നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെയും കമല ഹാരിസിനെയും  അനുമോദിച്ചു. അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് മോദി അറിയിച്ചു. കൂടാതെ കോവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു.ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.കോവിഡ് പ്രതിരോധം, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങിയവയില്‍ […]

Continue Reading

കൊവിഡ് 19 ലോകത്ത് സംഹാര താണ്ഡവം തുടരുന്നു.മരണം 13 ലക്ഷത്തിലേക്ക്

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ലോകത്ത് സംഹാര താണ്ഡവം തുടരുന്നു. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കൃത്മായി പറഞ്ഞാല്‍ 1,261,971 പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് മൂലം 50,728,889 പേരാണ് രോഗബാധിതരായത്. ഇതില്‍ 35,792,588 പേര്‍ രോഗമുക്തി കൈവരിച്ചു. നിലവില്‍ 13,674,330 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 92,573 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആഗോള കണക്കുകള്‍ പറയുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, […]

Continue Reading

‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും’;ജോ ബൈഡൻ

വാഷിങ്ടൻ ഃഅഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ. വിവിധ രാജ്യങ്ങളിൽനിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം. ‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, […]

Continue Reading

ബൈഡൻ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിൽ ഇരിക്കില്ല കങ്കണ റണൗത്ത്; ‘കമല മുന്നോട്ടു നയിക്കും’

ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. അമേരിക്കയിൽ ബൈഡന്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ലെന്നാണ് കങ്കണ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ‘ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ ശോഷണം സംഭവിക്കുന്ന ബൈഡന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അയാളില്‍ കുത്തിവെച്ച മരുന്നുകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം പോലും അധികാരത്തിലിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമല്‍ ഹാരിസ് തന്നെയാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഒരു സ്ത്രീ ഉയര്‍ന്നുവരുന്നത് മറ്റ് സ്ത്രീകള്‍ക്കും മുന്നോട്ടുവരാനുള്ള വഴിയൊരുക്കും. ചരിത്ര ദിനത്തിന് ആശംസകള്‍’- എന്നായിരുന്നു കങ്കണയുടെ […]

Continue Reading

‘ആദ്യ വനിത താനായിരിക്കും എന്നാൽ അവസാനത്തേതല്ല’; യു.എസ് വൈസ് പ്രസി‍ഡന്റ് കമല ഹാരിസ്

അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്.വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കും എന്നാൽ അവസാനത്തേതല്ലെന്നും കമല ഹാരിസ് പറഞ്ഞു.‘ഈ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതൽ പേരെ എത്തിച്ച എല്ലാവർക്കും നന്ദിപറയുന്നു. എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പോൾ വർക്കർമാരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേൾക്കാൻ പാകത്തിലേക്കുയർത്തിയ അമേരിക്കൻ ജനതയ്ക്ക് നന്ദി’- കമല ഹാരിസ് പറഞ്ഞു.‌പുതിയ പ്രഭാതമെന്നായിരുന്നു കമല ഹാരിസ് ഡമോക്രാറ്റിക് പാർട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചു.‌തുല്യതയ്ക്കായുള്ള […]

Continue Reading

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റായി ജോ ബൈഡന്‍. മൂന്നാം ശ്രമത്തിലാണ് വൈറ്റ് ഹൗസിലെത്തുന്നത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് ജോ ബൈഡന്‍. മിതവാദിയായ ബൈഡന്‍ മൂന്നാം ശ്രമത്തിലാണ് വൈറ്റ് ഹൗസിലെത്തുന്നത്. ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും നയതന്ത്രവുമാണ് ഇഷ്ട മേഖലകള്‍.ജോസഫ് റോബിനെറ്റ് ബൈഡന്‍. അരനൂറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിന്‍റെ അനുഭവപരിചയവുമായാണ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുന്നത്. പെന്‍സില്‍വേനിയയില്‍ ജനിച്ച് ഡെലവെയറില്‍ വളര്‍ന്നു. 1988ലും 2008ലും ഡെമോക്രാറ്റ് പ്രൈമറികളില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1972 മുതല്‍ ആറുതവണ ഡെലവയറിനെ പ്രതിനിധീകരിച്ച് സെനറ്റിലെത്തി.ബറാക് ഒബായുടെ വൈസ് പ്രസിഡന്‍റായി 2008 മുതല്‍ 8 വര്‍ഷം വാഷിങ്ടണില്‍. പ്രസിദ്ധമായ ഒബാമ […]

Continue Reading

ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവച്ചു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവച്ചു. കോവിഡ് വ്യാപനം കാരണം എവിടെയും ഈ വർഷം ജനറൽ അസംബ്ലി നടത്താൻ കഴിയില്ലെന്നാണ് ഇന്റർപോൾ എക്‌സിക്യുട്ടീവ് കമ്മിറ്റി വിലയിരുത്തിയത്. യുഎഇയിൽ വച്ച് ഈ വർഷം ഡിസംബറിൽ നടക്കാനിരുന്ന 89-ാമത് ജനറൽ അസംബ്ലിയാണ് മാറ്റിവച്ചത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജനറൽ അസംബ്ലി നടത്തുന്നതിനായുള്ള മാർഗങ്ങൾ അധികൃതർ അന്വഷിച്ചിരുന്നു. എന്നാൽ ശ്രമങ്ങളെല്ലാം വിഫലമായി. 2022ൽ അസംബ്ലി നടക്കേണ്ടത് ഇന്ത്യയിലായിരുന്നു. എന്നാൽ, നിലവിലെ സ്ഥിതി എങ്ങനെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തിലും […]

Continue Reading

കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ 65 മണിക്കൂറിന് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ഭൂലനമുണ്ടായി മൂന്നാം ദിവസം നടത്തിയ തിരച്ചിലിലാണ് അഗ്നിശമന സേനാംഗം മുആമ്മിര്‍ സെലി കുട്ടിയെ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ അനക്കമില്ലാതെ പൊടിയില്‍ പൊതിഞ്ഞ് കിടക്കുകയായിരുന്നു എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെന്ന് സെലി പറയുന്നു. കുഞ്ഞ് മരിച്ചുകിടക്കുകയാണെന്നായിരന്നു രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കരുതിയത്. എന്നാല്‍ പുറത്തെടുത്തപ്പോള്‍ അവള്‍ കണ്ണ് തുറക്കുകയും രക്ഷാപ്രവര്‍ത്തകരുടെ കൈകളില്‍ പിടിക്കുകയുമായിരുന്നു. കണ്ണുകളെ വിശ്വസിക്കാനാകാതെ രക്ഷാപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ട നിമിഷമായിരുന്നു അത്.

Continue Reading

ഓസ്ട്രിയന്‍ തലസ്ഥാന നഗരമായ വിയന്നയില്‍ ഭീകരാക്രമണം

ഓസ്ട്രിയന്‍ തലസ്ഥാന നഗരമായ വിയന്നയില്‍ ഭീകരാക്രമണം. സെന്‍ട്രല്‍ വിയന്നയിലെ ആറിടങ്ങളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിയന്നയിലെ സെന്‍ട്രല്‍ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്. സിനഗോഗാണോ അക്രമികള്‍ ലക്ഷ്യം വെച്ചതെന്ന് വ്യക്തമല്ല. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വ്യാപനം തടയാന്‍ ഓസ്ട്രിയ പുതിയ ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം നടന്നത്. നവംബര്‍ അവസാനം വരെ അടച്ചിടാനിരിക്കെ ബാറുകളിലും റസ്റ്റോറന്റുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു

Continue Reading

വടക്കൻ ചൈനയിലെ ടിയാൻജിനിൽ റെയിൽവേ പാലം തകർന്ന് എട്ട് പേർ മരിച്ചു

ടിയാൻജിൻ: വടക്കൻ ചൈനയിലെ ടിയാൻജിനിൽ റെയിൽവേ പാലം തകർന്ന് എട്ട് പേർ മരിച്ചു. ടിയാൻജിനിലെ ബിൻഹായ് ന്യൂ ഏരിയയിലെ 30 മീറ്ററിലധികം നീളമുള്ള പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണ് അപകടം നടന്നത്.നാൻ‌ഹുവാൻ റെയിൽ‌വേയുടെ ഭാഗമായ ബിൻ‌ഹായ് നദിക്ക് മുകളിലൂടെ കടന്ന് പോകുന്ന പാലമാണ് തകർന്നത്.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ടിയാൻജിൻ പ്രവിശ്യ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Continue Reading