മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട്

സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചതായി യുവതിയുടെ പരാതി. യുവതി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു എന്ന് യുവതി പറഞ്ഞു. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്​റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേക്കപ്പ് ആര്‍ട്ടിസ്​റ്റ് ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചുവെന്ന പരാതിയുമായി

Continue Reading

മമതയുടെ മുറിവ് മാരകമെന്ന് റിപ്പോർട്ട്

മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം. ആശുപത്രിയിൽ മമതയെ കാണാനെത്തിയ ഗവർണർ ജഗ്ദീപ് ദങ്കറിന് നേരെയും പ്രതിഷേധം ഉണ്ടായി. തന്നെ നാല്-അഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്ന് മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ വാഹനത്തില്‍ എടുത്തു കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മമതയുടെ കാലില്‍ മുറിവ് പറ്റിയതായാണ് റിപ്പോര്‍ട്ട്.

Continue Reading

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം.

Continue Reading

പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്‍സരിക്കുമെന്ന് സിന്ധുമോൾ

പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മല്‍സരിക്കുന്നത് പാര്‍ട്ടിയോട് പറയാതെയെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു.പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്‍സരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബ് നേരത്തെ പറഞ്ഞിരുന്നു. പേയ്മെന്‍റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു. നിലവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിംഗമാണ് സിന്ധു. അതേസമയം രണ്ടില ചിഹ്നത്തിൽ മൽസരിക്കണമെങ്കിൽ സിപിഎമ്മിൽ നിന്നും […]

Continue Reading

രാഷ്ട്രീയമുണ്ട്, പക്ഷേ..!

രാഷ്ട്രീയമുണ്ട്, പക്ഷേ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. സിനിമയാണ് തന്‍റെ രാഷ്ട്രീയമെന്നും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത് വരെ സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. തമിഴ്നാട്ടിലെ പോലെ മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പോകാന്‍ സാധ്യത കുറവാണെന്നും മമ്മൂട്ടി പറഞ്ഞു.ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പ്രശ്നം പരിഹരിച്ചതായി മമ്മൂട്ടി വ്യക്തമാക്കി. ദി പ്രീസ്റ്റ് സിനിമ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി രാഷ്ട്രീയ, സിനിമാ വിശേഷങ്ങള്‍ […]

Continue Reading

പത്ത്‌ ദിവസത്തിനകം റിപ്പോർട്ട്‌ നൽകണമെന്ന്‌ വിജിലൻസ്‌ കോടതി

മുസ്ലീം ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയ്‌ക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ പത്ത്‌ ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്‌ നൽകണമെന്ന്‌ വിജിലൻസ്‌ കോടതി. റിപ്പോർട്ട്‌ സമർപ്പിക്കാൻ പത്ത്‌ ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസ്‌ അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ കോഴിക്കോട്‌ വിജിലൻസ്‌ കോടതി ജഡ്‌ജി കെ വി ജയകുമാറിന്റെ ഉത്തരവ്‌.നവംബർ 11നാണ് അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ‌ കെ.എം. ഷാജിക്കെതിരെ അന്വേഷത്തിന്‌ കോടതി ഉത്തരവിട്ടത്‌. ചൊവ്വാഴ്‌ച റിപ്പോർട്ട്‌ നൽകണമെന്നായിരുന്നു ഉത്തരവ്‌. പ്രാഥമികാന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട്‌ ഹാജരാക്കാൻ കൂടുതൽ […]

Continue Reading

സ്ഥാനാർത്ഥികളെ ജെഡിഎസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ  ജെഡിഎസ് മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ജെഡിഎസ് പ്രഖ്യാപിച്ചു. നീലലോഹിതദാസ നാടാർ കോവളത്ത് സ്ഥാനാർത്ഥിയാകും. മാത്യു ടി തോമസ് തിരുവല്ലയിലും കെ കൃഷ്ണൻകുട്ടി ചിറ്റൂരിലും ജോസ് തെറ്റയിൽ അങ്കമാലിയിലും സ്ഥാനാർത്ഥികളാകും. 

Continue Reading

ഇത് കുടിച്ചാൽ കിട്ടുന്ന ആശ്വാസം വേറെയൊരു പാനീയത്തിനും ഈ ചൂടുകാലത്ത് കിട്ടില്ല

ചൂടുകാലത്ത് മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസം നൽകുന്നൊരു പാനീയമാണ് മോര് അഥവാ സംഭാരം. മോരുംവെള്ളത്തിൽ കുറച്ച് ഉപ്പും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് കുടിച്ചാൽ കിട്ടുന്ന ആശ്വാസം വേറെയൊരു പാനീയത്തിനും ഈ ചൂടുകാലത്ത് നൽകാൻ സാധിക്കില്ല. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും മോര് നല്ലതാണ്. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായകമാണ്. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ആരോഗ്യത്തിനും […]

Continue Reading

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചേക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റി വയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഇക്കാര്യം നേരത്തെ അധ്യാപക സംഘടനകള്‍ […]

Continue Reading

അമിത് ഷാ നാടിനെ അപമാനിച്ചു; മുസ്ലിം എന്ന് ഉച്ചരിക്കുമ്പോൾ സ്വരം കനക്കുന്നു, കേന്ദ്ര ആഭ്യന്ത്രമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തെ അഴിമതിയുള്ള സംസ്ഥാനമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. എന്നാൽ രാജ്യത്തെ വിവിധ ഏജൻസികൾ അഴിമതി കുറഞ്ഞ സംസ്ഥാനമായാണ് കേളത്തെ കാണുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സ്വന്തം സ്ഥാനം മറന്നാണ് അമിത് ഷാ സംസാരിച്ചതെന്നും സ്ഥാനത്തിന് നിരക്കാത്തത് പറഞ്ഞാൽ തിരിച്ചു പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വർ​ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി. മുസ്ളിം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്വരം കനക്കുന്നു.2002ൽ ഗുജറാത്തിൽ നടന്നത് വർഗ്ഗീയ കലാപം അല്ല വംശഹത്യയാണ് എന്നും പിണറായി വിജയൻ പറഞ്ഞു.കണ്ണൂരിൽ പാർട്ടി പ്രവർത്തകർ […]

Continue Reading