ഹെൽത്ത് ഐഡികാർഡ് ഇനി എളുപ്പത്തിൽ

എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിൽ ആയതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിൽ നിന്നുമുള്ള പല ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇത്തരം കാർഡുകൾ ഉപയോഗിക്കേണ്ടി വരാറുണ്ട്. കേന്ദ്രസർക്കാർ ഭാരതത്തിലെ ജനങ്ങൾക്ക് വേണ്ടി പുറത്തിറക്കിയിട്ടുള്ള ഒരു കാർഡാണ് ഹെൽത്ത് ഐഡികാർഡ്. എന്താണ് ഹെൽത്ത് ഐഡികാർഡ് എന്നും, അത് എടുക്കുന്നത് കൊണ്ടുള്ള പ്രാധാന്യം എന്തെല്ലാമാണെന്നും പലർക്കും അറിയുന്നുണ്ടാവില്ല. ഹെൽത്ത് ഐഡികാർഡ് ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കാം.എന്താണ് ഹെൽത്ത് ഐഡികാർഡ്?ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുള്ള ഹെൽത്ത് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കാർഡ് ആണ് […]

Continue Reading

അൽഫുർഖാൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു

വെള്ളമുണ്ട: വയനാട് വെള്ളമുണ്ട പഴഞ്ചന ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർഖാൻ ഫൗണ്ടേഷൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരുമായുള്ള അക്കാദമിക് സഹകരണത്തിലൂടെ ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾക്ക് അൽ ഫുർഖാൻ അക്കാദമിക് കൗൺസിൽ അന്തിമ രൂപം നൽകി. പദ്ധതികളുടെ പ്രഖ്യാപനവും ആദ്യ ഘട്ട ലോഞ്ചിങ്ങും ഒക്ടോബർ രണ്ടാം വാരത്തിൽ നടക്കും. നിലവിൽ നടക്കുന്ന കോഴ്‌സുകൾക്ക് പുറമെ, ലിബറൽ ആർട്സ് രംഗത്ത് കൂടുതൽ ബിരുദ പഠന കോഴ്‌സുകൾ ആരംഭിക്കും. […]

Continue Reading

ലോകം നിങ്ങളോടൊപ്പമാണെങ്കിലും സത്യമറിഞ്ഞാൽ അവൻ നിങ്ങളെ ഉപേക്ഷിക്കും.

ദത്തെടുക്കലിന്റെ സ്വീകാര്യതയും ഊഷ്മളതയും; പ്രമുഖ സൈക്കോളജിസ്റ്റായ സ്വയ നാസർ എഴുതുന്നു. 1990 കളിൽ ദത്തുപുത്രനാൽ അവഹേളിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഒരു പട്ടാണി ദമ്പതികളെ എനിക്കറിയാം. 3 മാസം മുതൽ 15 വയസ് വരെ ഓമനിച്ച് വളർത്തി. സ്കൂളിലെ അധ്യാപകൻ പിതാവില്ലാത്തവനെ ” ന്ന് അവഹേളിച്ചപ്പോൾ അവനിലെ സ്വത്വം അവൻ തിരഞ്ഞു. മാതാവാണെങ്കിൽ ഒരിക്കലും അവൻ ദത്തു പുത്രനാണെന്ന സത്യം അവനോട് തുറന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ദത്ത് പുത്രനാണ് തന്റെ മകനെന്നറിഞ്ഞാൽ മകൻ അകന്ന് പോകുമോ എന്ന വേവലാതിയും […]

Continue Reading

കൗമാരവും ലൈംഗികതയും; തിരിച്ചറിവിന്റെ അനിവാര്യതഃ സ്വയ നാസർ എഴുതുന്നു

പീഢനം- 1തിരിച്ചറിവില്ലാത്ത കാലത്ത് ഏഴാം ക്ലാസിൽ വീട്ടുകാർ നിർബ്ബന്ധമായി പഠിക്കാൻ വേണ്ടി ഹോസ്റ്റലിലേക്ക് അയച്ചപ്പോൾ നിഷാദ് ഓർത്തില്ല ജീവിതത്തിൽ പലതും പഠിക്കേണ്ടിവരുമെന്ന് , ശരീരിക , മാനസിക ക്ഷതമേൽക്കേണ്ടി വരുമെന്ന് പഠിക്കാൻ മിടുക്കനായിരുന്നു അവൻ , അതുകൊണ്ടാണ് വീട്ടുകാർ അവനെ വളരെയധികം പ്രതീക്ഷയോടെ ലോണെടുത്ത് ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിച്ചത് എന്നാൽ പൊടുന്നനെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. അധ്യാപകർ നിർബ്ബന്ധിച്ച് അവനെ സ്വവർഗ്ഗരതിക്ക് ഉപയോഗിക്കുകയും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പട്ടിണിക്കിട്ടു അവസാനം രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ഹോസ്റ്റലിന്റെ മതില് […]

Continue Reading

‘മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നതിനല്ല, നിങ്ങള്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനാണ് പ്രാധാന്യം’; സനുഷ

ബാലതാരയാണ് നടി സനുഷ സന്തോഷ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട്  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി നായികയായി അരങ്ങേറിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് നടിയ്ക്ക് ലഭിച്ചത്. സനുഷ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണിപ്പോള്‍. നടി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയും നല്‍കാറുണ്ട്.ഇപ്പോഴിതാ തന്റെ പുത്തന്‍ ലുക്കുമായി എത്തിയിരിക്കുകയാണ്. പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സനുഷ കുറിച്ചിരിക്കുന്ന വാക്കുകളും ശ്രദ്ധേയമാണ്. അതിങ്ങനെയാണ്. ‘എല്ലാവര്‍ക്കും നിങ്ങളുടെ പേര് അറിയാം. നിങ്ങളുടെ കഥയറിയില്ല. നിങ്ങള്‍ എന്താണ് ചെയ്തതെന്ന് അവര്‍ കേട്ടിട്ടുണ്ട്, […]

Continue Reading

അഭിമാന നിമിഷത്തിൽ പങ്കാളിയായി മലയാളി സൈനികനും

കായംകുളംഃ 119 ദിവസം കൊണ്ട് 1600 കിലോമീറ്റർ ദൂരം മഞ്ഞുമലകൾക്ക് മുകളിലൂടെ ഇന്ത്യൻ കരസേനയിലെ 12 അംഗ സംഘം സ്കി പര്യവേക്ഷണം പൂർത്തിയാക്കിയപ്പോൾ ആ അഭിമാന നിമിഷത്തിൽ പങ്കാളിയായി മലയാളി സൈനികനും. കരസേനയിൽ ക്യാപ്റ്റനായ ചേപ്പാട് മുട്ടം മാടയിൽ വൈശാഖ് ഗോപനും (27) സംഘവും സേനയുടെ നിർദേശപ്രകാരമാണ് അതീവ ദുഷ്കരമായ സ്കി പര്യവേക്ഷണത്തിന് ഇക്കഴിഞ്ഞ മാർച്ച് 10ന് ലഡാക്കിലെ കാരക്കോറം പാസിൽ നിന്ന് ഉത്തരാഖണ്ഡിലെ മലാരി ലക്ഷ്യമാക്കി 15000 അടി ഉയരത്തിലൂടെയും അതിന് ആനുപാതികമായ താഴ്‌വരയിലൂടെയും ദിനരാത്രങ്ങൾ […]

Continue Reading

മദ്യം വാങ്ങാൻ എത്തുന്നവരെ കാലികളെ പോലെ കണക്കാക്കരുത്: ഹൈക്കോടതി

കൊച്ചിഃ ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണർ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി. മദ്യശാലകളിലെ തിരക്കു പരിഗണിച്ച് സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം ആവർത്തിച്ചത്. മദ്യം വാങ്ങാൻ എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും കോടതി പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ കേസ് പരിഗണിക്കുമ്പോൾ ഉയർത്തിയ ചോദ്യങ്ങൾ കോടതി ഇന്നും ആവർത്തിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത എത്ര മദ്യശാലകൾ പൂട്ടിയെന്ന ചോദ്യത്തിന് 96 എണ്ണത്തിൽ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബെവ്കോ […]

Continue Reading

കേരളം വിട്ടുകഴിഞ്ഞാൽ ട്രെയിൻ സുരക്ഷ പേരിനു മാത്രം

തിരുവനന്തപുരംഃ സുരക്ഷ സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്തിട്ടും മേരി സഹേലി പോലെയുള്ള വനിതാ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടും ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നതാണു റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) റെയിൽവേ പൊലീസും (ജിആർപി) നേരിടുന്ന വെല്ലുവിളി.കോവിഡ് കാലത്തു പൂർണമായി റിസർവേഷൻ നടത്തി ട്രെയിനോടിച്ചിട്ടും പണവും ആഭരണവും നഷ്ടപ്പെടുന്നതു തുടർക്കഥയാവുകയാണ്. മുളന്തുരുത്തിയിൽ ഏതാനും മാസം മുൻപാണു മോഷണ ശ്രമത്തിന് ഇരയായ യുവതി ട്രെയിനിൽനിന്നു വീണു പരുക്കേറ്റത്. നിസാമുദ്ദീൻ–തിരുവനന്തപുരം ട്രെയിനിൽ യാത്രക്കാരുടെ ആഭരണങ്ങൾ മോഷണം പോയതാണ് ഒടുവിലത്തേത്.കേരളം വിട്ടുകഴിഞ്ഞാൽ […]

Continue Reading

തലമുടി നീക്കി പകരം സ്വർണം–വെള്ളി മാലകൾ ശിരോചർമത്തിൽ പിടിപ്പിച്ചു 23കാരൻ

സംഗീതം മാത്രമല്ല ഫാഷനും ജീവിതശൈലിയും റാപ്പർമാരെ പ്രശസ്തരാക്കുന്ന ഘടകങ്ങളാണ്. അത്തരത്തിൽ ശ്രദ്ധ നേടിയവരുടെ കൂട്ടത്തിലാണ് മെക്സിക്കൻ റാപ്പർ ഡാൻ സുറിന്റെ സ്ഥാനം. തലമുടി നീക്കി അതിനു പകരം സ്വർണം–വെള്ളി മാലകൾ ശിരോചർമത്തിൽ പിടിപ്പിച്ചാണു 23കാരനായ ഡാൻ വാർത്തകളിൽ ഇടം നേടിയത്.വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഈ പ്രവൃത്തിക്ക് പ്രചോദനം എന്നു ഡാൻ പറയുന്നു. ശസ്ത്രക്രിയയിലൂടെ മാലകൾ ശിരോചർമത്തിൽ കൊളുത്തുകയായിരുന്നു. ‘‘ഇതാണ് എന്റെ തലമുടി. സ്വർണത്തലമുടി. മനുഷ്യ ചരിത്രത്തിലെ സ്വർണത്തലമുടിയുള്ള ആദ്യ റാപ്പർ ഞാനാണ്’’– ഡാൻ സുർ അവകാശപ്പെടുന്നു.ഏപ്രിലിലാണ് […]

Continue Reading

മിമിക്രിക്കാരൻ സുഹൃത്തിന്‍റെ വാക്കു വിശ്വസിച്ചതോടെ​ റിസബാവ വഴി തെറ്റി

കോഴിക്കോട്​: അന്തരിച്ച നടൻ റിസബാവ​യെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടനാക്കുന്നതിൽ നിന്ന്​ തടഞ്ഞത്​ ഒരു മിമിക്രിക്കാരനായിരുന്നുവെന്ന്​ സംവിധായകൻ ആലപ്പി അഷ്​റഫിന്‍റെ വെളിപ്പെടുത്തൽ. ഫേസ്​ബുക്ക്​ പോസ്റ്റിലാണ്​ റിസബാവയുടെ വളർച്ച ഇല്ലാതാക്കിയയാളെ കുറിച്ച്​ സൂചന നൽകിയത്​.ഇൻ ഹരിഹർ നഗർ ഹിറ്റായതിനു പിന്നാലെയാണ്​ ആ സിനിമയിലെ വില്ലൻ കഥാപാത്രത്തെ തേടി ഇന്ത്യയിലെ വിവിധ ഇൻഡസ്​ട്രികളിൽ നിന്നും വിളികളെത്തിയത്​. ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി കഴിഞ്ഞിരുന്നു. ഹിന്ദി, തമിഴ്​, തെലുങ്ക്​ […]

Continue Reading