‘ഇൽ സ്ക്വർ’ കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി കേരളാ പൗരാവകാശ സംരക്ഷണ സമിതി

ഒരു പ്രദേശത്തിന്റെ കുടിവെള്ളക്ഷാമത്തിന് പൂർണ്ണ പരിഹാരവുമായി കേരള പൗരാവകാശ സംരക്ഷണ സമിതി, മുളിയാർ മുതലപ്പാറ ‘ഇൽ സ്ക്വയർ’ പ്രദേശത്താണ് സംഘടനയുടെ അകമഴിഞ്ഞ സഹായഹസ്തം.ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾക്ക് മുളിയാർ ബാവിക്കരയിലെ ഒരു മനുഷ്യസ്നേഹി വീട് വെക്കാൻ ദാനമായി നൽകിയ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇവിടുത്തെ ജനങ്ങൾ വല്ലാതെ പ്രയാസപ്പെട്ടിരുന്നു, 35 ഓളം വീടുകൾ സ്ഥിതിചെയ്യുന്ന പ്രസ്തുത സ്ഥലത്തെ കുടുംബങ്ങളുടെ ദയനീയയാവസ്ഥ നേരിട്ടറിയുകയും ആവശ്യമായ പരിഹാരം നടപടികൾക്ക് വേണ്ടി സംഘടനാ പ്രവർത്തകർ ആത്മാർത്ഥമായ ഇടപെടൽ നടത്തുകയുമായിരുന്നു.വിഷയവുമായി ബന്ധപ്പെട്ട് […]

Continue Reading

ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി

ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്.  80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനാണ് തീരുമാനം.

Continue Reading

മുതലാളിമാരും ആൾദൈവങ്ങളും പോറ്റിവളർത്തിയ പൊതുപ്രവർത്തകനോ..?

കോൺഗ്രസ് നേതാവും തൃശൂർ എം.പിയുമായ ടി എൻ പ്രതാപന്റെ മകൾ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഡോക്ടറായ വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് വഴി കഴിഞ്ഞ ദിവസം അറിയിച്ചരുന്നു. അമൃതാനന്ദമയി, രമേശ് ചെന്നിത്തല, വി.ഡി സതീശൻ, എം. എ. യൂസഫ് അലി തുടങ്ങിയവർ തന്റെ മകളുടെ പഠനത്തിനായി സഹായിച്ചിരുന്നു എന്നും ടി എൻ പ്രതാപൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ടി എൻ പ്രതാപൻ തന്റെ മകളുടെ പഠനത്തിനായി സഹായം സ്വീകരിച്ചതിലെ നിയമവിരുദ്ധതയും അധാർമ്മികതയും ചൂണ്ടി […]

Continue Reading

മലയാള ഭാഷയെ ആഴത്തിൽ ഗവേഷണം നടത്തി സ്കോട്ട്ലാൻ്റിലെ പ്രൊഫസർ ഡോ. ഒഫീറാ ഗംലിയേൽ ശ്രദ്ധേയമാകുന്നു

മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ കനത്ത സംഭാവനകൾ അർപ്പിച്ച വിദേശപണ്ഡിതന്മാരും ഗവേഷകരും ഒട്ടേറെയാണ്. മലയാളത്തിലെ ആദ്യകാല നിഘണ്ടുക്കളും വ്യാകരണഗ്രന്ഥങ്ങളും ഏറെയും തയ്യാറാക്കിയത് വിദേശീയരായ ഭാഷാപണ്ഡിതന്മാരാണ്. റവ: ബഞ്ചമിൻ ബെയ്ലി രചിച്ച ‘എ ഡിക്ഷണറി ഓഫ് ഹൈ ആൻറ് കൊലേക്യൽ മലയാളം (1846) ആണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു. മലയാള പദങ്ങളുടെ അർത്ഥം ഇംഗ്ലീഷിലാണ് ഈ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത്. റിച്ചാർഡ് കോളിൻസിൻ്റെ മലയാളനിഘണ്ടു വാണ് (1856) മലയാള വാക്കുകൾക്ക് മലയാളത്തിൽ തന്നെ അർത്ഥം നൽകി രചിച്ച ആദ്യത്തെ നിഘണ്ടു. അർണോസ് […]

Continue Reading

നിലവിൽ കേരളത്തിൽ ഓക്‌സിജൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ സ്‌റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികൾ സർക്കാരിന് പൂർണ പിന്തുണ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സ്വകാര്യ ആശുപത്രികളിൽ മൊത്തം കിടക്കകളുടെ 25 ശതമാനമെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആശുപത്രികളിലും കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുമായുള്ള യോഗത്തിൽ സർക്കാർ നിർദേശങ്ങൾക്ക് അങ്ങേയറ്റം അനുകൂല നിലപാടാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

ഭാരതത്തിന്റെ വീരപുത്രന്‍, സംഘി ആയതില്‍ അഭിമാനിക്കുന്നു: കങ്കണ

സംഘി ആയതില്‍ അഭിമാനിക്കുന്നുവെന്ന് നടി കങ്കണ റണൗട്ട്. ആര്‍എസ്എസിന്റെ ഒരു വീഡിയോ പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം. ”സംഘി എന്നതില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രന്‍ മോദി” എന്നാണ് കങ്കണയുടെ ട്വീറ്റ്.മോദി സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ടുള്ള കങ്കണയുടെ ട്വീറ്റുകള്‍ നേരത്തെയും ശ്രദ്ധ നേടാറുണ്ട്. കങ്കണയുടെ മിക്ക ട്വീറ്റുകളും വിവാദമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് കങ്കണ. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു.

Continue Reading

കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ്

സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തിനായി കർശന നിയന്ത്രണങ്ങളാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായാണ് ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും. കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ജീവനക്കാർക്കുൾപ്പെടെ 69 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

Continue Reading

മാസ്ക് ധരിക്കാത്തതിന് ക്രൂര മർദ്ദനം

മാസ്ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഷണ്ടിംഗ് ഡ്യൂട്ടി ഡ്രൈവർക്ക് സസ്പെൻഷൻ. ഡ്രൈവർ വി.വി ആന്‍റുവിനെ സസ്പെൻഡ് ചെയ്യാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ഉത്തരവിട്ടു. തൃശ്ശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടികെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരൻ മാസ്ക് ധരിക്കാതെ സ്റ്റേഷൻ പരിസരത്ത് എത്തിയതെങ്കിലും വിവരം പൊലീസിനെയോ, മേൽ അധികാരിയേയോ അറിയിക്കാതെ അതിന് വിരുദ്ധമായി ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ വടി കൊണ്ട് അടിച്ചത് […]

Continue Reading

കോവിഡ്;ഈ പ്രതിരോധ മരുന്നുകള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് വിദഗ്ധര്‍

കോവിഡ് രണ്ടാം തരംഗം വേഗം വ്യാപിക്കുകയാണ്. കോവിഡുമായുള്ള യുദ്ധത്തില്‍ രോഗ പ്രതിരോധശേഷി ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാനാവുകയുള്ളു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി മരുന്നുകളും ഇന്ന് ലഭ്യമാണ്. എന്നാല്‍ ചില ഈ മരുന്നുകള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് വിദഗ്ധര്‍ പറയുന്നു.രോഗ പ്രതിരോധിശേഷി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ചില മരുന്നുകള്‍ കരളിനെ ദോഷകരമായി ബാധിക്കും എന്നാണ് ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സ് (ഐഎല്‍ബിഎസ്) ഡയറക്ടര്‍ പറയുന്നത്.ഇന്ന് പരസ്യങ്ങളില്‍ കാണുന്ന പല മരുന്നുകളും ആളുകള്‍ വാങ്ങി കഴിക്കുന്നുണ്ട്. ചിലത് നല്ലതായിരിക്കാമെങ്കിലും […]

Continue Reading

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ സഹായ വാ​ഗ്ദാനവുമായി പാകിസ്താൻ

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ സഹായവാ​ഗ്ദാനവുമായി പാകിസ്താൻ സാമൂഹ്യസേവന സംഘടന രം​ഗത്ത്.ഇന്ത്യയുടെ രക്ഷാ പ്രവർത്തനങ്ങൾക്കായി 50 ആംബുലൻസുകൾ അയക്കാൻ തയ്യാറാണെന്ന് അറിയിച്ച് പാകിസ്ഥാൻ സാമൂഹ്യ സേവന സംഘടന എധി ഫൗണ്ടേഷൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.നേരത്തെ ഇന്ത്യാ നീഡ് ഓക്‌സിജൻ എന്ന ഹാഷ്ടാ​ഗ് പാകിസ്ഥാൻ ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. ഇന്ത്യയെ സഹായിക്കാൻ ട്വീറ്റ് ഉയർന്നതിന് പിന്നാലെയാണ് സംഘടനയും സഹായം വാ​ഗ്ദാനം ചെയ്തത്.കോവിഡ് കാരണം ഇന്ത്യയിലെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് കാരണമാണ് ഇന്ത്യയിൽ സേവനം നൽക്കാൻ തയ്യാറാണെന്ന് അറിയിച്ചതെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ […]

Continue Reading