മലബാര്‍ കാന്‍സര്‍ സെന്ററിൽ തുടര്‍ ചികിത്സക്ക് വരുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം

കൊവിഡ് -19 രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടര്‍ ചികിത്സക്ക് വരുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എംസിസി ഡയറക്ടര്‍ അറിയിച്ചു. രോഗിയുടെ കൂടെ ഒരാളെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് രോഗികള്‍ കൊവിഡ് പരിശോധന നടത്തേണ്ടതാണ്. കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ രോഗിക്കൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് പരിശോധന ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്നും കാന്‍സര്‍ രോഗികളില്‍ കൊവിഡ് രോഗബാധ ഗൗരവമായ […]

Continue Reading

വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോംങ്കോംഗ്

ഹോംങ്കോംഗില്‍ എന്‍.501വൈ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇന്ന് മുതല്‍ 14 ദിവസത്തേക്ക് ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോംങ്കോംഗ്. ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ മൂന്നു രാജ്യങ്ങളെയും അതീവ അപകടസാദ്ധ്യതയുള്ള വിഭാഗത്തിലാണ് ഹോങ്കോംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍18ന് മുംബയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് ഏപ്രില്‍ നാലിന് എത്തിയ 47 യാത്രക്കാര്‍ക്കും ഹോംങ്കോംഗില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

Continue Reading

മോഷ്ടാവിന്‍റെ എടിഎം കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നു

മോഷ്ടാവിന്‍റെ എടിഎം കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഇ.എന്‍. ശ്രീകാന്താണ് മോഷ്ടാവിന്‍റെ 50,000  രൂപ തട്ടിയെടുത്തത്. തളിപ്പറമ്പ് പുളിപറമ്പ് സ്വദേശി ഗോകുലിനെ ചൊക്ലി സ്വദേശിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് 70,000 രൂപയോളം കവർന്നു എന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏപ്രിൽ മൂന്നിനാണ് ഗോകുലിനെ അറസ്റ്റ് ചെയ്തത്.കവർന്ന പണം ഗോകുൽ സഹോദരിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. കേസിന്‍റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് ഗോകുലിന്റെ സഹോദരിയുടെ എടിഎം കാർഡ് തട്ടിയെടുക്കുകയും ഗോകുലിന്റെ സഹോദരിയെ ഫോണിൽ […]

Continue Reading

സഞ്ജു വിശദീകരണം നല്‍കിയിട്ടും വിമര്‍ശകര്‍ വിടുന്നില്ല

ഇതിന് സഞ്ജു വിശദീകരണം നല്‍കിയിട്ടും വിമര്‍ശകര്‍ വിടുന്നില്ല. ഇപ്പോഴിതാ തന്റെ ആ തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സഞ്ജു. ‘ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്ന ഒരു ബാറ്റ്സ്മാന്‍ അവസാന ഓവറുകളില്‍ പുതുതായി ക്രീസിലെത്തുന്ന ഒരു താരത്തിനു സ്ട്രൈക്ക് നല്‍കാതെ സ്വയം സ്ട്രൈക്ക് നേരിടുന്നത് ക്രിക്കറ്റിലെ ആദ്യത്തെ സംഭവമല്ല. ഇത് ഇനിയും സംഭവിച്ചു കൊണ്ടേയിരിക്കും. വൈകാതെ തന്നെ കളിയുടെ ഇതു പോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റ്സ്മാന്‍മാര്‍ സിംഗിളെടുക്കാതിരിക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും.’ ‘ഏതെങ്കിലുമൊരു ബോളര്‍ക്കെതിരേ തനിക്കു റണ്ണെടുക്കാനാവുമെന്നു ബാറ്റ്സ്മാന് തോന്നിയാല്‍ […]

Continue Reading

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കെജ് രിവാള്‍ വ്യക്തമാക്കി.

Continue Reading

പൂരവും ആൾക്കൂട്ടവും വേണ്ട ; വീണ്ടുമൊരു കോവിഡ്‌ അങ്കം കൂടി താങ്ങാനാവില്ലഃ ഡോ ഷിംന അസീസ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിനെ വിമർശിച്ച് ഡോ ഷിംന അസീസ്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ പോലും ആശങ്കപ്പെട്ട്‌ തുടങ്ങുന്നത്രയും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കോവിഡ് വ്യാപിച്ചിരിക്കുന്നത്. ഇലക്ഷന്റെ പേരിൽ ഇവിടെ നടന്ന പൂരക്കളിയും, സൂപ്പർമാർക്കറ്റുകളിലേക്ക്‌ ഫാമിലി മൊത്തം പർച്ചേസിന്‌ പോയതും, ബീച്ചാഘോഷവും മൂക്കിന്‌ താഴെയും ചിലപ്പോൾ ബാഗിലും പോക്കറ്റിലുമുറങ്ങുന്ന മാസ്‌കും ചരിത്രമായ സാനിറ്റൈസറും നമ്മളോരോരുത്തരുടേയും അശ്രദ്ധയും ഇന്നത്തെ അവസ്‌ഥക്ക്‌ പിന്നിലുണ്ടെന്ന് ഡോ ഷിംന അസീസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വീണ്ടുമൊരു കോവിഡ്‌ അങ്കം […]

Continue Reading

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി

കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി. പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ മു​ഴു​വ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളോ​ടും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​നും വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ളും പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ഏ​പ്രി​ല്‍ 19 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​റി​യി​ച്ചു. മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ മേ​യ് 10 മു​ത​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കും

Continue Reading

കരിയറിനെ അപ്പാടെ മാറ്റിമറിക്കുന്നതെങ്ങനെ

ഒരു സിനിമ ഒരഭിനേതാവിന്റെ കരിയറിനെ അപ്പാടെ മാറ്റിമറിക്കുന്നതെങ്ങനെ എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണു ജി.ആർ. ഇന്ദുഗോപന്റെ രചനയിൽ ഷാജി അസീസ്‌ സംവിധാനം ചെയ്ത (ഇന്നലെ സീ ചാനലിലും സീ 5ലും ഓ.ടി.ടി. റിലീസ്‌ ആയ) ‘വോൾഫ്‌’.പറഞ്ഞു വരുന്നത്‌ ഇർഷാദിനെക്കുറിച്ച്‌ ‌ കൂടിയാണു. ഇരുപതാം വയസ്സിൽ അഭിനയിച്ചു തുടങ്ങുകയും ഇരുപത്തഞ്ചോളം വർഷങ്ങളായി ചെറുതും വലുതുമായ റോളുകളിലൂടെ ഇൻഡസ്റ്റ്രിയിൽ സജീവമായി നിൽക്കുകയും ചെയ്യുന്ന ഇർഷാദിന്റെ ചലച്ചിത്രനാൾവഴികളിൽ പ്രകമ്പനപൂർണ്ണമായ ഒരു പൊളിച്ചെഴുത്തിന്റെ നാഴികക്കല്ല് പാകുകയാണു ‘വോൾഫി’ലെ ജോ എന്ന കഥാപാത്രം. പ്രണയമാണു […]

Continue Reading

‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’

തൃശൂര്‍: കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൂരാഘോഷം മാറ്റിവെക്ക​ണമെന്ന ആവശ്യത്തിന്​ പിന്തുണയുമായി എഴുത്തുകാരി എസ്​. ശാരദക്കുട്ടി. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് അവര്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട് – ശാരദക്കുട്ടി കുറിച്ചു. രാജ്യമെങ്ങും കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് മാത്രം […]

Continue Reading