സ്വാമിയുടെ മരണത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ പ്രതിനിധി

വൈദികന്‍ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ പ്രതിനിധി. സ്വാമിയുടെ മരണം ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ കളങ്കമായി ദീർഘകാലം നിലനിൽക്കുമെന്നും യുഎന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയുള്ള മാരി ലോളർ കുറ്റപ്പെടുത്തി.

Continue Reading

മാലിക്കിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയും

ഗംഭീര മേക്കിങിനൊപ്പം ഫഹദ് ഫാസിലിന്റെ അതി ഗംഭീര പ്രകടനം കൂടിയാണ് മാലിക് ഇത്രമാത്രം ചർച്ചയാകാൻ കാരണം. ഓരോ സിനിമകളിലും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്ന ഫഹദ് തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി നിറയുകയാണ്. കമൽഹാസൻ ചിത്രത്തിലും അദ്ദേഹം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇതിന് പിന്നാലെ താരത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയും രംഗത്തെത്തി. മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനിയെന്നാണ് ഫഹദിനെ അല്‍ജസീറ വിശേഷിപ്പിച്ചിരിക്കുന്നത്.മാലിക്കിലെ പ്രകടനവും സമീപകാലത്ത് ഫഹദിന്റെ താരമൂല്യം ഉയർത്തിയ ചിത്രങ്ങളും അത് നേടിയ വിജയവും ചേർത്ത് വച്ചാണ് അൽജസീറയിലെ […]

Continue Reading

സൗരക്കാറ്റ് ഇന്നോ, നാളെയോ, മറ്റന്നാളോ ഭൂമിയിലെത്തും

സൗരക്കാറ്റ് ഇന്ന് ഭൂമി തൊടും. ഇന്നോ, നാളെയോ, മറ്റന്നാളോ ഭൂമിയിലെത്തുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിക്കൂറിൽ 16 ലക്ഷം കിമി വേഗത്തിൽ വരുന്ന സൗരക്കാറ്റ് വൈദ്യുത ബന്ധം, മൊബൈൽ സിഗ്നൽ, ജിപിഎസ് , സാറ്റലൈറ്റ് ടിവി അടക്കമുള്ള വിവരസാങ്കേതിക വിദ്യ/ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Continue Reading

ഇന്ത്യയില്‍ നിന്ന് കോവാക്സിന്‍ വാങ്ങാനുള്ള കരാര്‍ ബ്രസീല്‍ റദ്ദാക്കി

ഇന്ത്യയില്‍ നിന്ന് കോവാക്സിന്‍ വാങ്ങാനുള്ള കരാര്‍ ബ്രസീല്‍ റദ്ദാക്കി. 2500 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ബ്രസീല്‍ പാര്‍ലമെന്‍ററി കമ്മീഷന്‍ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.കരാറില്‍ നിന്ന് പിന്മാറുന്നുവെന്ന് ബ്രസീല്‍ ആരോഗ്യമന്ത്രി മാര്‍സിലോ ക്വിറോഗയാണ് അറിയിച്ചത്. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. പ്രാഥമിക നടപടി എന്ന നിലയില്‍ കരാര്‍ താത്കാലികമായി റദ്ദാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍റെ 20 മില്യണ്‍‌ ഡോസ് വാങ്ങാനായിരുന്നു കരാര്‍. […]

Continue Reading

കോവിഡ് ഇന്ത്യയ്ക്ക് ഒപ്പം‌നിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ലോകരാജ്യങ്ങൾ

ന്യൂഡൽഹി• കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ഒപ്പം‌നിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ലോകരാജ്യങ്ങൾ. ചെറുതും വലുതുമായ ഒട്ടേറെ രാജ്യങ്ങൾ സജീവ പിന്തുണയുമായി രംഗത്തെത്തി. ഇക്കൂട്ടത്തിൽ 10 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചാണ് ആഫ്രിക്കൻ രാജ്യമായ കെനിയ പിന്തുണ അറിയിച്ചത്.

Continue Reading

“ഗൾഫിലേക്ക് പോകുന്നവരുടെ വാക്സിൻ സെർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ പരിഹരിക്കണം”: പ്രധാനമന്ത്രിയോട് വി.ഡി സതീശൻ

ഗൾഫ് നാടുകളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ വാക്സിൻ സെർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെയിൽ അയച്ചു.നിലവിലെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് രണ്ടാമത്തെ ഡോസ് കോവിഷീൽഡ് എടുക്കുന്നതിന് 12 ആഴ്ചത്തെ സമയം വേണം. എന്നാൽ മാത്രമേ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. എന്നാൽ കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നതിന് നാലാഴ്ചത്തെ സമയം മതി. പക്ഷെ കോവാക്സിൻ സർട്ടിഫിക്കറ്റ് ഗൾഫ് നാടുകളിൽ സ്വീകരിക്കുകയില്ല.അതിനാൽ ഗൾഫിലേക്ക് പോകുന്നവർക്ക് നാലാഴ്ചയ്ക്കുളളിൽ രണ്ടാം ഡോസ് കോവിഷീൽഡ് എടുക്കാൻ […]

Continue Reading

അച്ഛന്റെ കാർ കഴുകയായിരുന്നു മകന് അപ്രതീക്ഷിതമായി ലഭിച്ചത് ലക്ഷങ്ങൾ

അച്ഛന്റെ കാർ കഴുകയായിരുന്നു മകന് അപ്രതീക്ഷിതമായി ലഭിച്ചത് ലക്ഷങ്ങളാണ്. യുഎസിലെ 9 വയസ്സുള്ള ആൺകുട്ടിക്കാണ് വീട്ടിലെ കാർ കഴുകുന്നതിനിടെ ഫ്ലോർ ബോർഡിന്റെ അടിയിൽ നിന്ന് 55,000 ഡോളർ അടങ്ങിയ കവർ ആണ് ലഭിച്ചത്.ലാണ്ടൻ മെൽവിൻ എന്ന കുട്ടി അപ്പോൾ‌ തന്നെ ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഫ്ലോർ മാറ്റിന്റെ അടിയിൽ നിന്ന് ഒരു കവർ കിട്ടി എന്നാണ് മെൽവിൻ പറഞ്ഞത്. ഇതുകേട്ട അച്ഛൻ അതത്ര കാര്യമാക്കിയില്ല. എന്നാൽ മകൻ പറ‍ഞ്ഞതനുസരിച്ച് ഒന്ന് നോക്കിക്കളയാം എന്ന് കരുതിയ മൈക്കിൾ കാറിനടുത്തേക്ക് […]

Continue Reading

ഖത്തര്‍ റെഡ് ക്രസന്‍ന്റിന്റെ ഗസ്സയിലെ ആസ്ഥാനം ലക്ഷ്യം വെച്ച് ഇസ്രയേല്‍ ഷെല്ലാക്രമണം

ഖത്തര്‍ ഭരണകൂടത്തിന് കീഴിലുള്ള സന്നദ്ധസേവന വിഭാഗമായ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനം ലക്ഷ്യം വെച്ച് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. റെഡ് ക്രസന്‍റ് സൊസൈറ്റിയും അല്‍ ജസീറ ടിവിയും വാര്‍ത്ത സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടത്തിന്‍റെ ദൃശ്യം ട്വിറ്ററിലൂടെ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി പുറത്തുവിട്ടിട്ടുണ്ട്.

Continue Reading

റഷ്യൻ കോവിഡ് വാക്‌സിനായ സ്പുട്‌നികിന്‍റെ രണ്ടാംഘട്ടം ഇന്ത്യയിലെത്തി

റഷ്യ നിർമിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നികിന്‍റെ രണ്ടാംഘട്ടം ഇന്ത്യയിലെത്തി. ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് 60,000 ഡോസ് വാക്‌സിനുമായി വിമാനമിറങ്ങിയത്. ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ്-19നെതിരായ ഇന്തോ-റഷ്യൻ സംയുക്ത പോരാട്ടം കൃത്യമായി മുന്നോട്ടുപോകുന്നതു കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കുദാഷേവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര സഹകരണത്തിൽ ഇപ്പോൾ ഏറ്റവും പ്രാധാന്യം നൽകുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തിനാണെന്നും അദ്ദേഹം പറഞ്ഞു. Read Also കോവിഡ് […]

Continue Reading

പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ട വേദനയിലാണ് താൻ പോസ്റ്റ് ഇട്ടത്

ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ നടൻ അനീഷ് ജി മേനോൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഫലസ്തീനിലെ ജനതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് താരം എത്തിയത്.കുറച്ച് വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം വീണ്ടും പങ്കുവെച്ചുകൊണ്ടാണ് നടൻ ഫലസ്തീനുള്ള പിന്തുണ വ്യക്തമാക്കിയത്. ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നു എന്ന പോസ്റ്റർ കൈയിൽ പിടിച്ചുനിൽക്കുന്ന ചിത്രമാണ് അനീഷ് മുൻപ് പങ്കുവെച്ചിരുന്നത്. ആ ചിത്രമാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്.അന്ന് ആദ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോൾ തനിക്കെതിരെ ഭീഷണി മുഴക്കി […]

Continue Reading