ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികള്‍ക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണെന്ന് പറഞ്ഞു. ദീർഘകാലമായി ലേബർ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി സ്ഥാനം കൂടെ അവർ വഹിക്കുന്നുണ്ട്. അതേസമയം, കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലൻ്റ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ […]

Continue Reading

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തിൽ.

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തിൽ. സമ്പർക്കത്തിലേർപ്പെട്ട ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗെബ്രിയോസസ് ക്വാറന്റിനീൽ പ്രവേശിച്ചത്. ഗെബ്രിയോസസ് തന്നെയാണ് ക്വാറന്റീനിൽ പ്രവേശിച്ച കാര്യം അറിയിച്ചത്. ഞായറാഴ്ച മുതലാണ് ഗെബ്രിയോസസ് ക്വാറന്റീനിൽ പ്രവേശിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്ന് ഗെബ്രിയോസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരം വരുന്ന ദിവസങ്ങളിൽ ക്വാറന്റീനിൽ കഴിയും. വീട്ടിലിരുന്ന് ജോലി തുടരുമെന്നും ഗെബ്രിയോസസ് പറഞ്ഞു.

Continue Reading

മലയാളി വനിത ന്യൂസീലാൻഡ് മന്ത്രിസഭയിൽ

വെല്ലിങ്ടൻഃമലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസീലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്‍റ് റോബര്‍ട്സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍.എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. ക്രൈസ്റ്റ് ചർച്ച്് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു ഭർത്താവ്. കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ […]

Continue Reading

‘വേദനകളെ കടിച്ചമർത്തിയിരുന്ന ഒരു കാലത്ത് ആത്മഹത്യയെ കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നു’

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തോടെയാണ് വിഷാദ രോഗത്തെപ്പറ്റിയും മാനസിക സമ്മർദ്ദത്തെ കുറിച്ചുമെല്ലാം ഏറെ ചർച്ചകൾ വന്നത്. തങ്ങളും വിഷാദ രോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നിരവധി പേർ പല സന്ദർഭങ്ങളിലായി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പോപ്പ് താരം ജസ്റ്റിൻ ബീബർ. ലോകത്തെമ്പാടും നിരവധി ആരാധകരുള്ള ജസ്റ്റിൻ ബീബെരുടെ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.ജസ്റ്റിൻ ബീബർ : നെക്സ്റ്റ് ചാപ്റ്റർ’ എന്ന തന്റെ പുതിയ യൂട്യൂബ് ഡോക്യുമെന്ററിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ കടന്നുവന്ന വേദനകളെ […]

Continue Reading

അമേരിക്കയെ ഇനി ആര് നയിക്കുമെന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയെ ഇനി ആര് നയിക്കുമെന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാാര്‍ഥി ജോ ബൈഡനും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുനാള്‍ ബാക്കി നില്‍ക്കെ എട്ടു കോടി 90 ലക്ഷത്തിലധികം പേര്‍ മുന്‍കൂറായി വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ വോട്ടിന് നേരത്തെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രാജ്യത്തെ രൂക്ഷ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ […]

Continue Reading

രോ​ഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടണിൽ വീണ്ടും ലോക്ക്ഡൗൺ

കോവിഡ് രോ​ഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടണിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ ഒരു മാസത്തേക്കാണ് ലോക്ക്ഡൗൺ എന്ന് പ്രസിഡന്റ് ബോറിസ് ജോൺസൻ പറഞ്ഞു.നിലവിൽ രോ​ഗവ്യാപനം അതിരൂക്ഷമാവാനാണ് സാധ്യത. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ആയിരക്കണക്കിന് വരണങ്ങൾ ഉണ്ടാവും. ഏപ്രിലിൽ ഉണ്ടായതിനെക്കാൾ വലുതായിരിക്കും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.വ്യാഴാഴ്ച മുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കും. ജോലി, വിദ്യാഭ്യാസം, വ്യായാമം എന്നിവയ്‌ക്കൊഴിച്ച് മറ്റെല്ലാവരും വീട്ടില്‍തന്നെ ഇരിക്കണമെന്നാണ് നിര്‍ദ്ദേശം. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ വരെ അടച്ചിടും.മാർച്ചിൽ നടപ്പാക്കിയ ലോക്ക്ഡൗണിന് വിഭിന്നമായി സ്കൂളുകളെയും സർവ്വകലാശാലകളെയും പ്രവർത്തിക്കാൻ […]

Continue Reading

തുര്‍ക്കിയിലും ഗ്രീസിലും വന്‍ ഭൂകമ്പം

തുര്‍ക്കിയിലും ഗ്രീസിലും വന്‍ ഭൂകമ്പം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയുടെ ഈജിയന്‍ തീരത്തും വടക്കന്‍ ഗ്രീക്ക് ദ്വീപിലുമാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇസ്മീര്‍ നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ 20 കെട്ടിടങ്ങള്‍ തകര്‍ന്നു. സാമോസ് തുറമുഖത്ത് സുനാമിത്തിരകളുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആള്‍പായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.

Continue Reading

പള്ളിയിൽ വെച്ച് സ്ത്രീയെ കത്തികൊണ്ട് ശിരച്ഛേദം നടത്തി

ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ വെച്ച് ഒരു സ്ത്രീയെ കത്തികൊണ്ട് ശിരച്ഛേദം നടത്തി അക്രമി. മറ്റ് രണ്ട് പേരെയും അക്രമി കൊലപ്പെടുത്തി. ഭീകരാക്രമണമാണെന്നാണ് നഗരത്തിന്റെ മേയർ സംഭവത്തെ വിശേഷിപ്പിച്ചത്. നഗരത്തിലെ നോട്രെ ഡാം പള്ളിയിലോ സമീപത്തോ കത്തികൊണ്ടുള്ള ആക്രമണം നടന്നതായും അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.ആക്രമണത്തിൽ ശിരച്ഛേദം നടന്നിട്ടുണ്ടെന്ന് ഫ്രഞ്ച് രാഷ്ട്രീയക്കാരനായ മറൈൻ ലെ പെനും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. […]

Continue Reading

ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ച്‌ മിഷിഗൺ ഗവർണർ

തന്നെ തട്ടിക്കൊണ്ട് പോകുവാൻ നടന്ന ശ്രമത്തെ ‘തമാശയായി’ നിസ്സാരവൽക്കരിച്ച് കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ചുകൊണ്ട് മിഷിഗൺ ഗവർണർ ഗ്രെയ്ൻ വിറ്റ്മർ. ഔദ്യോഗിക കർത്തവ്യങ്ങളിൽ വ്യാപൃതരായിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ‘ആൾട്ടുക്കത്തെ അനധികൃതമായി പ്രകോപിപ്പിക്കുകയാണ്’ ട്രംപിന്റെ തന്ത്രം എന്ന് അവർ വിമർശിച്ചു. ബുധനാഴ്ച സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നടിച്ചത്. തന്നെ തട്ടിക്കൊണ്ടു പോകാൻ നടന്ന ശ്രമത്തെ തമാശയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് നർമ്മം എന്ന പദത്തെക്കുറിച്ച് ഇരട്ട വ്യാഖ്യാനങ്ങൾ ആണ് ഉള്ളത എന്നും […]

Continue Reading

കോടികൾ വരുന്ന മെഴ്‌സിഡസ് കാര്‍ കത്തിച്ച് യുട്യൂബര്‍

വ്യത്യസ്ത ഉള്ളടക്കങ്ങള്‍ പരീക്ഷിക്കുന്നതില്‍ എപ്പോഴും ബദ്ധശ്രദ്ധരാണ് യുട്യൂബര്‍മാര്‍. വ്യത്യസ്തതയെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് തന്നെ കാരണം. ഇത്തരത്തില്‍ വ്യത്യസ്തത കുറച്ചുകൂടിപ്പോയോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തില്‍ യുട്യൂബില്‍ തരംഗമായിരിക്കുകയാണ് റഷ്യക്കാരന്‍ മിഖെയ്ല്‍ ലിത്വിന്‍. തന്റെ ആഡംബര കാറാണ് ഉള്ളടക്ക വ്യത്യസ്തതക്ക് വേണ്ടി മിഖെയ്ല്‍ ബലികഴിപ്പിച്ചത്. ഭ്രാന്തന്‍ ആശയമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ 2.4 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എ എം ജി ജി ടി 63 എസ് ആണ് മിഖെയ്ല്‍ തീയിട്ട് നശിപ്പിച്ചത്. വാങ്ങിയതിന് […]

Continue Reading