Month: September 2021
കട്ടിലിൽ ഉറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ ഉലക്കകൊണ്ട് അടിച്ചു കൊന്നു
വെള്ളറടഃ അമ്പൂരി കണ്ടംതിട്ട ജിപിൻഭവനിൽ സെൽവ മുത്തു(52) കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (ഷീബ–40) കുറ്റം സമ്മതിച്ചു. സെൽവ മുത്തു തന്നെ സ്ഥിരമായി മർദിക്കുന്നതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് സുമലത നെയ്യാർഡാം പൊലീസിനോട് പറഞ്ഞു. തലേന്ന് രാവിലെയും മർദിച്ചു. പുലർച്ചെ 2ന് ശേഷമായിരുന്നു കൊലപാതകം. കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന സെൽവമുത്തുവിന്റെ തലയിൽ ഉലക്കകൊണ്ട് ശക്തമായി അടിച്ചു. ഈ അടിയുടെ ആഘാതത്തിൽ ബോധം നശിച്ചു.തലയോടും പൊട്ടി. കട്ടിലിന്റെ വശത്ത് നിന്നുകൊണ്ടാണ് അടിച്ചത്. തുടർന്ന് റബർ തടിയുടെ കഷണം […]
Continue Readingജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സൗദി കിരീടാവകാശിയുടെ ധനസഹായം
രാജ്യത്തെ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ദേശീയ പ്ലാറ്റ്ഫോമായ ഇഹ്‌സാനിലേക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പത്ത് ലക്ഷം റിയാല്‍ കൂടി സംഭാവന ചെയ്തു. ഇതോടെ നിര്‍ധനരെ സഹായിക്കാന്‍ ഇഹ്‌സാന്‍ വഴി ശേഖരിച്ച ഫണ്ട് വിതരണം നൂറ് കോടി റിയാല്‍ കവിഞ്ഞു.കഴിഞ്ഞ റമദാനിലും സമാനമായ തുക കിരീടാവകാശി ഇതിലേക്കായി നല്‍കിയിരുന്നു. സൌദിയിലെയും ഇതര രാജ്യങ്ങളിലെയും നിര്‍ധനരെ സഹായിക്കുന്നതിനു വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനകം പദ്ധതി വഴി നൂറ് കോടി റിയാലിന്‍റെ […]
Continue Readingകിരീടം ബ്രീട്ടന്റെ എമ്മ റാഡുകാനുവിന്
യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രീട്ടന്റെ എമ്മ റാഡുകാനുവിന്. ഫൈനലിൽ കാനഡയുടെ ലൈല ഫെർനാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു എമ്മയുടെ കിരീട നേട്ടം. സ്കോർ 6-4, 6-3.പതിനെട്ടുകാരിയായ എമ്മ റാഡുകാനുവിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്. 44 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രീട്ടിഷ് വനിതാ സിംഗിൾസ് താരം ഗ്രാൻഡ് സ്ലാം കീരിടം നേടുന്നത്. ജയത്തോടെ റാങ്കിംഗിൽ 150 സ്ഥാനത്തായിരുന്ന എമ്മ റാഡുകാനു ഇരുപതി മൂന്നാമതെത്തി. നേരത്തെ യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന […]
Continue Readingമാലാഖ സ്രാവിനെ അ വിചാരിതമായാണ് കാണുന്നത്..
ബ്രിട്ടനിലെ വെയ്ല്‍സ് തീരമേഖലയില്‍ ഡൈവിങ് നടത്തുകയായിരുന്നു ജെയ്ക് ഡേവിസ്. ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ജെയ്ക് ഡേവിസ് അവിചാരിതമായാണ് ഒരു ജീവിയെ കണ്ടെത്തിയത്. സമുദ്രത്തിന്‍റെ അടിത്തട്ടിനോട് ചേര്‍ന്ന് നീങ്ങുന്ന ഈ ജീവിയെ വൈകാതെ ജെയ്ക് ഡേവിസ് തിരിച്ചറിഞ്ഞു. ലോക സമുദ്രജീവി പട്ടികയില്‍ അതീവവംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട മാലാഖ സ്രാവ് അഥവാ എയ്ഞ്ചൽ ഷാര്‍ക്ക് ആയിരുന്നു ഈ ജീവി. ഇതാദ്യമായിട്ടാണ് ബ്രിട്ടന്‍റെ തീരത്ത് ഈ ജീവിയെ കണ്ടെത്തുന്നത്.ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ ചുവന്ന പട്ടിക […]
Continue Readingനെസീമ അപകടത്തിൽ പെട്ടത് ആദ്യ ദിവസത്തെ പ്രഭാത നടത്തത്തിൽ തന്നെ
കിഴക്കമ്പലംഃ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാർ പാഞ്ഞുകയറി പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകൾ മരിച്ചു. കാറിലുണ്ടായിരുന്ന രോഗിയായ ഹോമിയോ ഡോക്ടർ ആശുപത്രിയിലും മരിച്ചു. കിഴക്കമ്പലം പഞ്ചായത്ത് 16–ാം വാർഡ് മാളേയ്ക്കമോളം ഞെമ്മാടിഞ്ഞാൽ കോരങ്ങാട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുബൈദ (46), പൊയ്യയിൽ യൂസഫിന്റെ ഭാര്യ നെസീമ (47), പുക്കാട്ടുപടി വിചിത്ര ഭവനിൽ ലാൽജിയുടെ ഭാര്യ ഡോ.സ്വപ്ന (50) എന്നിവരാണ് മരിച്ചത്.ബ്ലായിപറമ്പിൽ സമദിന്റെ ഭാര്യ സാജിത(48), കൂണാംപറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീവി(47) എന്നിവരെ പരുക്കുകളോടെ എറണാകുളത്തെ […]
Continue Readingപല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തി..
പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ട് ഉസ്ബെക്കിസ്ഥാൻ സ്വദേശികളെ ഡൽഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 951 ഗ്രാം സ്വർണമാണ് പല്ലുകളുടെ രൂപത്തിൽ കടത്താൻ ശ്രമിച്ചത്. കൂടാതെ ഇവരുടെ കയ്യിൽ നിന്ന് ഒരു സ്വർണ ചെയിനും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി കസ്റ്റംസ് അറിയിച്ചു.
Continue Readingസ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്താനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നത തല സമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വാക്‌സീനേഷന്‍ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂര്‍ണ്ണ ആദ്യഡോസ് വാക്‌സിന്‍ കവറേജാണ് ലക്ഷ്യം.
Continue Readingതദ്ദേശീയമായി നിര്‍മിച്ച വ്യോമ പ്രതിരോധവുമായി ഇന്ത്യ
മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ (എംആര്‍എസ്എഎം) സിസ്റ്റമാണ് ഇന്ത്യന്‍ വ്യോമ സേനക്കുവേണ്ടി വികസിപ്പിച്ചെടുത്തത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ വ്യോമ പ്രതിരോധ സംവിധാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് രാജസ്ഥാനിലെ ജെയ്‌സാല്‍മറിലെ വ്യോമസേനാ കേന്ദ്രത്തില്‍ വച്ച് സേനക്ക് ഔദ്യോഗികമായി കൈമാറിയത്.ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ചാണ് എംആര്‍എസ്എഎം നിര്‍മിച്ചത്. ഇതിന്റെ ഭാഗങ്ങള്‍ ഇന്ത്യയിലെ പൊതു- സ്വകാര്യ വ്യവസായങ്ങളില്‍ നിന്നായിട്ടാണ് ശേഖരിച്ചത്. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ക്ക് […]
Continue Reading