മസ്ജിദുൽ ഹറമിലേക്കുള്ള പ്രവേശന കവാടങ്ങളിൽ കൂടുതൽ തെർമൽ ക്യാമറകൾ സജ്ജീകരിച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തി വെച്ച ഉംറ തീർത്ഥാടനം പുനഃരാരംഭിച്ച് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ശരീര താപനില പരിശോധിക്കുന്നതിനുമായി മക്കയിലെ വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചു.കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ആരോഗ്യ മന്ത്രാലയം കനത്ത സുരക്ഷയാണ് ഇരുഹറമുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മസ്‌ജിദുൽ ഹറമിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഹസൻ അൽ-സുവൈരി പറഞ്ഞു. ഹറമിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രവേശന കവാടങ്ങളിൽ സ്വയം അണുമുക്തമാക്കൽ സംവിധാനങ്ങളുള്ള […]

Continue Reading

നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും.

നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം തിങ്കളാഴ്​ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ടൂറിസം മേഖലക്ക്​ കരുത്ത്​ പകരുന്നതിന്​ ഒപ്പം വിദേശ ടൂറിസ്​റ്റുകളെ രാജ്യത്തേക്ക്​ ആകര്‍ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ്​ വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന്​ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദേശീയ സമ്പദ്​ഘടനയില്‍ ടൂറിസം മേഖലയുടെ വിഹിതം ഉയര്‍ത്താന്‍ സാധിക്കും. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന്​ നികുതി ഈടാക്കുമെന്നതാണ്​ മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022 മുതലാണ്​ വരുമാന […]

Continue Reading

നിയന്ത്രണം നഷ്ടപ്പെട്ട കാർ മക്ക ഹറം പള്ളിയിലേക്കു പാഞ്ഞുകയറി

മക്കഃ നിയന്ത്രണം വിട്ട കാർ മക്ക ഹറം പള്ളിയിലേക്കു പാഞ്ഞുകയറി ബാരിക്കേഡ് തകർത്തു. 24 മണിക്കൂറും വിശ്വാസികളുടെ സാന്നിധ്യമുള്ള പള്ളിയിൽ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും പരുക്കില്ല.വെള്ളിയാഴ്ച സൗദി സമയം രാത്രി 10.25നായിരുന്നു അപകടം. പള്ളിയുടെ തെക്കു ഭാഗത്ത് അതിവേഗം കുതിച്ചെത്തിയ കാർ നിയന്ത്രണം വിട്ട് വാതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇയാൾക്കു മാനസിക അസ്വാസ്ഥ്യമുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡ്രൈവറെ പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്

Continue Reading

പത്ത് മാസത്തിനിടെ നിയമലംഘനങ്ങൾക്കു കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ

കുവൈത്ത് ഃ 10 മാസത്തിനിടെ നിയമലംഘനങ്ങൾക്കു കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ. 2018ൽ 34,000 പേരെയും 2019ൽ 40,000 പേരെയും നാടുകടത്തി.ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിലച്ചതാണ് എണ്ണം കുറയാൻ കാരണം. ഈ വർഷം 90 % പേരെയും നാടുകടത്തിയതു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ 900 പേരുണ്ട്.

Continue Reading

ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധം

മക്ക: ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടാതെ തന്നെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് വിശുദ്ധ ഹറമിലേക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധമാണെന്നും ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.‘ഇഅ്തമർനാ’ ആപ്പിൽ നിന്നുള്ള പെർമിറ്റില്ലാതെ ഹറമിൽ പ്രവേശിക്കാനും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും വിശ്വാസികളെ അനുവദിച്ചതായി സാമൂഹികമാധ്യമങ്ങളിൽ കിംവദന്തികൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ […]

Continue Reading

കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്​ച വരുത്തുന്നവർക്കെതിരെ കർശന നടപടി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്​ച വരുത്തുന്നവർക്കെതിരെ കർശന നടപടിക്ക്​ മന്ത്രിസഭ തീ​രുമാനം. കോവിഡ്പ്രതിരോധ നടപടികൾ കർശനമാക്കുന്നതുൾപ്പെടെ നിർദേശങ്ങൾ അടങ്ങിയ ആരോഗ്യ സമിതിയുടെ വിശദമായ റിപ്പോർട്ട് തിങ്കളാഴ്​ച ചേർന്ന ​മന്ത്രിസഭ യോഗംഅംഗീകരിക്കുകയായിരുന്നു. രാജ്യത്ത് വൈറസ് വ്യാപനവും മരണനിരക്കും വർധിച്ച പശ്ചാത്തലത്തിലാണ്​ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്​.മാസ്​ക്​ ധരിക്കാത്തവർക്ക്​ 50 ദീനാർ മുതൽ 100 ദീനാർ വരെ പിഴ ഇൗടാക്കും. തത്സമയം പിഴ ഇൗടാക്കാൻ പരിശോധന സംഘത്തിന്​ അധികാരം നൽകും. തണുപ്പ്​ആസ്വാദന തമ്പുകൾക്ക്​ അനുമതിയുണ്ടാവില്ല. വീടി​െൻറ മതിലിന്​ […]

Continue Reading

കോവിഡ് ചികിത്സയ്ക്കായി ജപ്പാന്‍ നിര്‍മ്മിച്ചെടുത്ത പുതിയ മരുന്ന് സ്വന്തമാക്കിയതായി ഖത്തര്‍

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോക്ടര്‍ അസാദ് അഹമ്മദ് ഖലീല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗ ചികിത്സയ്ക്കായി ജപ്പാന്‍ നിര്‍മ്മിച്ചെടുത്ത പുതിയ മരുന്ന് ഖത്തര്‍ സ്വന്തമാക്കിയതായും ഈ മരുന്ന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന 1500 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിട്ടുണ്ട്. എല്ലാവരും രോഗമുക്തി നേടുകയും ചെയ്തു. മരണമുഖത്തുണ്ടായിരുന്ന നിരവധി പേര്‍ ഇതുവഴി ജീവിതത്തിലേക്ക് […]

Continue Reading

കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറയ്ക്ക് മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തർ

കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് ഓരോ രാജ്യങ്ങളും. കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറയ്ക്ക്മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തറിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെയുള്ള വാക്‌സിൻ കണ്ടെത്തുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. ഖത്തറിലും പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ആരോഗ്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഒരു പക്ഷെ ആഴ്ച്ചകള്‍ക്കകം തന്നെ ഇത് സാധ്യമായേക്കാമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി. അതേ സമയം സാര്‍സ് കോവിഡ് […]

Continue Reading

കുവൈറ്റ് രാജാവിന് ആദരം; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും.

കുവൈറ്റ് രാജ്യതലവനായ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശീയ പതാക താഴ്ത്തിക്കെട്ടും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ ദുഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക പ്രവേശനം ഉണ്ടാകുന്നതല്ല. കഴിഞ്ഞ മാസം 29 നാണ് അമേരിക്കയിലെ […]

Continue Reading

ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19

മസ്​കത്ത്​: ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85722 ആയി.351 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 80810 ആയി.

Continue Reading