക്കുന്നത്.

Continue Reading

സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയത്രി ലൂയീസ് എലിസബത്ത് ഗ്ലക്കിന്

സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയത്രി ലൂയീസ് എലിസബത്ത് ഗ്ലക്കിന്. പുലിറ്റ്‌സര്‍ പുരസ്‌കാരം, നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍, നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കവിയാണ് ലൂയീസ് ഗ്ലക്ക്. വ്യക്തിയുടെ അസ്തിത്വത്തെ സര്‍വ്വലൗകികമാക്കുന്ന, തീക്ഷ്ണ സൗന്ദര്യമാര്‍ന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പ്രഖ്യാപിച്ചു കൊണ്ട് സ്വീഡിഷ് അക്കാദമി പറഞ്ഞു.

Continue Reading

ട്രം​പ് ഭ​ര​ണ​കൂ​ടം സമ്പൂർണ്ണ പ​രാ​ജ​യംഃ ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍: ട്രം​പ് ഭ​ര​ണകൂടത്തിന് ​കീ​ഴി​ല്‍ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ശ്വാ​സ്യ​ത​യി​ല്‍ സം​ശ​യമുണ്ടെന്ന് ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സ്. ക​മ​ല ഹാ​രി​സ് തന്റെ വി​മ​ര്‍​ശ​നം രേഖപ്പെടുത്തിയത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സം​വാ​ദ​പ​രി​പാ​ടി​യി​ലാ​യി​രു​ന്നു.കോ​വി​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ അ​റി​ഞ്ഞി​ട്ടും വൈ​റ്റ് ഹൗ​സ് ന​ട​പ​ടി​യെ​ടു​ത്തില്ലെന്നും ട്രം​പ് ഭ​ര​ണ​കൂ​ടം സമ്പൂർണ്ണ പ​രാ​ജ​യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളോ​ട് സ​ത്യം പ​റ​യാ​നെ​ങ്കി​ലും ഡോ​ണ​ള്‍​ഡ് ട്രം​പ് ത​യാ​റാ​ക​ണ​മെ​ന്നും സ്വ​ന്തം ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും നി​കു​തി​യു​ടെ കാ​ര്യ​ത്തി​ലും ട്രം​പ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ക​മ​ല പറഞ്ഞു

Continue Reading

ഡൊണാൾഡ് ട്രമ്പിനെതിരെ രൂക്ഷമായ വിമർശനവുമായി മിഷേൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വംശീയവാദിയാണെന്നും യുഎസ് പ്രസിഡന്റ് ആവാന്‍ യോഗ്യതയില്ലാത്ത ആളാണെന്നും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ഡൊണാൾഡ് ട്രമ്പിനെതിരെ രൂക്ഷമായ വിമർശനമാണ് മിഷേൽ നടത്തിയത്. അമേരിക്കയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസാരിക്കവെയാണ് ട്രംപിന് നേരെയുള്ള വിമർശനം.

Continue Reading

കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറയ്ക്ക് മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തർ

കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് ഓരോ രാജ്യങ്ങളും. കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറയ്ക്ക്മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തറിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെയുള്ള വാക്‌സിൻ കണ്ടെത്തുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. ഖത്തറിലും പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ആരോഗ്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഒരു പക്ഷെ ആഴ്ച്ചകള്‍ക്കകം തന്നെ ഇത് സാധ്യമായേക്കാമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി. അതേ സമയം സാര്‍സ് കോവിഡ് […]

Continue Reading

ആദം ജോണിലെ  നായിക മിഷ്ടി മരിച്ചെന്ന് വ്യാജ വാർത്ത;  പ്രതികരണവുമായി  താരം

ബം​ഗാളി നടി മിഷ്തി മുഖർജി  മരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ  വാർത്തയായിരുന്നു. എന്നാൽ  ചില മാധ്യമങ്ങൾ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നാണ്വാർത്ത നൽകിയത്.ഇപ്പോഴിതാ  ഇതിനെതിരെ   പ്രതികരിച്ചിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് മരിച്ചത് താനല്ല എന്ന് താരം അറിയിക്കുന്നത്.“ചില വാർത്തകൾ പറയുന്ന പ്രകാരം  ഞാനിന്ന് മരിച്ചു…ദൈവാനു​ഗ്രഹം കൊണ്ട് ഇപ്പോൾ  ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്”. വ്യാജ വാർത്തകൾക്കെതിരേ മിഷ്ടി കുറിച്ചു. ആദം ജോൺ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഷ്ടി.

Continue Reading

യുദ്ധമുണ്ടായാല്‍ ചൈനീസ് സൈന്യം അടല്‍ തുരങ്കം നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി

ബീജിംഗ്: യുദ്ധമുണ്ടായാല്‍ ചൈനീസ് സൈന്യം അടല്‍ തുരങ്കം നശിപ്പിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അടല്‍ ടണലിനെ നശിപ്പിക്കുമെന്നാണ് ചൈനയുടെഭീഷണി. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് അടല്‍ തുരങ്കം ഉദ്ഘാടനം ചെയ്തത്.

Continue Reading

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്ക്

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം.അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലാണ് ഹാര്‍വേ ജെ ആള്‍ട്ടര്‍ ജോലിചെയ്തുവരുന്നത്. ബ്രിട്ടീഷുകാരനായ മൈക്കേല്‍ ഹൗട്ടണ്‍ കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലും ചാള്‍സ് എം. റൈസ് അമേരിക്കയിലെ റോക്കെഫെല്ലര്‍ സര്‍വകലാശാലയിലും ഗവേഷകരാണ്.ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകളെ കണ്ടെത്തിയിരുന്നെങ്കിലും രക്തവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് ബാധ അജ്ഞാതമായി തുടരുകയായിരുന്നു. ഈ ഗവേഷകര്‍ നടത്തിയ മൗലികമായ […]

Continue Reading

കുവൈറ്റ് രാജാവിന് ആദരം; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും.

കുവൈറ്റ് രാജ്യതലവനായ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശീയ പതാക താഴ്ത്തിക്കെട്ടും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ ദുഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക പ്രവേശനം ഉണ്ടാകുന്നതല്ല. കഴിഞ്ഞ മാസം 29 നാണ് അമേരിക്കയിലെ […]

Continue Reading