കേന്ദ്രത്തിന്റേത് ഏകാധിപത്യ രീതി; പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുക; ഡിവൈഎഫ്‌ഐ

തിരുവനന്തപുരംഃ മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരുൾപ്പെടെ 8 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും സ്വാഭാവിക നീതി നിഷേധവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് കർഷകരുടെ വികാരമാണ് രാജ്യസഭയിൽ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി ഉന്നയിച്ചത്. കോർപ്പറേറ്റുകൾക്കായി ഏതറ്റംവരെയും പോകാൻ മടിക്കാത്ത മോദി സർക്കാരിന്റെ കാർഷിക ബില്ലുകളിലെ കർഷക വിരുദ്ധത തുറന്നുകാട്ടുകയാണ് പ്രതിപക്ഷ എം.പിമാർ ചെയ്തത്. പ്രമേയം വോട്ടിനിടണമെന്ന ആവശ്യത്തെപ്പോലും തള്ളി […]

Continue Reading

മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഉണ്ടായ സ്ഫോടനം സംബന്ധിച്ച് എൻ ഐ എ അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ.

മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഉണ്ടായ സ്ഫോടനം സംബന്ധിച്ച് എൻ ഐ എ അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വെയ്ക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്നും തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.ആർ നീലകണ്ഠൻ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനംവകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനംവകുപ്പിന് […]

Continue Reading

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയാണ് വന്‍ തോതില്‍ വിദ്വേഷപ്രചാരണം നടക്കുന്നതെന്നും ആദ്യം അവയെയാണ് നിയന്ത്രിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയാണ് വന്‍ തോതില്‍ വിദ്വേഷപ്രചാരണം നടക്കുന്നതെന്നും ആദ്യം അവയെയാണ് നിയന്ത്രിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുദര്‍ശന്‍ ടി.വിയുടെ യു.പി.എസ്.സി ജിഹാദ് പരിപാടിക്കെതിരായ കേസില്‍ സമര്‍പ്പിച്ച രണ്ടാം സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്. ആദ്യ സത്യവാങ്മൂലത്തിലും കേന്ദ്രം ഇതേ വാദമാണ് ഉന്നയിച്ചത്. സുദര്‍ശന്‍ ടിവി മുസ്ലീങ്ങളെ നിന്ദിക്കാന്‍ നോക്കിയെന്ന് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Continue Reading

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), […]

Continue Reading

ഒമാനിൽ സ്ലീവ് ലെസ്സും ഷോർട്സും ധരിച്ച് മാളുകൾ സന്ദർശിക്കുന്നവർക്ക് പിഴയും തടവും

മസ്കറ്റ്: ഒമാനിൽ സ്ലീവ് ലെസ്സ് വസ്ത്രങ്ങളും, ഷോർട്സുകളും ധരിച്ച് മാളുകൾ സന്ദർശിക്കുന്നവർക്ക് പിഴയും, തടവു ശിക്ഷയും ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്ക് 300 റിയാൽ വരെ പിഴയും, 3 മാസം വരെ തടവുമാകും ലഭിക്കുക. പൊതു ഇടങ്ങളിൽ വസ്ത്ര ധാരണത്തിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നവർക്ക് നിയമ പ്രകാരമാണ് നടപടി. സ്ത്രീകൾക്കും, പുരുഷൻമാർക്കും ഇത് ഒരുപോലെ ബാധകമാണ്. മസ്‌ക്കറ്റ് ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിലിലെ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അധികൃതരെ ഉദ്ധരിച്ചു കൊണ്ട് ടൈംസ് ഓഫ് ഒമാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. […]

Continue Reading

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്.

കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സര്‍ക്കാര്‍ ബില്ല് പാസാക്കിയതിന് പിന്നാലെ പഞ്ചാബിലടക്കമുള്ള കര്‍ഷകര്‍ വലിയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പശ്ചാത്തലത്തിലാണ് കങ്കണയുടെ വിവാദ പരാമര്‍ശം.ഇത് തീവ്രവാദികള്‍ തന്നെയാണ് പൗരത്വബില്ല് പാസാക്കിയപ്പോഴും പ്രതിഷേധവുമായി എത്തിയതെന്നും കങ്കണ പറഞ്ഞു. ‘മോദിജി, ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയില്ല. പൗരത്വ നിയമം കൊണ്ടുവന്നതിലൂടെ ഇവിടെ ഒരാള്‍ക്കും പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്നിവിടെ ചോരപ്പുഴയൊഴുക്കിയത്’, കങ്കണ ട്വീറ്റ് ചെയ്തു.

Continue Reading

കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ കെ രാഗേഷും എളമരം കരീമും ഉള്‍പ്പെടെയുള്ള എംപിമാര്‍ക്കെതിരെയാണ് നടപടി. ബിജെപി എംപിമാരുടെ പരാതിയിലാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നടപടി എടുത്തിരിക്കുന്നത്.

Continue Reading

രാജ്യാന്തര പുരസ്കാരമായ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച ടെലിവിഷൻ സീരീസുകൾക്കുളള രാജ്യാന്തര പുരസ്കാരമായ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. ഒമ്പത് പുരസ്‌കാരങ്ങള്‍ നേടി വന്‍ കുതിപ്പാണ് ഷിറ്റ്‌സ് ക്രീക്ക് നടത്തിയത്. HBO സീരീസായ ,സക്സെഷൻ ഡ്രാമാ വിഭാഗത്തിലും കനേഡിയൻ സീരീസായ ഷിറ്റ്‌സ് ക്രീക്ക് കോമഡി വിഭാഗത്തിലും മികച്ച സീരീസിനുള്ള നേട്ടം കൈവരിച്ചു.സിബിസി ടെലിവിഷനാണ് ഷിറ്റ്‌സ് ക്രീക്ക് സംപ്രേഷണം ചെയ്തത്.യൂഫോറിയയിലെ അഭിനയത്തിന് സെൻന്ദേയ മികച്ച നടിയായും, സക്‌സെഷനിലെ അഭിനയത്തിന് ജേർമി സ്‌ട്രോങ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ റജീന കിങ് ( വാച്ച് മെൻ)’ […]

Continue Reading

കുറുമണിയില്‍ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി.

പടിഞ്ഞാറത്തറ:പതിവ് തെറ്റിയെത്തിയ ശക്തമായ മഴയില്‍ പടിഞ്ഞാറെത്തറ കുറുമണി പാടശേഖരത്തില്‍ ഹെക്ടര്‍കണക്കിന് നെല്‍കൃഷിയില്‍ വെള്ളം കയറി.ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കൃഷിയിടത്തില്‍ വെള്ളം കയറിയതോടെ ആശങ്കയിലായിരുന്നു കര്‍ഷകര്‍. കുപ്പാടിത്തറ കുറുമണി ചെമ്പകച്ചാല്‍, കൊച്ചുകുളം എന്നീ പാടശേഖരങ്ങളിലുള്‍പ്പെട്ട 100 ഏക്കറോളം വരുന്ന നെല്‍പാടത്താണ് ഇന്നലെ രാവിലെ മുതല്‍ വെള്ളം കയറിത്തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ കബനിയിലേക്കുള്ള നീരൊഴുക്ക് ക്രമാതിതമായി വര്‍ദ്ധിച്ചതോടെയാണ് തോടുകളിലൂടെയും ചെറുപുഴകളിലൂടെയും പാടശേഖരത്തിലേക്ക് വെള്ളം കയറിയത്.

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരനെയും എന്‍.ഐ.എ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരനെയും എന്‍.ഐ.എ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണം കടത്തിയത് നയതന്ത്രബാഗേജുവഴി തന്നെയാണെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് വി.മുരളീധരന്‍ സ്വീകരിച്ചത്.നയതന്ത്ര ബാഗേജുവഴിയല്ല സ്വര്‍ണ്ണം വന്നതെന്ന മുരളീധരന്റെ പ്രസ്താവന എത് സാഹചര്യത്തിലാണെന്നത് വ്യക്തത വരുത്തണമെന്നാണ് എന്‍.ഐ.എ നിലപാട്

Continue Reading