ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാനും ബി.ജെ.പിക്ക് കഴിയും: സ്മൃതി ഇറാനി

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിക്കുകയുള്ളൂ; രാമക്ഷേത്രം നിര്‍മിക്കാമെങ്കില്‍ ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാനും ബി.ജെ.പിക്ക് കഴിയും: സ്മൃതി ഇറാനി അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കുമെന്ന് പറഞ്ഞ ബി.ജെ.പി ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അത് നടന്നിരിക്കുമെന്ന് ജനങ്ങള്‍ക്കറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് കോട്ടയത്ത് ലഭിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആഴക്കടല്‍ മത്സ്യബദ്ധനത്തിന്റെ പേരില്‍ 5000 കോടിയുടെ അഴിമതി നടത്തിയത് ആരാണ്? പാര്‍ട്ടിക്കാരോ മന്ത്രിമാരോ ഉദ്യോഗസ്ഥരോ? തന്റെ ഓഫീസില്‍ നടന്ന […]

Continue Reading

അധികാരത്തി ലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം

അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസന്തോറും 2000 രൂപ വീതം നല്‍കുമെന്നും എല്ലാ വീടുകളിലും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.

Continue Reading

കോഴിക്കോട് സി.ജെ.എം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

കോഴിക്കോട്: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെയും ടി. വി രാജേഷ് എം.എല്‍.എയെയും സി.പി.ഐ.എം നേതാവ് കെ. കെ. ദിനേശനെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 2016ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2016ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസിന്റെ വിചാരണയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ […]

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തള്ളി കെ. മുരളീധരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാര‍്ത്ത തള്ളി കെ. മുരളീധരൻ എം.പി രം​ഗത്ത്.താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.നേമം മണ്ഡലത്തിൽ മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോയാൽ നോമിനേഷൻ തിയ്യതി കഴിഞ്ഞെ എത്തൂ എന്നും അദ്ദേഹം പറഞ്ഞു.എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തൽ കെ. മുരളീധരന് ഇളവ് അനുവദിക്കുമെന്ന തരത്തിലാണ് റിപ്പോർട്ട് വന്നത്.

Continue Reading

താന്‍ സിനിമ ഉപേക്ഷിച്ച് പോയതാണ്‌; എങ്കിലും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നെന്ന്

താന്‍ സിനിമ ഉപേക്ഷിച്ച് പോയതാണെന്നും എങ്കിലും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നെന്നും നടി ലെന . ബിഹൈന്‍ഡ് വുഡ്‌സുമായുളള അഭിമുഖത്തിലാണ് നടി കരിയറിനെ കുറിച്ച് മനസ്സ് തുറന്നത്. ‘പല തവണ സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്. രണ്ടാംഭാവം കഴിഞ്ഞശേഷം ഞാന്‍ ഇനി ജോലിക്കുള്ള പ്രിപ്പറേഷന്‍സ് തുടങ്ങണമെന്ന് ആലോചിച്ചു. ബോംബെയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയെടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു

Continue Reading

പാചക വാതക വില വീണ്ടും വർധിപ്പിച്ചു

പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 96 രൂപയാണ് വർധിപ്പിച്ചത്ഗാർഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1604 രൂപയുമായി. കഴിഞ്ഞ 30 ദിവസത്തിനിടെ ഇത് നാലാം തവണയാണ് പാചകവാതക വില വർധിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പും 25 രൂപ വർധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് 226 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്

Continue Reading