നവീനിനും ജാനകിക്കുമെതിരേ വിദ്വേഷം പ്രചരിപ്പിച്ചവർ അറിയണം… ആരാണ് റാസ്പുട്ടിൻ ?

നവീനിനും ജാനകിക്കുമെതിരേ വിദ്വേഷം പ്രചരിപ്പിച്ചവർ അറിയണം… ആരാണ് റാസ്പുട്ടിൻ ? ‘റാ റാ റാസ്പുട്ടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍…’ എന്ന പാട്ടിനു ചുവടുവച്ച ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും അവർക്ക് നേരിടേണ്ടിവന്ന വിദ്വേഷ പ്രചാരങ്ങളുമാണ് ഇന്ന് ചർച്ചാ വിഷയം. ബോണി എം എന്ന ജര്‍മന്‍ ബാന്റ്, ടര്‍ക്കിഷ് നാടന്‍ പാട്ടിന്റെ താളത്തില്‍ പോളണ്ടില്‍ ചിത്രീകരിച്ച, റാസ്പുട്ടിന്‍ എന്ന റഷ്യൻ ആൾദൈവത്തെ കുറിച്ചുള്ള ഇംഗ്ലീഷ് പാട്ടിന് ചുവടുവയ്ക്കുന്ന രണ്ട് വിദ്യാര്‍ഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ […]

Continue Reading

എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി

വ്യവസായി എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി. യന്ത്രതകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഹെലികോപ്റ്റര്‍ സേഫ് ലാന്‍റ് ചെയ്യുകയായിരുന്നു വിവരം.എറണാകുളത്താണ് സംഭവം. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷ നല്‍കാനാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.

Continue Reading

കൊറോണ വ്യാപനം; അടുത്ത വർഷവും സ്കൂളുകളിൽ ക്ലാസുകൾ മുടങ്ങും.

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ അടുത്ത വർഷവും സ്കൂളുകളിൽ ക്ലാസുകൾ മുടങ്ങും. ജൂണിൽ സ്കൂളുകൾ തുറക്കില്ലെന്നാണ് തീരുമാനം. സ്കൂളുകൾ തുറക്കാനാകില്ലെന്ന് വിദ്യാദ്യാസ വകുപ്പ് വിലയിരുത്തി. പുതിയ അധ്യയന വർഷവും ആദ്യം ഓൺലൈൻ ക്ലാസുകൾ നടത്തുംഅന്തിമ തീരുമാനം പുതിയ സർക്കാർ വന്ന ശേഷമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധനകളും ആരംഭിച്ചു. കരുതൽ തുടരണമെന്നാണ് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശം. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് പ്രധാന […]

Continue Reading

സ്വപ്‌നയുടെ മരണത്തിന് പിന്നില്‍ ജോലി സമ്മര്‍ദ്ദമെന്ന്

കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സ്വപ്‌നയുടെ മരണത്തിന് പിന്നില്‍ ജോലി സമ്മര്‍ദ്ദമെന്ന് കുടുംബവും സഹപ്രവര്‍ത്തകരും.മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദവുമാണ് മരണത്തിന് പിന്നിലെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു.ഭര്‍ത്താവിന്റെ ഒരുവ വര്‍ഷം മുന്‍പുള്ള വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും പറയുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയില്‍ താമസിക്കുമ്പോള്‍ ഇടക്ക് സ്വപ്‌നയുടെ അമ്മ വീട്ടില്‍ വന്ന് നില്‍ക്കുമായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.സ്വപ്‌നയുടെ ആത്മഹത്യാ കുറിപ്പില്‍ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ […]

Continue Reading

ഡൊമെസ്റ്റിക്‌ കൊലപാതകങ്ങളുടെ വലിയ കണ്ണിയിലെ ഒരംഗം മാത്രമാണയാൾ

‘ജോജി’….! ആപത്ക്കരമാം വിധം ക്രിമിനലൈസ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ, സ്വാർത്ഥംഭരിയായ കുടുംബഘടനയുടെ, നേർക്ക്‌ പിടിച്ച കണ്ണാടിയാണു ശ്യാം പുഷ്കരൻ രചിച്ച്‌ദിലീഷ്‌ പോത്തൻ സംവിധാനം ചെയ്ത ആമസോൺ പ്രൈം മൂവി ‘ജോജി’ ഷെയ്ക്സ്പിയറിന്റെ ഏറ്റവും ഹ്രസ്വവും എന്നാൽ അതിശക്തവുമായ ദുരന്ത നാടകം ‘മാക്ബഥ്‌’ മുതൽ കെ.ജി. ജോർജിന്റെ ‘ഇരകൾ’ വരെയുള്ള കഴിഞ്ഞകാല കലാസൃഷ്ടികൾ ‘ജോജി’യുടെ രചയിതാക്കളിൽ ചെലുത്തിയിട്ടുണ്ടായേക്കാവുന്ന പ്രചോദനം എത്രമേലുണ്ടായിരിക്കുമോ, അതിലുമേറെയാണു ഈ കഥയുടെ ബാക്ഡ്രോപ്പിൽ കൂടത്തായി ഉൾപ്പെടെയുള്ള ഗാർഹിക കൊലപാതക പരമ്പരകൾക്കുള്ള സ്ഥാനം. പണം, സുഖം, സ്വേച്ഛാധികാരം […]

Continue Reading

സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു

സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം സ്പീക്കർ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയച്ചത്. നിരീക്ഷണത്തിലാണെന്നും, കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ രാവിലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോകേണ്ടിവരും.

Continue Reading

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആശങ്കജനകം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആശങ്കജനകമാനം വിധം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.24 മണിക്കൂറിനിടെ 794 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം 77,567 പേരാണ് രോഗമുക്തി നേടിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയര്‍ന്നു. 1,19,90,859 […]

Continue Reading

എന്റെ ശരീരം ഫ്‌ളെക്‌സിബിള്‍ ആണ്. ചിലര്‍ പറയും പഴയതായിരുന്നു നല്ലത് എന്ന്

താദമ്പതികളായ ശ്രീകുമാറിന്റെയും സ്‌നേഹയുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. യൂട്യൂബ് ചാനലിലും ഇരുവരും ഒന്നിച്ചെത്തി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ക്വസ്റ്റന്‍-ആന്‍സര്‍ സെക്ഷനില്‍ സ്‌നേഹ പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ജീവിതത്തില്‍ എപ്പോഴെങ്കിലും തടി കുറയ്ക്കണം എന്ന് തോന്നിയിട്ടില്ലേ, ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് സ്‌നേഹ മറുപടി നല്‍കിയത്. ഇതൊരു വല്ലാത്ത ചോദ്യമായി പോയി. ജീവതത്തില്‍ തനിക്ക് വണ്ണം കുറയ്ക്കണം എന്ന് തോന്നിയിട്ടില്ല എന്നാണ് സ്‌നേഹ പറയുന്നത്.”എന്റെ ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല. കാരണം ഞാന്‍ […]

Continue Reading

കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി എന്ന് കരുതി നിരന്തരം വേട്ടയാടുന്നത് ശരിയല്ല

സലിം മടവൂർ എഴുതുന്നു… ”ശ്രീ കെ.ടി ജലീൽ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചുവെന്നും കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയെന്നും കരുതി അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നത് ശരിയല്ല. പി.കെ.കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടത് മുസ്ലിം ലീഗിൻ്റെ തന്നെ നേതാവായ എം.കെ മുനീർ ചെയർമാനായിരുന്ന ഇന്ത്യാ വിഷൻ ചാനൽ പുറത്ത് വിട്ട ഒരു വാർത്തയുമായി ബന്ധപ്പെട്ടാണ്.ഒരു ജോലിയും ഇല്ലാത്ത ഒരാളെ കെ.ടി ജലീൽ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചിരുന്നെങ്കിൽ അതിനെ സ്വജനപക്ഷപാതം എന്നു വിളിക്കാം. ചില സംവിധാനങ്ങളിൽ സർക്കാരിൻ്റെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരെ […]

Continue Reading

വൃഷണങ്ങള്‍ ഞെരിച്ചുടയ്ച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം

കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം. അച്ഛന്‍റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പൊലീസുകാര്‍ മകന്‍റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. അപകടത്തില്‍ പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പട്ടികജാതിക്കാരായ അച്ഛനും മകനും നേരെയുളള പൊലീസ് ക്രൂരത. തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരകളായത്. അപകടത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനം […]

Continue Reading