ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്

ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. റാഞ്ചി ഐ ഐ എമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂർ ആണ് താൻ കടന്നു വന്ന വഴികളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് തന്റെ വിജയമെന്നും രഞ്ജിത്ത് കുറിക്കുന്നു.ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. റാഞ്ചി ഐ ഐ എമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂർ ആണ് താൻ കടന്നു വന്ന വഴികളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ കഥ […]

Continue Reading

ജലീലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നുമുള്ള ലോകായുക്ത വിധിയെത്തുടർന്ന് ജലീലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും. ജലീലിനെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.അതേസമയം വിധിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് ചികിത്സയിലായതിനാൽ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ […]

Continue Reading

തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു

തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു. വൈദ്യുതി പോസ്റ്റുകളും വീടുകളുടെ മതിലുകളും ഗേറ്റും തകര്‍ത്തു. മരങ്ങള്‍ പിഴുതെറിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കാന്‍ എത്തിച്ചതായിരുന്നു ആനയെ. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ സമീപത്തെ പുരയിടത്തില്‍ തളച്ചു.

Continue Reading

കിലോ കണക്കിന് പോസ്റ്ററുകളാണ് 10 രൂപ വിലയിൽ ആക്രികടയില്‍ വിറ്റിരിക്കുന്നത്.

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രികടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്.കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയായ മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ […]

Continue Reading

12, 13 തിയതികളിലും ട്രഷറി ഇടപാടുകൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യത

പുതിയ ട്രഷറി സെർവർ സ്ഥാപിക്കുന്നതിനുള്ള അവസാനഘട്ട ക്ഷമതാ പരീക്ഷണ പരിശോധന പ്രവർത്തനങ്ങൾ ഏപ്രിൽ 10, 11 തിയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. പരിശോധന പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടായാൽ 12, 13 തിയതികളിലും ട്രഷറി ഇടപാടുകൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡയറക്ടർ അറിയിച്ചു

Continue Reading

എസ്‌യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദം അവതരിപ്പിച്ച് കിയ

ചെറു എസ്‌യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദം അവതരിപ്പിച്ച് കിയ. ഇന്തോനീഷ്യന്‍ വിപണിയിലായിരിക്കും പുതിയ വാഹനം ആദ്യം പുറത്തിറങ്ങുക. ഇന്ത്യന്‍ പതിപ്പിനേക്കാള്‍ നീളമുണ്ട് എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. 4,120 മില്ലിമീറ്റര്‍ നീളമുള്ളതിനാല്‍ വാഹനത്തിനുണ്ടായിരുന്ന ബൂട്ട് സ്‌പേസ് ഉപയോഗിച്ചാണ് അധിക മൂന്നാം നിര സീറ്റ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അനന്തപുരിലെ കിയയുടെ ഉത്പാദന കേന്ദ്രത്തില്‍ തന്നെയാണ് ഇന്തോനേഷ്യന്‍ വിപണിക്കായുള്ള സോണെറ്റും നിര്‍മിക്കുന്നത്.

Continue Reading

വിജയം ഇടതുമുന്നണിക്കെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 93 സീറ്റുകള്‍ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സിറ്റിങ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. കഴക്കൂട്ടത്ത് 5000-10000 വോട്ടിന്റെ […]

Continue Reading

ഏറ്റവും കൂടുതല്‍ പണം മുടക്കിയ തെരഞ്ഞെടുപ്പ് പരസ്യം

ഇന്ത്യയിലെ ഗൂഗിളില്‍ വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഗൂഗിള്‍. ഗൂഗിള്‍ അഡ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ ഫെബ്രുവരി 19, 2019 മുതല്‍ 2021 ഏപ്രില്‍ 8വരെ ചെയ്ത പരസ്യങ്ങളുടെ കണക്കാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ഈക്കാലയളവില്‍ ഗൂഗിള്‍ വഴി ചെയ്തിരിക്കുന്നത് 22,439 രാഷ്ട്രീയ പരസ്യങ്ങളാണ്. ഇതിനായി ഇതുവരെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുടക്കിയത് 68 കോടി രൂപയാണ്.ഏറ്റവും കൂടുതല്‍ പണം ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ച സംസ്ഥാനം തമിഴ്നാടാണ്. 32.63 കോടിയാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രചാരണത്തിനായി […]

Continue Reading

കൈ പിടിച്ചു കൂടെ നിർത്തിയതിന്..ഐ ലവ് യൂ

അനുഗ്രഹീതന്‍ ആന്റണിയുടെ വിജയാഘോഷത്തില്‍ സണ്ണി വെയ്നിനൊപ്പം പങ്കുചേർന്ന് ദുൽഖർ സൽമാൻ. സണ്ണിക്കൊപ്പം കേക്ക് മുറിച്ചാണ് വിജയാഘോഷത്തില്‍ ദുൽഖർ പങ്കാളിയായത്. എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്..ഐ ലവ് യൂ ആശാനേ.. എന്ന കുറിപ്പോടെയായിരുന്നു ആഘോഷത്തിന്റെ ചിത്രം സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Continue Reading

തകര്‍ന്ന പാര്‍ട്ടി ഓഫിസും മറ്റും സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പാനൂര്‍ പെരിങ്ങത്തൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസും വീടുകളും മറ്റും സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമാണ് ഇന്ന് രാവിലെയോടെ സ്ഥലം സന്ദര്‍ശിച്ചത്. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരില്‍ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകള്‍ സംഘടിപ്പിച്ചതെന്ന് എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഓഫിസുകള്‍, വായനശാല, കടകള്‍, സ്റ്റുഡിയോ, […]

Continue Reading