ദലിത്-ഇടത് വിരുദ്ധ സങ്കൽപനങ്ങളോട് വിയോജിക്കാതെ വയ്യ
‘നായാട്ട്’…റിയലിസത്തിന്റെയും ത്രില്ലറിന്റെയും വിരുദ്ധ ട്രാക്കുകളെ ചേർത്തുനിർത്തുന്ന, പോസിറ്റീവും നെഗറ്റീവുമായരാഷ്ടീയ ഉള്ളടക്കമുള്ള, കാണാൻ കൊള്ളാവുന്നൊരു എന്റർടെയ്നറാണു ഷാഹി കബീറിന്റെ രചനയിൽ മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘നായാട്ട്’. വിവിധ റാങ്കുകളിലും സീനിയോറിറ്റികളിലുമുള്ള, ഒരു വനിതയുൾപ്പെടെ മൂന്ന് പൊലീസുകാർ (ജോജോ, കുഞ്ചാക്കോ ബോബൻ, നിമിഷ) അവിചാരിതമായി ഒരു കൊലക്കേസിൽ പ്രതി ചേർക്കപ്പെടുന്നതും, രക്ഷപ്പെടാൻ അവരും പിടികൂടാൻ പൊലീസ് സേനയും നടത്തുന്ന ശ്രമങ്ങളും അതിന്റെ പര്യവസാനവുമാണു ഒറ്റവരിയിൽ ‘നായാട്ടി’ന്റെ കഥ.ഈ ത്രില്ലർ ത്രെഡിൽസ്റ്റേറ്റ്, അധികാരം, വോട്ട്‌ബാങ്ക് കക്ഷിരാഷ്ട്രീയം എന്നീഎലമെന്റുകളെഉൾച്ചേർക്കുന്നതോടെ പടത്തിന്റെ ലെവൽ മാറുകയാണു. […]
Continue Reading