ചവറ, കുട്ടനാട് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.

ചവറ, കുട്ടനാട് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളുമാണ് കോടതിയുടെ പരിഗണനയില്ലുള്ളത്

Continue Reading

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടി സ്വര ഭാസ്‌കര്‍

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടി സ്വര ഭാസ്‌കര്‍. മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍കുറ്റമായി കാണുന്ന സര്‍ക്കാരാണിതെന്ന് ട്വീറ്റില്‍ സ്വര ഭാസ്‌കര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടല്‍ മൂലമാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി കലാപത്തിന്റെ സമയത്തെ പൊലീസിന്റെ നിയമലംഘനവും വേട്ടയാടലും വ്യക്തമാക്കുന്ന ആംനസ്റ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും, ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന വാര്‍ത്തയുടെ ട്വീറ്റും പങ്കുവെച്ചായിരുന്നു സ്വര ഭാസ്‌കറിന്റെ കുറിപ്പ്.

Continue Reading

യുട്യൂബ് വീഡിയോ ചെയ്ത് വിജയ് പി നായർക്കെതിരെ സൈനികരും പരാതി നൽകി

സ്ത്രീകളെ അധിക്ഷേപിച്ച് യുട്യൂബ് വീഡിയോ ചെയ്ത് വിജയ് പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരെ അപമാനിച്ചെന്ന് കാട്ടി സൈനിക സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വിജയ് പി നായർ വീഡിയോയിൽ പറയുന്നെന്ന് കാട്ടിയാണ് പരാതി നൽകിയത്. വിജയ് പി നായർക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്.അതേസമയം സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ പ്രതി വിജയ് പി നായരുടെ യൂ ട്യൂബ് അക്കൗണ്ടും അശ്ലീല പരാമർശമുള്ള വീഡിയോയും നീക്കം ചെയ്തു. കേസ് […]

Continue Reading

യുവജന ക്ലബ്ബുകൾക്ക് നെഹ്‌റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്യാം.

കൽപ്പറ്റ : കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയിൽ യൂത്ത് ക്ലബ്ബുകൾക്ക് അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കാം. ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ് റൂട്ട് ലെവൽ യുവജന സംഘടനയാണ് നെഹ്റു യുവ കേന്ദ്ര. യൂത്ത് ക്ലബ്ബുകളുടെ വികസനത്തിനും യുവജനങ്ങളുടെ വളർച്ചയ്ക്കും വേണ്ടി ഓരോ വർഷവും നിരവധി പ്രവർത്തനങ്ങളാണ് നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ചു വരുന്നത്. ക്ലബ്ബുകൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സാമ്പത്തിക സഹായവും നൽകുന്നു. ബ്ലോക്ക്-ജില്ലാ തലങ്ങളിൽ കായിക […]

Continue Reading

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.

കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ മൂലം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കേന്ദ്ര സർക്കാർ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാൻ തങ്ങൾ നിർബന്ധിതരായെന്നും ആംനസ്റ്റി പ്രസ്താവനയിൽ പറയുന്നു. ഇതുമൂലം സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും കാമ്പയിനുകളും നിർത്തിവെച്ചതായി ആംനസ്റ്റി ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സംഘടനയുടെ കീഴിൽ നടത്തുന്ന എല്ലാ കാമ്പയിനുകളും ഗവേഷണങ്ങളും താത്കാലികമായി നിർത്തിവെച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സർക്കാർ മനുഷ്യാവകാശ സംഘടനയെ വേട്ടയാടുകയാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. […]

Continue Reading

കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരപ്പിച്ച നടി ശാരദ നായര്‍ അന്തരിച്ചു.

കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരപ്പിച്ച നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.

Continue Reading

കോവിഡ്‌ കാലത്ത് ബിജെപി ഗവണ്മെന്റ് എല്ലാ മേഖലകളെയും കോർപ്പറേറ്റുകളെ ഏൽപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കോവിഡ്‌ കാലത്ത് ബിജെപി ഗവണ്മെന്റ് എല്ലാ മേഖലകളെയും കോർപ്പറേറ്റുകളെ ഏൽപ്പിക്കുകയാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ ചർച്ചയാവാൻ പാടില്ല എന്ന ബിജെപി നിലപാടിനൊപ്പം ചേരുകയാണ് കോൺഗ്രസും.  ദേശീയ തലത്തിലും സംസ്ഥാനത്തും ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും  കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും കലാപം നടത്തുന്നു. എത്ര കേന്ദ്ര ഏജൻസികളെ കൊണ്ട് വന്നാലും ഒരു എംഎൽഎയെ പോലും മറുവശത്തേക്ക് കൊണ്ടു പോകാൻ സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെയാണ് അട്ടിമറി […]

Continue Reading

രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും.

രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. ഭീകവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Continue Reading

ഈ വര്‍ഷത്തെ ജി-ട്വന്‍റി ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാണ്‌ നടക്കുകയെന്ന് സൌദി അറേബ്യ

ഈ വര്‍ഷത്തെ ജി-ട്വന്‍റി ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാകും നടക്കുകയെന്ന് സൌദി അറേബ്യ. നവംബര്‍ 21, 22 തിയതികളിലാണ് ലോകനേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടി. സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടിയിലെ അധ്യക്ഷന്‍.കോവി‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഉച്ചകോടി ഓണ്‍ലൈനില്‍ നടത്താനുള്ള തീരുമാനം. നവംബർ 21, 22 തീയതികളില്‍ റിയാദില്‍ വെച്ചായിരുന്നു ഉച്ചകോടി നടക്കേണ്ടത്. കോവിഡ‍് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ആ ദിവസങ്ങളില്‍ തന്നെ ഉച്ചകോടി നടക്കുമെന്നാണ് റിപ്പോർട്ട്

Continue Reading