മോടിപിടിപ്പിക്കാൻ സ്ഥാപിച്ച മത്സ്യ പ്രതിമ കണ്ടാൽ തോന്നുക പുരുഷ ലൈംഗിക അവയവമെന്ന്; നാട്ടുകാർക്ക് നാണക്കേടായതോടെ പട്ടണത്തിലെ പ്രതിമ പൊളിച്ചുമാറ്റി അധികൃതർ

മൊറോക്ക : പട്ടണ് മധ്യത്തിൽ സ്ഥാപിച്ച മത്സ്യപ്രതിമകൾ കണ്ടാൽ പുരുഷ ലൈംഗിക അവയവമെന്നേ ഒറ്റ നോട്ടത്തിൽ തോന്നു. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെ രണ്ട് മത്സ്യ പ്രതികളും പൊളിച്ചുമാറ്റിഅധികൃതർ. മൊറോക്കോയിലെ മെഹഡിയ പട്ടണത്തിലെപ്രതിമയാണ് നാട്ടുകാർക്ക് ‘നാണക്കേടായതോടെ’അധികൃതർ പൊളിച്ചു മാറ്റിയത്.മൊറോക്കോയിലെ കെനിട്ര പ്രവിശ്യയിലാണ് പ്രതിമസ്ഥിതി ചെയ്യുന്ന മെഹഡിയ പട്ടണം, ഇവിടുത്തെജനങ്ങൾ ആവശ്യപ്പെട്ടത് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നഒരു നിർമ്മിതിയാണ്, പക്ഷെ അധികൃതർ തന്നതോ ഒരുപോണോഗ്രാഫിക് ശിൽപ്പം – ഇത് സംബന്ധിച്ച ഒരുസോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നു. ജനങ്ങളുടെ രോഷംഈ വിഷയത്തിൽ ഉയർന്നതോടെയാണ് […]

Continue Reading

ജന്മദിന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു

ചെന്നൈയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി നടന്ന ജന്മദിന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.പരിക്കേറ്റ 12 പേർക്ക് നിസാര പരിക്കേ ഉള്ളൂ എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇവരെ കിൽപാക് മെഡിക്കൽ കോളജിലേക്ക് മാറ്റി. സമ്മേളനത്തിന് അനുമതിയില്ലാത്തതിനാൽ കോരട്ടൂർ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Continue Reading

ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു.

ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു. 38 കാരനായ പ്രഭാകര്‍ പാട്ടീല്‍ എന്ന യുവാവാണ് ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. പ്രഭാകറിന്റെ മരണത്തില്‍ ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി സഹോദരന്‍ വിലാസ് പാട്ടീല്‍ രംഗത്തെത്തി. ആശുപത്രി ജീവനക്കാര്‍ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നു വിലാസ് പാട്ടീല്‍ ആരോപിച്ചു. നേരത്തെ പ്രഭാകര്‍ പാട്ടീലിനെ ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.കോവിഡ് മൂലം രോഗി മരിച്ചിട്ടും ആശുപത്രി അധികൃതര്‍ മൃതദേഹം കൈമാറിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല മൃതദേഹം സംസ്‌കരിച്ചതെന്നും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

Continue Reading

സംസ്​ഥാനത്ത്​ ശനിയാഴ്​ച​ 4644 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3781 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം. ഇതിൽ 448 പേരുടേത്​ ഉറവിടമറിയാത്തതാണ്​…

Continue Reading

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ […]

Continue Reading

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍ അനലിസ്റ്റുകള്‍ തുടങ്ങിയവരടക്കം 66 ലക്ഷം പേർക്ക് ഇന്ത്യയിൽ മെയ് മുതൽ ജോലി നഷ്ടപ്പെട്ടു

ഇന്ത്യയിൽ വൈറ്റ് കോളറുകാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരില്‍ 66 ലക്ഷം പേര്‍ക്ക് മെയ് മുതല്‍ ഇതുവരെ ജോലി നഷ്ടമായെന്ന് സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കണോമിയുടെ പഠനത്തിലാണ് കണ്ടെത്തല്‍. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ നടപ്പാക്കിയതിന് ശേഷം മെയ് മുതല്‍ ഓഗസ്റ്റ് അവസാനംവരെ 66 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് സര്‍വേ ഫലം. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍ അനലിസ്റ്റുകള്‍ തുടങ്ങിയവരാണ് കൂടുതലായി വിഷമസന്ധിയിലായത്.

Continue Reading

ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

കേന്ദ്ര സർക്കാരിൻറെ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നൽകിയത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിനൻസുകളെയും ഇവയെ അടിസ്ഥാനമാക്കി പാർലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലുകളെയും എതിർത്തു കൊണ്ട് ശക്തമായി മുന്നോട്ട് പോകുമെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

Continue Reading

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു.  ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും മഹാവീർ ജയിനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ് ത്രിപദിയാണ്.മോദിയുടെ പിറന്നാൾ ദിനമായ ഇന്നലെയാണ് ‘കർമ്മയോഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്ത അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. മഹേഷ് ലിമയെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട് .

Continue Reading

സക്കാത്തും ഖുർആനും, റംസാൻ കിറ്റും പറഞ്ഞല്ല ആരോപണങ്ങളിൽ നിന്നും ഒഴിയേണ്ടത്ഃഃപി.കെ.കുഞ്ഞാലിക്കുട്ടി

സ്വർണകടത്ത് കേസിൽ ഖുർആനെ മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സർക്കാരിനെ ഇകഴ്ത്താനായി ഖുർആൻ പോലും രാഷ്ട്രീയക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് പരാമർശിച്ചു കൊണ്ടുളള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി സി.പി.ഐ.എം ഇക്കാര്യം വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് പ്രയോജനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സക്കാത്തും ഖുർആനും, റംസാൻ കിറ്റും പറഞ്ഞല്ല ആരോപണങ്ങളിൽ നിന്നും ഒഴിയേണ്ടത്. ഖുർആൻ ഉയർത്തിയുള്ള രാഷ്ട്രീയത്തെ ഒരു മതസംഘടനയും പിന്തുണയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുള്ള അനുഭവസമ്പത്താണ് മുംബൈയുടെ കരുത്തെന്ന് ഗവാസ്‌കര്‍

13ാം ഐ.പി.എല്‍ സീസണ്‍ കിരീടം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെ നേടുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുള്ള അനുഭവസമ്പത്താണ് മുംബൈയുടെ കരുത്തെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

Continue Reading