ദുരന്ത കാലം സൃഷ്ടിച്ച പ്രതിസന്ധികളെ കാർഷിക വ്രത്തിയിലൂടെ അതിജീവിച്ച് ഒരു മദ്റസാ അധ്യാപകൻ. 16 വർഷമായി മുഅല്ലിമായി സേവനമനുഷ്ഠിക്കുന്ന ഒരു മദ്രസാ അധ്യാപകനാണ് മണ്ണിൽ നിന്ന് പൊന്ന് വിളയിച്ചത്.
വയനാടിന്റെ കാർഷിക വൃദ്ധിയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതോടപ്പം പ്രവർത്തിയിലും കൃഷിയെ നെഞ്ചോട് ചേർത്തിരിക്കുകയാണ് പടിഞ്ഞാറത്തറ പന്തിപ്പൊയിൽ സ്വദേഷിയായ അത്തി ലൻ വീട്ടിൽ ഗഫൂർ അഹ്സനി . കോവിട് കാലം കൃഷിയെ സ്നേഹിക്കാനുളളത് കൂടിയാണന്ന് കാണിച്ച് തരികയായിരുന്നു അദ്ദേഹം. പന്തിപ്പൊയിൽ ദാറുസ്സലാം സുന്നി മദ്റസയിലെ തന്റെ വിദ്യാർഥികൾക്കായി ഓൺലൈൻ വഴിയുളള അധ്യാപനത്തിന് ശേഷം മുഴു സമയവും ചെലവിടുന്നത് കൃഷിയിടത്താണ് .
പാട്ടത്തിനെടുത്ത 90 സെന്റിൽ വാഴ കൃഷിയിറക്കിയാണ് ഗഫൂർ അഹ്സനി വിജയഗാഥ സൃഷ്ടിച്ചിരിക്കുന്നത്. വായക്ക് വിലയിടിവാണങ്കിലും കൃഷിയെ കൈവിടാത്തതാണ് അദ്ദേഹത്തേ വ്യത്യസ്തനാക്കുന്നതും. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ തുടങ്ങിയ സമയത്താണ് 1.000 വാഴകൾ നട്ട് കൃഷി ആരംഭിച്ചത്. ലാഭം മാത്രo പ്രതീക്ഷിച്ചായിരിന്നില്ല കൃഷിയിറക്കിയത്. നട്ട വാഴയിൽ ഒരു പാടണ്ണം കേടു വന്നും കാറ്റിലും മഴയിലും നശിച്ചിരുന്നു. എന്നാൽ ആ നഷ്ടങ്ങളൊന്നും കൃഷിയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുകയില്ലന്ന് അദ്ദേഹം പറഞ്ഞു.
കൃഷി ചെയ്ത വിള കൊയ്യാറാകുമ്പോൾ കിട്ടുന്ന ആ തു തൃപ്തി വിലമതിക്കാത്തതാണന്ന് അദ്ദേഹം മനസ് തുറക്കുന്നു SYS ജില്ലാ കമ്മിറ്റി അംഗo കൂടിയായ ഗഫൂർ അഹ്സനി കൃഷിയിൽ നിന്ന് ലഭിക്കുന്നതിന്റെ ഒരു വിഹിതം സന്നദ്ധ പ്രവർത്തനങ്ങൾ കായി മാറ്റി വെക്കാൻ മറന്നിട്ടില്ല.
കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു പാട് കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്നാൽ വിലയിടിവ് ഈ കർഷകർക്ക് ഇരുട്ടടിയാണ് അതിന്ന് മാറ്റം വരണം .
കർഷകർക് അർഹമായ വില ഓരോ വിളകൾക്കും ലഭിക്കണമെന്നതാണ് ആഗ്രഹം എന്ന് അദ്ദേഹം വിശദീകരിച്ചു.
ഭാര്യ: സാജിദ : അഞ്ചാം മൈൽ. മുഹമ്മദ് അഷ്ഫാഖ് . ഫാത്വിമ ഹ ന്നത്ത്. മുഹമ്മദ് അഫ്ലഹ്. ആയിഷ . എന്നിവരാണ് മക്കൾ