സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താന്‍ തയാറാണെന്ന് പ്രതി സന്ദീപ് നായര്‍ അറിയിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താന്‍ തയാറാണെന്ന് പ്രതി സന്ദീപ് നായര്‍ അറിയിച്ചു. തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കോടതി വ്യക്തമാക്കി. സിആര്‍പിസി 164 പ്രകാരം ഉടന്‍ തന്നെ സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാകും മാപ്പുസാക്ഷിയാക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.മാപ്പ് സാക്ഷി ആക്കിയാലും ശിക്ഷ ഒഴിവാക്കുമെന്ന് പറയനാകില്ലെന്നും കോടതി വ്യക്തമാക്ക

Continue Reading

കോടതി വിധി പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന്​

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധി പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന്​ മുതിർന്ന ബി.ജെ.പി നേതാവും കേസിലെ പ്രതിയുമായിരുന്ന എൽ.കെ അദ്വാനി. രാം ജന്മഭൂമി പ്രസ്ഥാനത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയും ബി.ജെ.പിയുടെ വിശ്വാസവുമാണ്​ ഈ വിധി വ്യക്തമാക്കുന്നതെന്ന്​ എൽ.കെ അദ്വാനി പ്രതികരിച്ചു. കോടതി വിധി ചരിത്രപരമായ തീരുമാനമാണെന്ന്​ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നേതാവ്​ മുരളി മനോഹർ ജോഷി പ്രതികരിച്ചു. ഡിസംബർ ആറിന്​ അയോധ്യയിൽ നടന്ന സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ഇൗ വിധി […]

Continue Reading

ബാബറി വിധി വേദനാജനകവും, അപമാനകരവും, അവിശ്വസനീയവുമാണെന്ന് മഅദനി

ബാബറി മസ്ജിദ് പൊളിച്ച് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ പ്രതികരണവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ബാബറി വിധി വേദനാജനകവും, അപമാനകരവും, അവിശ്വസനീയവുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

27വർഷം പഴക്കമുള്ള കേസിൻ്റെ വിചാരണ ഇനിയും നീട്ടികൊണ്ട് പോകാൻ ആകില്ല; സിബിഐ

കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ നിലപാടറിയിച്ച് സിബിഐ. 27വർഷം പഴക്കമുള്ള കേസിൻ്റെ വിചാരണ ഇനിയും നീട്ടികൊണ്ട് പോകാൻ ആകില്ലെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.

Continue Reading

മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ആദിത്യനാഥിന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രിയങ്ക

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത്‌ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ആദിത്യനാഥിന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Continue Reading

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അദ്വാനി ഉൾപ്പെടെയുള്ളവർ ശ്രമിച്ചതെന്ന് കോടതി പറഞ്ഞു.പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 1992 ഡിസംബര്‍ […]

Continue Reading

കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു.

ചാലിയം: കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. ചാലിയം തൈക്കടപ്പുറം തോട്ടുങ്ങല്‍ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റസീഹ് ആണ് മരിച്ചത്. പനിക്ക് ചികിത്സ തേടിയാണ് റസീഹിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചത് മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്.

Continue Reading

ലോട്ടറിയില്‍ വിജയിച്ചു എന്നെല്ലാം പറഞ്ഞാണ് തട്ടിപ്പുകാര്‍ വാട്‌സ്ആപ്പിലൂടെ വിളിക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെടും

ബാങ്കിന്റെ പേരില്‍ വരുന്ന വാട്‌സ്ആപ്പ് കോളുകളെയും സന്ദേശങ്ങളെയും കരുതിയിരിക്കണമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയാല്‍ മറ്റൊരു തട്ടിപ്പിന് ഇരയാകേണ്ടി വരുമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കി. ഇത്തരം മാര്‍ഗങ്ങളിലൂടെ ഒരു വിവരവും ഉപഭോക്താവിന് ഔദ്യോഗികമായി കൈമാറുന്നില്ലെന്നും എസ്ബിഐ വിശദീകരിച്ചു. വാട്‌സ്ആപ്പിലൂടെ തട്ടിപ്പ് നടത്താന്‍ നീക്കം നടക്കുന്നതായുളള മുന്നറിയിപ്പാണ് എസ്ബിഐ ട്വിറ്ററിലൂടെ പങ്കുവെച്ചത്. സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിന് ഇരയായി ഇളിഭ്യരാകാന്‍ ആരും അനുവദിക്കരുതെന്നും ട്വീറ്റില്‍ പറയുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതിന് ആനുപാതികമായി ഓണ്‍ലൈന്‍ ബാങ്ക് […]

Continue Reading

രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റിപ്പോർട്ട്.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റിപ്പോർട്ട്. 2019ല്‍ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ ദി​വ​സേ​ന 87 പീ​ഡ​ന കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. നാഷണൽ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രമാണിത്. 2019ല്‍ ​ആ​കെ 4,05,861 പീ​ഡ​ന കേ​സു​ക​ളാ​ണ് ​റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 7.3 ശ​ത​മാ​നം കൂ‌​ടു​ത​ലാ​ണ് 2018ല്‍ ​നി​ന്നും 2019ല്‍ ​രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്നത്. 3,78,236 ​കേ​സു​ക​ളാ​ണ് 2018ല്‍ റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടുള്ളത്. ഇ​തി​ല്‍ പീ​ഡ​ന കേസായി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 33,356 കേ​സു​കളാണ്. രാ​ജ്യ​ത്ത് കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള 1.48 ല​ക്ഷം അ​തി​ക്ര​മ കേ​സു​ക​ളാ​ണ് 2019ല്‍ […]

Continue Reading

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു

എം സി കമറുദ്ദീൻ എംഎൽഎ പ്രതിയായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എൻഫോഴ്സ്മെൻ്റ് ചന്തേര പൊലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചന്തേര സ്റ്റേഷനിലാണ് കമറുദ്ദീന്‍റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എറ്റവും കൂടുതൽ കേസുകളുള്ളത്. ഫാഷൻ ജ്വല്ലി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനി ഡയറക്ടർമാരുടെ വിവരങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ശേഖരിച്ചു. 42 ഡയറക്ടർമാരുടെ വിവരങ്ങളാണ് ശേഖരിച്ചത്. തട്ടിപ്പ് സംബന്ധിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് മധ്യസ്ഥ കല്ലട മാഹിൻ ഹാജി ഇന്ന് റിപ്പോർട്ട് കൈമാറും, ആസ്ഥി […]

Continue Reading