ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ചോദിക്കരുത്

സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്, ഒരിക്കലും ഇത് ആവര്‍ത്തിക്കരുത്’; മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് വിവാഹം എന്നാണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ചോദ്യം. വരലക്ഷ്മി ഉടന്‍തന്നെ ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ചോദിക്കരുത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്ന് അവർ പറഞ്ഞു

Continue Reading

നിയമസഭ തെര‌ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും

നിയമസഭ തെര‌ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടിൽ  മുഖ്യമന്ത്രിക്ക് നൽകുന്ന സ്വീകരണത്തോടെയാണ് എൽഡിഎഫിന്‍റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ റെഡ് വൊളന്റിയർമാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിലേക്ക് ആനയിക്കും.‘ഉറപ്പാണ് എൽഡിഎഫ്’ എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ചാകും വോളന്‍റീയർമാർ ഇരുചക്രവാഹനത്തിൽ അകമ്പടി സേവിക്കുക. വൈകീട്ട് അഞ്ച് മണിക്ക് പിണറായി […]

Continue Reading

മുഹ്‌സിന്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ വീഴ്ച്ച വരുത്തി

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന് ശാസനയുമായി സിപിഐ ജില്ലാ എക്‌സിക്യുട്ടീവ്. മുഹ്‌സിന്‍ പാര്‍ട്ടി ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ശാസനയ്ക്ക് പിന്നാലെ മുഹ്‌സിനെ സിപിഐയുടെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി.മുഹ്‌സിന്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചുകൊണ്ട് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുഹ്‌സിന് പകരം ഒകെ സെയ്ദലവിയെ മത്സരിപ്പിക്കണമെന്നും ആവശ്യവും ഇവര്‍ ഉയര്‍ത്തിയിരുന്നു.പാലക്കാട് ജില്ലയിലെ സിപിഐയുടെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയുടെ രൂപരേഖ […]

Continue Reading

മുസ്​ലിം പണ്ഡിതരോട്​ ചോദിച്ചപ്പോൾ പറഞ്ഞത്​ ഞാൻ ബി.ജെ.പിയിൽ ചേരണമെന്നാണ്; തുറന്നു പറഞ്ഞ് ദേവൻ

കെ.സു​രേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പ​ങ്കെടുത്തുകൊണ്ട്​ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ വൈകാരിക പ്രസംഗവുമായി നടൻ ദേവൻ.ന്യൂനപക്ഷങ്ങളുമായി ഒരുപാട്​ ബന്ധമുള്ളയാളാണ്​ ഞാൻ. മുസ്​ലിം പണ്ഡിതരോട്​ ചർച്ച ചെയ്​തപ്പോൾ പറഞ്ഞത്​ എന്‍റെ പരിചയം നാടിന്​ ഉപയോഗിക്കാനായി ബി.ജെ.പിയിൽ ചേരണമെന്നാണ്​.ഞാൻ ചർച്ച ചെയ്​ത ആറു ബിഷപ്പുമാരും പറഞ്ഞത്​ ഇതുതന്നെയാണ്​. അതിന്‍റെ വെളിച്ചത്തിലാണ്​ ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതൽ ഞാൻ ബി.ജെ.പിയോടൊപ്പമുണ്ടാകും”. ദേവൻ പറഞ്ഞു.

Continue Reading

നിഷ്പക്ഷനല്ല, കമ്മീഷന്റെ പോസ്റ്ററില്‍ ഇ.ശ്രീധരന്റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം

തിരുഃ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ പോസ്റ്ററുകളിൽ ഇ. ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം.ഇ. ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയിരുന്നു ഇ. ശ്രീധരൻ.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കണായി പ്രഖ്യാപിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇവർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പോസ്റ്ററുകളിലും […]

Continue Reading

സർവീസ് ബാങ്കിൽ വെച്ച ആധാരത്തിന്റെ മണ്ണ് കലർന്ന കടലാസ്സു നിറം

കടല് കടന്നോന്റെനെഞ്ചിലൊരുപൂത്തിരി കത്തുംനൊമ്പരങ്ങളുടെഏഴിൽ കൂടുതൽനിറങ്ങളുണ്ടാവുമതിന് ആരൊക്കെയോ കരഞ്ഞുംകണ്ണീരൊഴുക്കിയും പോയവഴികളിൽ ഉടക്കി നിന്നുപോയഉപ്പുകാറ്റിന്റെ നിറമാവുംമുഴച്ചു നിൽക്കുന്നത് ..!! സർവീസ് ബാങ്കിൽ വെച്ചആധാരത്തിന്റെമണ്ണ് കലർന്ന കടലാസ്സു നിറംതൊട്ടു താഴെയുണ്ട് ..!! പീയെമ്മെസ്സിന്റെ കടയിലെപറ്റ്ബുക്കിലെനടുക്കത്തെ താളിൽതിളങ്ങി കിടക്കുന്നസ്റ്റാപ്ലറിന്റെ സ്റ്റീല് നിറംഅതിന് താഴെ .. പിറപ്പിന്റെയോകൂടെപ്പിറപ്പിന്റെയോകല്യാണത്തിന്മഹല്ല് കമ്മറ്റിക്കാർപൊളിച്ചെടുത്തെഴുതിയപൈസ കവറിന്റെകാവി നിറം മേലെയോതാഴെയോ അനങ്ങാതെനടുവിൽ നിൽക്കും ..! ഉപ്പാപ്പയുടെ ഷുഗറിന്റെഇൻസുലിൻ ഇഞ്ചക്ഷന്റെമൂടിയുടെ ചോന്ന കളറിനെക്കാൾഉമ്മാമയുടെ പ്രഷറിന്റെ ഗുളികയുടെഓറഞ്ചും വെള്ളയുംതെളിഞ്ഞു കാണും..! കടല് കടന്നോന്റെനെഞ്ചിന്റെഅറകളിലെല്ലാം ഇതുപോലെഒരുപാട് നിറങ്ങളുണ്ട് .. അപൂർവ്വം നിമിഷങ്ങളിൽഓടിവന്നു മാഞ്ഞു പോകുന്നപ്രണയത്തിന്റെ മധുരപ്പൊട്ടുനാരങ്ങാ […]

Continue Reading

രാജ്യത്തിന്റെ ഭോജന സംസ്കാരത്തിൽ മുടിയിഴ മാറ്റം കൊണ്ടുവരാൻ കഴിയില്ല

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ബെസ്റ്റ് സെല്ലെർ യാത്ര വിവരണ ഗ്രന്ഥമായ ‘രാപ്പാർത്ത നഗരങ്ങളെ’കുറിച്ച് മമ്മൂട്ടി നിസാമി തരുവണ വ്യത്യസ്തമായ കോണിലൂടെ വിലയിരുത്തുന്നു. മമ്മൂട്ടി നിസാമിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുസ്തകത്തെ അവലോകനം നടത്തിയത്. പോസ്റ്റിട്ട് മണിക്കൂറുകൾക്കകം നൂറുകണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്.നിസാമിയുടെ എഫ്.ബി കുറിപ്പിന്റെ പൂർണ്ണരൂപം… രാപ്പാർത്ത നഗരങ്ങൾ..ഹൃദ്യം മനോഹരം…………………………………………………………….സത്യത്തിൽ ജുനൈദ് കൈപ്പാണി അറിയാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അത് പക്ഷെ എഫ്.ബി യിലൂടെയാണെന്ന് മാത്രം. നേരിട്ട് കണ്ട് […]

Continue Reading

സ്ഥിരമായി കളിച്ചിരുന്ന ഒരു ത്രില്ലിംഗ് ഗെയിം ഫോണില്‍ കാണാനില്ല

ഇന്ന് അറിയാനിടയായ ഒരു സംഭവമാണ്. ഒരു വീട്ടില്‍ വലിയ ഒരു സംഖ്യ കാണാതായി. കൂലിപ്പണിയെടുത്ത് സ്വരുക്കൂട്ടി വെച്ച പൈസയായിരുന്നു. ഒരുപാടന്വേഷിച്ചിട്ടും ഒരു ഫലവുമില്ല. അങ്ങനെ നിരാശയിലിരിക്കെ ആണ് ഇവര്‍ തങ്ങളുടെ ചെറിയ കുട്ടിയുടെ ഒരു ഉന്‍മേഷമില്ലായ്മ ശ്രദ്ധിക്കുന്നത്. പൊതുവെ ആക്റ്റീവായിരുന്ന മൊബൈലില്‍ പാഠഭാഗങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്ന അവന്‍ മൊബൈല്‍ ശ്രദ്ധിക്കുന്നേയില്ല. കാരണമറിയാന്‍ രക്ഷിതാക്കള്‍ അവന്‍റെ ചേട്ടനെ ഏല്‍പ്പിച്ചു. അവന്‍ നൈസായിട്ട് അന്വേഷിച്ചപ്പോള്‍ ഇളയവന്‍ സ്ഥിരമായി കളിച്ചിരുന്ന ഒരു ത്രില്ലിംഗ് ഗെയിം ഫോണില്‍ കാണാനില്ല. അവന്‍ […]

Continue Reading

ചെറിയ ഉള്ളിയുടെ വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു

തമിഴ്‌നാട്ടില്‍ മാര്‍ക്കറ്റുകളിലേക്ക് ചെറിയ ഉള്ളിയുടെ വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ നവംബറില്‍ ഒരു കിലോ ചെറിയ ഉള്ളി 110 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഇടയ്ക്ക് കുറഞ്ഞങ്കിലും വീണ്ടും വില ഉയര്‍ന്നിരുന്നു. മൂന്നു മാസത്തിന് ശേഷം ഇപ്പോള്‍ 30 രൂപയ്ക്കാണ് വില്‍പ്പന. ജനുവരിയില്‍ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴയെത്തിയത് ഉത്പാദനത്തെ ബാധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉയര്‍ന്ന വില കുറയാതെ നിലനിന്നത്. എന്നാല്‍ ഇപ്പോള്‍ ഉദുമല്‍പേട്ട, മൈസൂര്‍, ധാരാപുരം, റാസിപുരം മേഖലകളില്‍ നിന്ന് ദിവസം 5000 ചാക്കുകള്‍ വരെ […]

Continue Reading

ഗര്‍ഭിണിയായ നായയെ തേയിലത്തോട്ടത്തില്‍ കെട്ടിയിട്ട് അജ്ഞാതരുടെ ക്രൂരത

ഗര്‍ഭിണിയായ നായയെ തേയിലത്തോട്ടത്തില്‍ കെട്ടിയിട്ട് അജ്ഞാതരുടെ ക്രൂരത. കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ സമീപത്ത് അഞ്ച് കുഞ്ഞുങ്ങളെയും അവശനിലയിലായ നായയെയും കണ്ടെത്തി. പഴയ മൂന്നാര്‍ ഹെഡ്വര്‍ക്സ് ജലാശയത്തിന് സമീപത്തെ തെയിലത്തോട്ടത്തിലാണ് ഗര്‍ഭിണിയായ നായയെ അജ്ഞാതര്‍ കമ്പികൊണ്ട് കഴുത്തില്‍കെട്ടിയിട്ട നിലയില്‍ ഉപേക്ഷിച്ച് പോയത്. മുന്നുദിവസം മുമ്പ് വീടിന് സമീപത്തെ തെയിലക്കാട്ടില്‍ നായകുഞ്ഞുങ്ങളുടെ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ഭാസ്‌കരനും ബന്ധുക്കളും നായക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് തെരച്ചില്‍ നടത്തിയത്. ശേഷം, വൈകുന്നേരത്തോടെ തെയിലക്കാട്ടില്‍ അവശനിലയില്‍ കിടക്കുന്ന നായയെ കണ്ടെത്തുകയായിരുന്നു. ഒപ്പം അഞ്ച് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. […]

Continue Reading