സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ജയ്‌സല്‍, നിസാം, കൊടുവള്ളി വാവാട് സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജില്ലാ അതിര്‍ത്തിയില്‍ വച്ച് വഴിക്കടവ് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

Continue Reading

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം. അണ്ടർ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍റെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ ഇനി മുതല്‍ മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫീസിൽ സന്ദർശനത്തിന് സാധിക്കൂ. ഇതുകൂടാതെ പരിശോധനകള്‍ക്കു ശേഷം മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കൂ. ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പുതിയ നിയന്ത്രണത്തിലൂടെ പാസ് നിര്‍ബന്ധമാക്കി. വി.ഐ.പി, സർക്കാർ, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ക്ക് മാത്രം കന്‍റോണ്‍മെന്‍റ് ഗേറ്റുവഴി പ്രവേശിക്കാം. സെപ്റ്റംബർ 30ന് മുമ്പ് പാസ് വാങ്ങണം എന്നാണ് ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. […]

Continue Reading

കുടുംബം പ്രതീക്ഷ കൈവിട്ടു. ഡോക്ടര്‍മാര്‍ കൈവിടാതെ ശ്രമിച്ചുകൊണ്ടിരുന്നു

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായി…85 ദിവസത്തോളം ആശുപത്രിയില്‍,70 ദിവസം വെന്‍റിലേറ്ററില്‍…ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന പോരാട്ടത്തിന്‍റെ കഥയാണ് മുംബൈ സ്വദേശിയായ ഭാരത് പാഞ്ചലിന് പറയാനുള്ളത്. മാസങ്ങള്‍ നീണ്ടുനിന്ന ആശുപത്രി വാസത്തിനിടയിലും പ്രതീക്ഷ കൈവിടാതെ വെല്ലുവിളികളെ അതിജീവിച്ചിരിക്കുകയാണ് ഭാരത്.കോവിഡ് വാക്സിന്‍റെ ആദ്യ ഡോഡ് സ്വീകരിച്ച് രണ്ടാഴ്ചക്ക് ശേഷം ഭാരതിന് ചെറിയ പനി അനുഭവപ്പെട്ടതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. ഏപ്രില്‍ 8ന് അദ്ദേഹത്തെ ഹിരണ്‍നന്ദിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് […]

Continue Reading

ഈ തട്ടിപ്പിൽ നിങ്ങൾ വീഴരുത്! സൂക്ഷിക്കുക

എസ്ബിഐ (SBI) പുതുയ ലോട്ടറി സ്‌കീം അവതിരിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കണ്ടെത്തി. എസ്ബിഐ പുതിയ ലോട്ടറി സ്‍കീം പുറമേ സൗജന്യമായി സമ്മാനങ്ങളും നൽകുന്നു എന്നാണ് വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശമാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്.ഇത് തട്ടിപ്പാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും പ്രചരിക്കുന്ന സന്ദേശതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മൾ എത്തുന്നത് എസ്ബിഐയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു പേജിലാണ്. ഈ പേജിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ അവിശ്യപ്പെടുന്നുണ്ട്. നമ്മുടെ വിവരങ്ങൾ തട്ടിയെടുക്കാനുള്ള നീക്കമാണെന്നും […]

Continue Reading

കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിദ്ധുവിനെ കാണാനില്ലെന്ന് പോസ്റ്റര്‍

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിദ്ധുവിനെ കാണാനില്ലെന്ന് പോസ്റ്റര്‍. അദ്ദേഹത്തിന്റെ മണ്ഡലമായ അമൃത്‍സർ നഗരത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിദ്ധുവിനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്നും പോസ്റ്ററിലുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് പഞ്ചാബിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റിയുടെ ഭാരവാഹി അനില്‍ വശിഷ്ട് പോസ്റ്ററുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. കോവിഡ് മൂലം ജനം ദുരിതത്തിലായപ്പോള്‍ മണ്ഡലത്തില്‍ എം.എല്‍.എയായ സിദ്ധുവിനെ കണ്ടില്ലെന്ന് അനില്‍ വശിഷ്ട് ആരോപിച്ചു. അമൃത്‍സറില്‍ […]

Continue Reading

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ പ്രമേയം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ്. തെങ്ങുകളിൽ കവി കളർ പൂശുന്നതുപോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കുന്നുവെന്ന് പ്രമേയം വിമര്‍ശിച്ചു.കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യതൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമം. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് വിജ്ഞാപനമിറങ്ങി; ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രിക്ക്

Continue Reading

ചീഫ് വിപ്പ് ഇനിയും നിങ്ങളെ സംശയം തീർന്നില്ലേ

ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളുടെ സ്വാഭാവം പാർല മെന്റിലും നിയമസഭയിലും നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാഷ്ട്രീയ പാർട്ടികളും നിയമിക്കുന്ന വ്യക്തിയാണ് ചീഫ് വിപ്പ്. സഭയിൽ നിർണായക ഘട്ടം ഉണ്ടാകുമ്പോൾ വിപ്പ് നൽകുകയാണ് ജോലി. ഇന്ത്യയിൽ വിപ്പ് എന്ന ആശയം കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും കൈമാറിക്കിട്ടിയതാണ്. എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും പാർട്ടിയുടെ അച്ചടക്കത്തിനും പെരുമാറ്റത്തിനും ഉത്തരവാദിത്തമുള്ള ഒരു വിപ്പിനെ നിയമിക്കുന്നു . സാധാരണയായി, ചില വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം പാർട്ടി അംഗങ്ങളോട് നിർദ്ദേശിക്കുകയും […]

Continue Reading

അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ തിരികെ മടക്കരുതെന്നും വാക്സീനെടുക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകളെ അറിയിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് 12 ആഴ്ചയ്ക്കു മുൻപു നൽകില്ലെന്ന് കർണാടക ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിലപാട് പ്രഖ്യാപിച്ചിരിക്കെയാണ് ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തിയത്.ഇനിമുതൽ കോവിഷീൽഡ് രണ്ടാം ഡോസിനായി അപ്പോയ്ന്റ്മെന്റ് 84 ദിവസങ്ങൾക്കു ശേഷമായിരിക്കും. നേരത്തേ അപ്പോയ്ന്റ്മെന്റ് എടുത്തവർക്ക് […]

Continue Reading