റൗളാ ശരീഫിൽ വിരിച്ചത് ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ച പരവതാനികൾ

മസ്ജിദുന്നബവിയിലെ റൗളാശരീഫിൽ വിരിച്ചിരിക്കുന്നത് മികച്ച ഗുണനിലവാരമുള്ള പരവതാനികളാണെന്ന് ഹറം ജനറൽ പ്രസിഡൻഷ്യൽ കാര്യാലയം അറിയിച്ചു. കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഓരോ പരവതാനിയിലും ഡാറ്റ അടങ്ങിയ പ്രത്യേക ഇലക്ട്രോണിക് ചിപ്പുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം 50 പരവതാനികളാണ് വിരിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള വസ്തുക്കളിൽ നിന്നാണ് പരവതാനികൾ രൂപകൽപ്പന ചെയ്ത് നെയ്തെടുത്തിരിക്കുന്നത്. പരവതാനികൾ അണുവിമുക്തമാക്കലിനും ശുചീകരണത്തിനും പ്രത്യേകം ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.വിശുദ്ധ റമസാനിൽ തീർത്ഥാടകരുടെ തിരക്ക് വര്ധിച്ചതോടെയാണ് ഹറമിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് മസ്ജിദുന്നബവിയിലെ സർവീസസ് അഫയേഴ്സ് അഡ്മിനിസ്ട്രേഷനിലെ പരവതാനി വിഭാഗത്തിന്റെ […]

Continue Reading

കാവ്യാ മാധവ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്

കാവ്യാ മാധവ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്ര​യ്‌​ക്കൊ​ന്നും ഇ​ല്ലെ​ങ്കി​ലും കേ​ള്‍​ക്കു​മ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷ​മാ​ണെന്ന് അനു സിത്താര അ​ങ്ങ​നെ പ​റ​യു​ന്ന​ത് കൊ​ണ്ട് ദോ​ഷം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​വ്യ ചേ​ച്ചി​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ല്‍ കു​റ​ച്ചൊ​ക്കെ എ​നി​ക്കും കി​ട്ടി​യി​ട്ടു​ണ്ടാ​വു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്. കാ​വ്യ ചേ​ച്ചി​യെ പോ​ലു​ണ്ടെ​ന്ന് പ​റ​യു​മ്പോ​ള്‍ ഞാ​ന്‍ ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി നി​ല്‍​ക്കാ​റു​ണ്ട്. എ​നി​ക്കി​ത് വ​രെ അ​ങ്ങ​നെ തോ​ന്നി​യി​ട്ടില്ല

Continue Reading

മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ടത് താനായിരുന്നു

ആലപ്പുഴ:  നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങൾ അപമാനപരവും അപകീര്‍ത്തികരവുമായ രീതിയിലാണ് പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാർഥിയും എംഎല്‍എയുമായ യു. പ്രതിഭ. പ്രചാരണത്തിലുടനീളം മാധ്യമങ്ങൾ പക്ഷപാതിത്വം കാണിച്ചു. എതിര്‍ സ്ഥാനാർഥിക്ക് വേണ്ടി മാധ്യമങ്ങള്‍ പി ആര്‍ വര്‍ക്ക് ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാധ്യമങ്ങളെന്നും പ്രതിഭ കുറ്റപ്പെടുത്തി. അമേരിക്കയിയെ മലയാളി അസോസിയേഷന്‍- ഫോമാ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് പ്രതിഭ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.”മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാർഥി താനായിരുന്നു. അതില്‍ അഭിമാനമുണ്ട്. മാധ്യമങ്ങള്‍ താലോലിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് […]

Continue Reading

കോവിഡിന്റെ രണ്ടാംവരവിനെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ റെഡി

തിരുവനന്തപുരംഃകോവിഡിന്റെ രണ്ടാംവരവിനെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്ത്‌ യുദ്ധകാല നടപടിയുമായി സർക്കാർ. പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപറേഷനുകളിലെ മുഴുവൻ വാർഡ്‌ സമിതി/ ദ്രുത പ്രതികരണ സേനാ അംഗങ്ങളെയും പൂർണമായും പ്രതിരോധത്തിൽ പങ്കാളിയാക്കും. ഇവരെ മുന്നിൽനിർത്തി പ്രാദേശികമായി നടപടി സ്വീകരിക്കും. പോരാട്ടത്തിന്‌ 2,55,700 പേർവാർഡുതല പ്രതിരോധ പ്രവർത്തനം‌ തദ്ദേശ ജനപ്രതിനിധികളടക്കം മുന്നിൽനിന്ന്‌ നയിക്കും. 19,489 പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപറേഷൻ വാർഡുണ്ട്‌. ഇവയിൽ വാർഡ്‌ സമിതി/ആർആർടി (ദ്രുത പ്രതികരണ സേന) പുനഃസംഘടിപ്പിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ബഹുഭൂരിപക്ഷം വാർഡിലും സമിതി പ്രവർത്തനം […]

Continue Reading

സംസ്ഥാനത്ത് നടത്തിയ കോവിഡ് കൂട്ടപ്പരിശോധന വന്‍വിജയം

സംസ്ഥാനത്ത് നടത്തിയ കോവിഡ് കൂട്ടപ്പരിശോധന വന്‍വിജയം. രണ്ടരലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധന നടത്തി. ആര്‍.ടി.പി.സി.ആര്‍– 1,54,775. ആന്റിജന്‍–144397. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് കോഴിക്കോട്ട് (39,565). തിരുവനന്തപുരത്ത് 29,008 പേരെയും എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു. എല്ലാജില്ലയും ലക്ഷ്യം മറികടന്നു. കോവിഡ് കൂട്ടപ്പരിശോധനയില്‍ ജനങ്ങളുടെ പൂര്‍ണസഹകരണമുണ്ടായെന്ന് ആരോഗ്യ വകുപ്പ്.കേരളത്തിലെ പ്രതിദിന കോവിഡ് ബാധ ഏറ്റവും ഉയര്‍ന്ന നിലയില്‍. 13,835 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയര്‍ന്നതിനൊപ്പം എറണാകുളം ജില്ലയിലെ പ്രതിദിന […]

Continue Reading

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ‌ തോല്‍പിച്ച്‌ മുംബൈ

സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ച്‌ മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് മൂന്ന് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്-ചാഹര്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ 19.4 ഓവറില്‍ 137 റണ്‍സില്‍ പുറത്തായി. മുംബൈ 16 ഓവറില്‍ 107-3 എന്ന നിലയിലായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും ക്രീസില്‍ നില്‍ക്കേ അവസാന നാല് ഓവറുകളില്‍ കൂറ്റനടികളുടെ പ്രതീക്ഷയിലായിരുന്നു മുംബൈ. എന്നാല്‍ മുജീബ് വീണ്ടും നിര്‍ണായക വിക്കറ്റുമായി കളിമാറ്റി. 17-ാം ഓവറിലെ അഞ്ചാം പന്തില്‍ […]

Continue Reading

ലോകപ്രശസ്ത പണ്ഡിതൻ ഷെയ്ഖ് യൂസുഫ് അല്‍ ഖറദാവിക്ക് കോവിഡ്

ആഗോള മുസ്‍ലിം പണ്ഡിത സഭാ അധ്യക്ഷനും ലോകപ്രശസ്ത ഇസ്‍ലാമിക പണ്ഡിതനുമായ ഷെയ്ഖ് യൂസുഫ് അല്‍ ഖറദാവിക്ക് കോവിഡ്. അദ്ദേഹത്തിന്‍റെ തന്നെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു. തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന ആവശ്യവും ട്വിറ്റര്‍ പേജിലൂടെ നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി ഖത്തറിലാണ് ഖറദാവി താമസിക്കുന്നത്.

Continue Reading

ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ജാമ്യം ലഭിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളിൽ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റു മൂന്ന് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം ജയിൽമോചിതനാകാനാണ് സാധ്യത. ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്.

Continue Reading

ശശി കലിംഗയെക്കുറിച്ചു ഡ്രൈവറുടെ തുറന്നു പറച്ചില്‍ വൈറലാകുന്നു

അന്തരിച്ച നടന്‍ ശശി കലിംഗയെക്കുറിച്ചു ഡ്രൈവര്‍ രജീഷിന്റെ തുറന്നു പറച്ചില്‍ വൈറലാകുകയാണ്. ”ആരോഗ്യം വെച്ച് നോക്കുകയാണെങ്കില്‍ അദ്ദേഹം കുറച്ച് കൂടെ ജീവിക്കേണ്ടയാളായിരുന്നു, പെട്ടെന്ന് ദൈവം വിളിച്ചു, പെട്ടെന്ന് പോയെന്ന്” രജിഷ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയായിരുന്നു രജീഷിന്റെ തുറന്നു പറച്ചില്‍. ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ എന്ന സിനിമയ്ക്കിടയിലാണ് കൂടുതല്‍ പരിചയപ്പെട്ടത്. പാക്കപ്പിനിടയിലായിരുന്നു പോരുന്നോ, എന്റെ കൂടെ ഡ്രൈവറും മാനേജരുമായെന്ന് ചോദിച്ചത്. നോക്കട്ടെയെന്നായിരുന്നു മറുപടി കൊടുത്തത്. പിന്നീട് ഫോണിലൊക്കെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. രജിയെന്നാണ് എന്നെ വിളിക്കാറുള്ളത്. എനിക്കെന്റെ […]

Continue Reading

തല്ലു കൊടുത്തും ഭീഷണിപ്പെടുത്തിയും കുട്ടികളെ നിയന്ത്രിക്കുന്നവരോട്

ചെറിയ കുസൃതികള്‍ക്കുപോലും കുട്ടികളെ തല്ലുന്ന മാതാപിതാക്കളുണ്ട്. കുട്ടി ചെയ്യുന്ന എന്തു തെറ്റിനും തല്ലാണ് ഇവരുടെ മറുപടി. തല്ലു കൊടുത്തും ഭീഷണിപ്പെടുത്തിയും കുട്ടികളെ നിയന്ത്രിക്കാമെന്ന് കരുതുന്നവരാണ് ഇവര്‍. എന്നാല്‍ ഇത്തരത്തില്‍ തല്ലി വളര്‍ത്തുന്നത് കുട്ടികളുടെ തലച്ചോറിന്റെ ശരിയായ വികസനത്തെ ബാധിക്കുമെന്ന് ഹാര്‍വഡിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായി തല്ലും ഭീഷണിയും കിട്ടുന്ന കുട്ടികളുടെ തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സ് മേഖലയിലെ ഒന്നിലധികം ഭാഗങ്ങളില്‍ നാഡീവ്യൂഹപരമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് തീരുമാനങ്ങള്‍ എടുക്കാനും സാഹചര്യങ്ങളെ വിലയിരുത്താനുമുള്ള കുട്ടികളുടെ […]

Continue Reading