അമ്മ ഒറ്റ പുരുഷന്റെ ചവിട്ടടിയില്‍ കിടന്ന് നരകിക്കുന്നത് കണ്ടിട്ടുണ്ട്

വൂള്‍ഫ് സിനിമയിലെ നടന്‍ ഇര്‍ഷാദിന്റെ കഥാപാത്രത്തിന് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇര്‍ഷാദ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല കഥാപാത്രമാണ് ‘ജോ’ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഈ കഥാപാത്രത്തിന് നൂറു ശതമാനവും കടപ്പെട്ടിരിക്കുന്നത് ഷാജി അസീസ് എന്ന സംവിധായകനോടും തിരക്കഥാകൃത്ത് ഇന്ദുഗോപനോടുമാണ് എന്നാണ് ഇര്‍ഷാദ് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സംവിധായകന്‍ ഷാജി അസീസ് ആണ് തന്നെ ”നീ ചെയ്താല്‍ നന്നായിരിക്കും” എന്ന് […]

Continue Reading

സുബീറ ഫർഹത്തിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു

വളാഞ്ചേരി | കഞ്ഞിപ്പുര ചുള്ളിച്ചോലയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞമാസം 10ന് കാണാതായ കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി (21)ന്റെ മൃതദേഹമാണിതെന്നാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിലെ വസ്ത്രം സുബീറയുടെതാണെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ, കഴിഞ്ഞ ദിവസം പിടിയിലായ ചോറ്റൂർ സ്വദേശി അൻവർ കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ കവരുന്നതിനാണ് താൻ കൃത്യം ചെയ്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. മൃതദേഹം തുടർ നടപടികൾക്കായി മഞ്ചേരി മെഡി.കോളജിലേക്ക് മാറ്റി. […]

Continue Reading

വീടിന് തീപിടിച്ച് സംസാരശേഷിയില്ലാത്ത യുവതി വെന്തു മരിച്ചു

പാലക്കാട് മുതലമടയിൽ വീടിന് തീപിടിച്ച് സംസാരശേഷിയില്ലാത്ത യുവതി വെന്തു മരിച്ചു. കുറ്റിപ്പാടം കൃഷ്ണന്റെ മകള്‍ സുമയാണ് മരിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു.രാവിലെ പത്തിനാണ് മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ വീടിനുള്ളിൽ നിന്ന് തീഉയരുന്നത് നാട്ടുകാര്‍ കണ്ടത്. തീകെടുത്താനുളള ശ്രമം തുടങ്ങിയപ്പോഴേക്കും ഒാട് മേല്‍ക്കൂര കത്തിയമര്‍ന്നു. വീടിനുളളിലായിരുന്നു കൃഷ്ണന്റെ മകള്‍ സുമ. സംസാരശേഷിയില്ലാത്ത സുമയെ രക്ഷിക്കാനായില്ല. കൃഷ്ണൻ രാവിലെ ജോലിക്ക് പോയിരുന്നു. അമ്മ രുഗ്മിണി വിവാഹ ചടങ്ങിൽ പങ്കെടുക്കാനും പോയി. സുമമാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട് […]

Continue Reading

ഓക്സിജന്‍ ലഭിക്കാതെ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

ഓക്സിജന്‍ ലഭിക്കാതെ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓക്സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിച്ചത്. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.സാങ്കേതിക പിഴവ് കാരണമാണ് ഓക്സിജന്‍ മുടങ്ങിയതെന്നാണ് വിവരം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ആശുപത്രി അധികൃര്‍ ആരോപണം നിഷേധിച്ചു. സങ്കേതിക പ്രശ്നം മിനിറ്റുകള്‍ക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Continue Reading

ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പുതുക്കിയ പ്രവര്‍ത്തന സമയം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചത്. ഈ മാസം 30വരെയാണ് നിയന്ത്രണം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കുക, വര്‍ക്ക് ഫ്രം ഹോം പ്രാബല്യത്തിലാക്കുക, ഹബ് ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കുക, […]

Continue Reading

വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സമസ്ത

കൊവിഡ് 19 ന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ രാത്രി കാല കര്‍ഫ്യൂ നിലവില്‍ വരുന്നതു കൊണ്ട് വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.വിശുദ്ധ റമസാനിന്റെ പവിത്രതയും പ്രത്യേക ആരാധനകളും സമ്പൂര്‍ണമായും നിര്‍വ്വഹിക്കാന്‍ മുഴുവന്‍ ആളുകളും മഹല്ല് ജമാഅതുകളും പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളില്‍ സാധാരണയില്‍ നടന്നുവരുന്ന ഹദ്ദാദ് തുടങ്ങിയ ദിക്‌റുകള്‍ ഇശാഇന് […]

Continue Reading

കാവുകളിൽ നിന്ന് കാവുകളിലേക്കുള്ള യാത്രയാണ് ശംഭു മാഷിന്റെ ജീവിതം

വരുൺ രമേഷ് എഴുതുന്നു… ”തെയ്യം, ഫോട്ടോയുടെ കോപ്പി ചോദിച്ച ആ നിമിഷം!! വയസ്സിപ്പോൾ എഴുപത്തഞ്ചായി. കഴിഞ്ഞ 30 വർഷമായി കാവുകളിൽ നിന്ന് കാവുകളിലേക്ക് തന്റെ ക്യാമറയുമായുള്ള യാത്രയാണ് ശംഭു മാഷിന്റെ ജീവിതം. കാസർകോടിന്റെ തെക്കേ അതിർത്തി ഗ്രാമമായ കൊടക്കാട് സ്വദേശിയാണ് ശംഭു നമ്പൂതിരി മാഷ്. തലശ്ശേരി മുതൽ തുളുനാടിന്റെ അറ്റംവരെയുള്ള തെയ്യങ്ങളെ മാഷിന് നേരിട്ടറിയാം. തെയ്യങ്ങൾക്ക് ശംഭുമാഷിനെയും. തെയ്യങ്ങളുടെ കടുംചായം എത്ര പകർത്തിയാലും മാഷിന് മതിയാവില്ല. മുഖത്തെഴുത്തും തോറ്റങ്ങളും ഇക്കാലം കൊണ്ട് ശംഭു മാഷിന് മന:പാഠമാണ്. ഒരു […]

Continue Reading

ക്രിമിനലിന്റെ വാക്കുകളല്ല ഒരു മന്ത്രിയിൽ നിന്ന് വരേണ്ടത്

കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ്‌ പി.ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു സാധാരണ ആർഎസ്എസ് ക്രിമിനലിന്റെ വാക്കുകളല്ല ഒരു മന്ത്രിയിൽ നിന്ന് വരേണ്ടത്.കേരളത്തിന് ഗുണകരമാകുന്ന ഏത് കാര്യം വന്നാലും അതിന് തുരങ്കം വെക്കുക എന്നുള്ളതാണ് മുരളീധരൻറെ ഹോബിയെന്നും ജയരാജൻ വിമർശിച്ചു. മുൻപ് പ്രളയകാലത്ത് യു എ ഇ ഭരണകൂടം നല്കാമെന്നേറ്റ സഹായം മുടക്കാൻ മുന്നിൽ നിന്നതാര് എന്നും മലയാളികൾക്ക് അറിയാം.അതുകൊണ്ട് താൻ വഹിക്കുന്ന പദവിയുടെ ഗൗരവം മനസിലാക്കി പെരുമാറാനും ജയരാജൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ […]

Continue Reading

കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റു പോലെയെന്ന് പ്രധാനമന്ത്രി

കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോടുള്ള അഭിസംബോധനയിലാണ് പ്രതികരണം. വെല്ലുവിളി വലുതാണ്; ഒരുമയും കൃത്യമായ തയാറെടുപ്പും കൊണ്ട് മറികടക്കാം. ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നുവെന്നും ദിശാബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമെന്നും മോദി പറഞ്ഞു. കോവിഡ് മാര്‍ഗരേഖ പാലിക്കാന്‍ ജനമുന്നേറ്റമുണ്ടാകണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യുവാക്കള്‍ കോവിഡ് മാര്‍ഗരേഖയെക്കുറിച്ച് ബോധവല്‍കരണത്തിന് കമ്മിറ്റികള്‍ ഉണ്ടാക്കണം. കാരണമില്ലാതെ വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങുന്നില്ലെന്ന് കുട്ടികള്‍ ഉറപ്പാക്കണം.ഓക്സിജന്‍ ദൗര്‍ലഭ്യം നേരിടുകതന്നെ ചെയ്യും. ആവശ്യമുള്ളവര്‍ക്കെല്ലാം ഓക്സി‍ജന്‍ ഉറപ്പാക്കാന്‍ വേഗത്തില്‍ നടപടി കൈകൊള്ളും. […]

Continue Reading

താമസിക്കുന്ന ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കാതെ രാത്രി പെൺകുട്ടിയെ നടുറോഡില്‍ നിര്‍ത്തി സദാചാര പൊലീസിംഗ്

ജോലി കഴിഞ്ഞ് രാത്രി വൈകി വരുന്നതിന്റെ പേരിൽ യുവതിയെ ഫ്ലാറ്റിന്റെ ഗേറ്റ് തുറന്നു കൊടുക്കാതെ യുവതിയെ പുറത്ത് നിർത്തിയ അനുഭവം പങ്കുവെച്ച് യുവതി. സിനിമയിൽ പിആർഒ ആയി വർക് ചെയ്യുന്ന സീത ലക്ഷ്‌മിയാണ് കപടസദാചാരത്തിന്റെ പേരിൽ അർദ്ധ രാത്രി ഫ്‌ളാറ്റിന് പുറത്ത് നിർത്തിയ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കും ഏഴ് വയസ്സുള്ള മകൾക്കുമൊപ്പം പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ താമസിക്കുകയാണ് സീത ലക്ഷ്‌മി.വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് […]

Continue Reading