സ്വവർഗാനുരാഗ നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ
സ്വവർഗാനുരാഗ നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ. വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാടിൽ മാറ്റമില്ല എന്ന് സി.ബി.സി.ഐ അറിയിച്ചു. സ്വവർഗാനുരാഗത്തെ കുറിച്ച് മാർപാപ്പ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കുകയും വളരെയധികം തെറ്റായി രീതികളിൽ വ്യാഖ്യാനിക്കുകയുമാണ് ഇപ്പോൾ നടക്കുന്നത്. സ്വവർഗ വിവാഹത്തെ കുറിച്ചല്ല, മറിച്ച് ഒരുമിച്ച് താമസിക്കാനുള്ള അവകാശത്തെ കുറിച്ചാണ് സിവിൽ യൂണിയൻ എന്നത് കൊണ്ട് മാർപാപ്പ ഉദ്ദേശിച്ചത്. സി.ബി.സി.ഐ. പ്രസിഡന്റ് കർദിനാൾ ഓസ്വാർഡ് ഗ്രേഷസിന്റെ പ്രസ്താവനയിൽ വിശദമാക്കുന്നു
Continue Reading