അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് സൗദിയിൽ ഈ മാസം പതിനേഴിന് അവസാനിക്കും.

സഊദിയില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് ഈ മാസം പതിനേഴിന് അവസാനിക്കും. വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ ആളുകള്‍ക്ക് വിദേശയാത്ര നടത്താനും അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താനും സാധിക്കും. 17 ന് പുലര്‍ച്ചെ ഒരു മണിമുതല്‍ കര, നാവിക, വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്ര […]

Continue Reading

കുവൈത്തില്‍ നിന്നുള്ള ആദ്യ സഹായ വിമാനം ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായതോടെ സഹായ ഹസ്തവുമായി ഗള്‍ഫ് രാജ്യമായ കുവൈത്തും രംഗത്തെത്തി .കുവൈത്തില്‍ നിന്നുള്ള ആദ്യ സഹായ വിമാനം ശനിയാഴ്ച്ച ഇന്ത്യയിലെത്തും വെന്റിലേറ്ററുകള്‍,ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വിവിധ മെഡിക്കല്‍ ഉപകരണങ്ങളടങ്ങിയ പ്രത്യേക സൈനിക വിമാനം ഇന്ത്യയിലെത്തുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ജാസിം അല്‍ നാജിം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളിലായി മെഡിക്കല്‍ ഉപകരണങ്ങളെത്തുമെന്നും അദ്ദേഹം പറഞ്ഞു കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഇന്ത്യന്‍ […]

Continue Reading

റൗളാ ശരീഫിൽ വിരിച്ചത് ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ച പരവതാനികൾ

മസ്ജിദുന്നബവിയിലെ റൗളാശരീഫിൽ വിരിച്ചിരിക്കുന്നത് മികച്ച ഗുണനിലവാരമുള്ള പരവതാനികളാണെന്ന് ഹറം ജനറൽ പ്രസിഡൻഷ്യൽ കാര്യാലയം അറിയിച്ചു. കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഓരോ പരവതാനിയിലും ഡാറ്റ അടങ്ങിയ പ്രത്യേക ഇലക്ട്രോണിക് ചിപ്പുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം 50 പരവതാനികളാണ് വിരിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള വസ്തുക്കളിൽ നിന്നാണ് പരവതാനികൾ രൂപകൽപ്പന ചെയ്ത് നെയ്തെടുത്തിരിക്കുന്നത്. പരവതാനികൾ അണുവിമുക്തമാക്കലിനും ശുചീകരണത്തിനും പ്രത്യേകം ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.വിശുദ്ധ റമസാനിൽ തീർത്ഥാടകരുടെ തിരക്ക് വര്ധിച്ചതോടെയാണ് ഹറമിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് മസ്ജിദുന്നബവിയിലെ സർവീസസ് അഫയേഴ്സ് അഡ്മിനിസ്ട്രേഷനിലെ പരവതാനി വിഭാഗത്തിന്റെ […]

Continue Reading

ലോകപ്രശസ്ത പണ്ഡിതൻ ഷെയ്ഖ് യൂസുഫ് അല്‍ ഖറദാവിക്ക് കോവിഡ്

ആഗോള മുസ്‍ലിം പണ്ഡിത സഭാ അധ്യക്ഷനും ലോകപ്രശസ്ത ഇസ്‍ലാമിക പണ്ഡിതനുമായ ഷെയ്ഖ് യൂസുഫ് അല്‍ ഖറദാവിക്ക് കോവിഡ്. അദ്ദേഹത്തിന്‍റെ തന്നെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു. തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന ആവശ്യവും ട്വിറ്റര്‍ പേജിലൂടെ നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി ഖത്തറിലാണ് ഖറദാവി താമസിക്കുന്നത്.

Continue Reading

80 ലക്ഷം മോഷ്ടിച്ച്‌ ഓടിപ്പോകുകയായിരുന്ന കള്ളനെ കാല്‍ വെച്ച് വീഴ്ത്തി മലയാളി

മലയാളിയുടെ അവസരോചിതമായ ഇടപെടല്‍ മൂലം പ്രവാസി ഇന്ത്യക്കാരന് തിരികെ ലഭിച്ചത് 80 ലക്ഷത്തിലധികം രൂപ. പണം അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് ഓടിപ്പോകുകയായിരുന്ന കള്ളനെ കാല്‍ വെച്ച് വീഴ്ത്തി രക്ഷകനായത് മലയാളിയായ വടകര സ്വദേശി നാല്‍പതുകാരന്‍ വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്. കഴിഞ്ഞ ദിവസം ദുബൈ ബനിയാസ് സ്‌ക്വയര്‍ ലാന്റിലെ മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികെ നടന്ന സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു കള്ളന്‍..കള്ളന്‍, കള്ളനെ പിടിച്ചോ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടത്. ഇത് കേട്ട് […]

Continue Reading

ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു

റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ ലൂജൈന്‍ അല്‍ ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു. 2018ല്‍ അറസ്റ്റിലായതു മുതല്‍ തടവിലാക്കപ്പെട്ട 31 കാരിയായ ഹത്‌ലൂളും മറ്റ് നിരവധി വനിതാ അവകാശ പ്രവര്‍ത്തകരും ശിക്ഷയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹത്‌ലൂളിന്റെ സഹോദരി ലിന പറഞ്ഞു. ‘എന്റെ സഹോദരി ഒരു തീവ്രവാദിയല്ല, അവള്‍ ഒരു ആക്ടിവിസ്റ്റാണ്. രാജ്യവും സൗദി രാജ്യവും അഭിമാനപൂര്‍വ്വം സംസാരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി വാദിച്ചതിന്റെ പേരില്‍ ശിക്ഷിക്കുന്നത് കാപട്യമാണ്,’ ലിന പ്രസ്താവനയില്‍ പറഞ്ഞു.സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള […]

Continue Reading

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം. അദ്ദേഹം തന്നെയാണ്​ വാക്സീൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. യുഎഇ പ്രധാനമന്ത്രി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.യുഎഇയിൽ രണ്ട് കോവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് അഞ്ചും. ജൂലൈയിലാണ് സിനോഫാമിന്റെ വാക്‌സിൻ യുഎഇയിൽ മൂന്നാം പരീക്ഷണഘട്ടത്തിലേക്ക് കടന്നത്.ഇതിന് മുമ്പ് […]

Continue Reading

ജി-20 സഹകരണ കൗൺസിലിന്റെ അഴിമതി വിരുദ്ധ യോഗം ചേർന്നു

റിയാദ്ഃ ജി-20 രാജ്യങ്ങളിലെ ആദ്യത്തെ അഴിമതി വിരുദ്ധ സമിതി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഗൾഫ് സഹകരണ കൗൺസിലിലെ അംഗ രാജ്യങ്ങൾ നടപ്പിലാക്കൻ നടപടികൾ സ്വീകരിച്ചതായി സഊദി അഴിമതി വിരുദ്ധ അതോറിറ്റി ചെയർമാൻ മസൻ ബിൻ ഇബ്രാഹിം അൽ കഹ്മൂസ് പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സ് വഴി അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സഹകരണ കൗൺസിലിലിന്റെ ആറാമത് യോഗത്തിലാണ് സാമ്പത്തിക രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി അഴിമതിക്കെതിരെ നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജി 20 രാജ്യങ്ങളുടെ […]

Continue Reading

ഹാപ്പി ബർത്ഡേ ഷാരൂഖ് എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫ

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ പിറന്നാൾ ആഘോഷമാക്കി ദുബായ്. കുടുംബത്തിനൊപ്പം ദുബായിലായിരുന്നു താരത്തിന്റെ പിറന്നാൾ. ലോകത്തുള്ള പലഭാഗത്തുനിന്നുമുള്ള ആരാധകരുടെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ ബുർജ് ഖലീഫയോളം ഉയരത്തിലുള്ള പിറന്നാള്‍ ആശംസ അതില്‍ വേറിട്ടതായി.കഴിഞ്ഞ വർഷത്തേതുപോലെ തന്നെ താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ബുർജ് ഖലീഫയിൽ ലൈറ്റ് അലങ്കാരം ഒരുക്കിയിരുന്നു. ഹാപ്പി ബർത്ഡേ ഷാരൂഖ് എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ മുന്നിൽ നിന്നുള്ള ചിത്രവും ഷാരൂഖ് പങ്കുവച്ചു.

Continue Reading

ഖത്തറില്‍ കടബാധ്യത തീര്‍ത്തവര്‍ക്കുമാത്രം ഇനി പുതിയ ചെക്ക് ബുക്ക്

ഖത്തറില്‍ ചെക്കിടപാടുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതനുസരിച്ച് നേരത്തെയുള്ള കടബാധ്യതകളും വീഴ്ചകളും തീര്‍ത്തതിന് ശേഷം മാത്രമേ അപേക്ഷകന് പുതിയ ചെക്ക് ബുക്ക് അനുവദിക്കുകയുള്ളൂ. ചെക്കുകള്‍ മടങ്ങുന്ന സാഹചര്യം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ചെക്കിടപാടുകളില്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്.ഇതനുസരിച്ച് ഉപഭോക്താവിന്‍റെ പഴയ ഇടപാടുകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബാങ്കുകള്‍ പുതിയ ചെക്ക് ബുക്ക് അനുവദിക്കാവൂ. ഇടപാടുകളില്‍ നേരത്തെ വീഴ്ച വരുത്തിയവരാണെങ്കില്‍ പുതിയ ചെക്ക് ബുക്ക് ലഭിക്കുകയില്ല.

Continue Reading