മദ്യപാനശീലം കൊണ്ട് തന്നെ സമൂഹത്തിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോവുന്ന ഒരാളാണ്

ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ മാസങ്ങളായി നിശ്ചലമായി കിടന്ന തിയേറ്ററുകളിലേക്ക് ഒരു ഇടവേളക്ക് ശേഷം എത്തിയ മലയാളം സിനിമയാണ് ജയസൂര്യ- പ്രജേഷ് സെൻ ടീമിന്റെ ‘വെള്ളം’. ക്യാപ്റ്റൻ എന്ന ചിത്രം മലയാളികൾക്ക് സമ്മാനിച്ച ദൃശ്യാനുഭവവും അതിലൂടെ ഈ കൂട്ടുക്കെട്ട് മലയാളികൾക്ക് നൽകിയ പ്രതീക്ഷയും കാത്തുസൂക്ഷിക്കുന്നുണ്ട് ‘വെള്ളം’. മികച്ചൊരു ചലച്ചിത്രാനുഭവം തന്നെയാണ് ‘വെള്ളം’ പ്രേക്ഷകനു സമ്മാനിക്കുന്നത്. ഒരു യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി, ഒട്ടും അതിശയോക്തികൾ ഇല്ലാതെയാണ് സംവിധായകൻ പ്രജേഷ് സെൻ ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, രാവിലെ എണീക്കുമ്പോൾ മുതൽ […]

Continue Reading

കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല

ബി.ജെ.പി മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി. മണികണ്ഠൻ. ‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തല കീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്കറിന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബിജെപിയ്ക്കെതിരെ പരോക്ഷ  വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Continue Reading

മുസ്ലിം സ്ത്രീകളുടെ ബുർഖ നിരോധിക്കുമെന്ന് വീരശേഖര

മുസ്ലിം സ്ത്രീകളുടെ ബുർഖ നിരോധിക്കുമെന്നും  ആയിരത്തിലധികം ഇസ്ലാമിക് സ്കൂളുകൾ അടച്ചുപൂട്ടുമെന്നും ശ്രീലങ്കൻ പൊതുസുരക്ഷാമന്ത്രി ശരത് വീരശേഖര.  ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Continue Reading

അംബാനിയുടെ സമീപം സ്‌ഫോടക വസ്തു; സച്ചിനെ അറസ്റ്റ് ചെയ്തു

വ്യവസായ ഭീമൻ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നീണ്ട 12 മണി​ക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ്​ അർധരാത്രിയോടെ സച്ചിന്‍ വസെയുടെ അറസ്റ്റ്​ രേഖപ്പെടുത്തിയത്. പൊലീസ് ഓഫിസറെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സ്​ഫോടക വസ്​തുക്കൾ നിറച്ച സ്​കോർപിയോ കാർ അംബാനിയുടെ വീടിനുസമീപം സ്​ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക്​ ​ആരോപിച്ചാണ്​ അറസ്റ്റ്​. എൻ.ഐ.എ ഇൻസ്​പെക്​ടർ ജനറൽ അനിൽ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം […]

Continue Reading

ഇനി മുറിഞ്ഞാല്‍ കരയരുത്. മനസ്സിലായോ?

കഴിഞ്ഞ അവധി ദിവസം ഞാന്‍ പഠിച്ച എന്‍റെ വീടിന്റെ തൊട്ടടുത്തു തന്നെ തല ഉയർത്തി നിൽക്കുന്ന സ്കൂളില്‍ ( Ghssneervaram Neervaram ) ഒരിക്കല്‍ കൂടി പോയിരുന്നു. ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ ക്ലാസ്സ് മുറികളിലാകും! കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച് വീഴ്ത്തുന്നുവെങ്കിലും, കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും? വേരുകള്‍ […]

Continue Reading

ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്ത്

കോഴിക്കോട്: നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.ഇക്കാര്യം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കമ്മറ്റികള്‍ ചര്‍ച്ച നടത്തുകയാണ്.

Continue Reading

മണ്ഡലം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഖുശ്ബു

എ.ഐ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ചെപ്പുക്ക്-തിരുവല്ലിക്കേനി മണ്ഡലം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഖുശ്ബു. തന്റെ പ്രിയപ്പെട്ട മണ്ഡലം നഷ്ടപ്പെട്ടതില്‍ പരാതിയില്ലെന്നും ചെപ്പുക്കുമായുള്ള ബന്ധം തുടരുമെന്നും ഖുശ്ബു പറഞ്ഞു. സീറ്റ് നല്‍കാത്തതില്‍ പരിഭവമില്ലെന്നും യഥാര്‍ത്ഥ പടയാളി ഒന്നും ആഗ്രഹിക്കില്ലെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. സീറ്റ് വിഭജന ചര്‍ച്ചയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി എ.ഐ.ഡി.എം.കെ ചെപ്പുക്ക് പി.എം.കെയ്ക്ക് നല്‍കിയതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. മണ്ഡലത്തില്‍ ഖുശ്ബു പ്രചാരണമുള്‍പ്പെടെ തുടങ്ങിയിരുന്നു. ” എന്റെ കൂടെ നിന്നവരോടും എന്നെ വിശ്വസിച്ചവരോടും നന്ദി പറയുന്നു. […]

Continue Reading

ജോസ് കെ മാണിയുടെ കോലം കത്തിച്ച്‌ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍

പിറവത്ത് മുന്‍ സിപിഎം പ്രവര്‍ത്തക സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണിയുടെ കോലം കത്തിച്ചാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്നനിലയിൽ സിന്ധുമോള്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് കോലം കത്തിച്ചത്.

Continue Reading

ഇതൊന്നും ചെയ്യാൻ താൽപര്യമില്ലാത്ത സ്ത്രീകളില്ലേ..

എല്ലാ വിമൻസ് ഡേയ്ക്കും സ്ഥിരമായി കാണാറുള്ള ചില പോസ്റ്റുകളുണ്ട്. ഒരു സ്ത്രീ രൂപം രണ്ട് സൈഡിലും കുറെ കൈകൾ വിടർത്തി പിടിച്ച്, ഓരോ കൈയിലും ഓരോ ടാസ്‌ക് മാനേജ് ചെയ്യുന്നു. ഒന്നിൽ ചൂല്, ഒന്നിൽ ഫുഡ് ഉണ്ടാക്കൽ, മൂന്നാലെണ്ണത്തിൽ കുഞ്ഞുങ്ങൾ, ഒന്നിൽ ഭർത്താവിന്റെ കോണാൻ തിരുമ്മുന്നു, കുട്ടികളുടെ ഹോംവർക്ക്, ഭർത്താവിന്റെ വീട്ടിലെ മുഴുവൻ തുണി കഴുകൽ, പറമ്പിലെ പണി, പിന്നെ പുതുതായിട്ട് തെങ്ങ് കേറ്റം, പ്ലെയിൻ പറത്തൽ, അങ്ങനെ ഫുൾ ടാസ്‌കോട് ടാസ്‌കായി പത്ത് നാൽപത് കൈകൾ. […]

Continue Reading

ഉടൻ അറിയാം

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിംഗ് കമ്മറ്റി ചർച്ചകൾ പൂർത്തിയാക്കി വൈകീട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരും. 20 സിറ്റിംഗ് എം.എൽ.മാരുടെ ഉൾപ്പെടെ 65 സീറ്റുകളിൽ തീരുമാനമായിട്ടുണ്ട്. നേമത്ത് ഉമ്മൻചാണ്ടി തന്നെ മത്സരിച്ചേക്കും.കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ സ്ഥാനാർഥി ചർച്ച നാലാം ദിവസത്തിലേക്ക് കടന്നു. പതിവ് പോലെ ജംബോ പട്ടികയിൽ നിന്ന് തുടങ്ങി അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ് ചർച്ച. ദേശീയ – സംസ്ഥാന നേതാക്കൾ എം.പിമാരുടെ കൂടി അഭിപ്രായങ്ങൾ ആരാഞ്ഞ് ചർച്ചയിലൂടെ 65 മണ്ഡലങ്ങളിൽ ധാരണയായി.ശക്തമായ പോരാട്ടം ലക്ഷ്യം […]

Continue Reading