പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും കോണ്‍ഗ്രസില്‍ സജീവമായിരുന്നില്ല

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ (78) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം. എ.കെ ആന്റണി , ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. ഭക്ഷ്യം, പൊതുവിതരണം ആരോഗ്യ വകുപ്പ് എന്നിവയിലായിരുന്നു മന്ത്രിയായി പ്രവർത്തിച്ചത്. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകൾ നൽകിയിരുന്നില്ല. വയനാട്ടിൽ നിന്നുള്ള […]

Continue Reading

അധികം സംസാരിച്ചിട്ട് പിന്നില്‍ നിന്നും കുത്തുന്നവരേക്കാള്‍ ഭേദമാണ് സംസാരിക്കാതെ സ്‌നേഹിക്കുന്നവർ

മലയാളത്തിന്റെ ഇതിഹാസ താരമായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കിലും താരത്തിന്റെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു പിന്നീട്. മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. മമ്മൂട്ടി ടൈംസ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുണ്ട് സുകുമാരന്. സുകുവേട്ടനുമായി നല്ല ബന്ധമുണ്ട് മമ്മൂട്ടിക്ക്. സ്‌ഫോടനമെന്ന ചിത്രത്തിലാണ് അവരെല്ലാം ആദ്യമായി ഒരുമിച്ചത്. ഇന്ദ്രജിത്ത് അന്ന് കൈക്കുഞ്ഞായിരുന്നു. അന്ന് ഞാനും ലൊക്കേഷനിലുണ്ടായിരുന്നുവെന്നും മല്ലിക പറയുന്നു. മമ്മൂട്ടിയെക്കുറിച്ചുള്ള മല്ലിക […]

Continue Reading

നടനിൽ നിന്ന് മോഹന്‍ലാല്‍ നിര്‍മ്മാതാവായത് പണത്തോടുള്ള മോഹം കൊണ്ടാണോ

മോഹന്‍ലാലിനെ കുറിച്ചുള്ള  സിനിമാ അനുഭവം പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാല്‍ നിര്‍മ്മാതാവായി പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള അനുഭവമാണ്  ഒരു ടിവി ചാനലുമായുളള അഭിമുഖത്തിൽ ശ്രീനിവാസന്‍ പങ്കുവെയ്ക്കുന്നത്.നടനിൽ നിന്ന് മോഹന്‍ലാല്‍ നിര്‍മ്മാതാവായത് പണത്തോടുള്ള മോഹം കൊണ്ടാണോ എന്ന് തനിക്കറിയില്ലെന്നും ചിലപ്പോള്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന മോഹം കൊണ്ടു തന്നെയായിരിക്കാം ലാല്‍ നിര്‍മ്മാതാവായതെന്നും  ശ്രീനിവാസന്‍ പറഞ്ഞു.എന്നാല്‍ സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തിൽ  അദ്ദേഹത്തിന് നഷ്ടമായതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Continue Reading

പോക്സോ കേസില്‍ അമ്മ അറസ്റ്റിലായ സംഭവം; നാലു കൊല്ലമായി നീളുന്ന പീഡനമെന്ന് മകന്‍

ആറ്റിങ്ങല്‍: 14 കാരനായ മകനെ ലൈഗിംകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. കടയ്ക്കാവൂർ‍ പൊലീസാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയും ഭർത്താവും വേ‍ർപിരിഞ്ഞു  കഴിയുകയാണ്. മകൻറെ സംരക്ഷണം അമ്മയ്ക്കായിരുന്നു. സംഭവത്തെ കുറിച്ചും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും പൊലീസ് എഫ്ഐആറിലും പറയുന്നത് ഇങ്ങനെയാണ്. അമ്മയുടെ സംരക്ഷണയിലുണ്ടായിരുന്ന മകനെയും കൊണ്ട് അച്ഛൻ 2019 ഡിസംബർ 10ന് വിദേശത്തേക്ക് പോയിരുന്നു. അവിടെ വച്ച് മകന്‍റെ സ്വഭാവത്തിൽ സംശയം തോന്നി. നാട്ടിലെത്തിയ ശേഷം അച്ഛനാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരം […]

Continue Reading

മുൻ ജീവനക്കാരനെ കാണാൻ പുണെയിലെത്തി വ്യവസായി‌‌ രത്തൻ ടാറ്റ

പുണെ : രോഗിയായ മുൻ ജീവനക്കാരനെ കാണാൻ പുണെയിലെത്തിയ വ്യവസായി‌‌ രത്തൻ ടാറ്റയെ അഭിനന്ദിച്ച് സമൂഹമാധ്യമ ഉപയോക്താക്കൾ. പുണെയിലെ ഫ്രണ്ട്സ് സൊസൈറ്റിയിൽ 83കാരനായ രത്തൻ ടാറ്റ സന്ദർശിക്കുന്ന ചിത്രം കഴിഞ്ഞദിവസം ലിങ്ക്ഡ്ഇനിൽ യോഗേഷ് ദേശായി പങ്കുവച്ചത് തരംഗമായിരുന്നു.രണ്ടു വർഷമായി അനാരോഗ്യത്തിൽ കഴിയുന്ന മുൻ ജീവനക്കാരനെ കാണാനാണു രത്തൻ ടാറ്റ മുംബൈയിൽനിന്ന് പുണെയിൽ എത്തിയതെന്നു യോഗേഷ് ദേശായിയുടെ കുറിപ്പിൽ പറയുന്നു. ‘മാധ്യമങ്ങളോ സുരക്ഷാപ്പടയോ ഒന്നുമില്ല. വിശ്വസ്തരായ ജീവനക്കാരോടുള്ള പ്രതിബദ്ധത മാത്രം. ഇതാ, ജീവിക്കുന്ന ഇതിഹാസം. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും […]

Continue Reading

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു

പുതുവത്സരത്തില്‍ മലയാളസിനിമാലോകത്തുനിന്നുണ്ടായ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ‘ദൃശ്യം 2’ന്‍റെ ഡയറക്ട് ഒടിടി റിലീസ്. ടീസറിനൊപ്പമാണ് ചിത്രം ആമസോണ്‍ പ്രൈം റിലീസ് ആയിരിക്കുമെന്ന വിവരവും പ്രേക്ഷകരിലേക്ക് എത്തിയത്. സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി മുഖ്യമന്ത്രി അതേദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെ ‘ദൃശ്യം 2’ന്‍റെ ഒടിടി റിലീസ് വലിയ ചര്‍ച്ചകള്‍ സിനിമാലോകത്തും പ്രേക്ഷകര്‍ക്കിടയിലും സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നതായി പ്രഖ്യാപനം എത്തിയിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി […]

Continue Reading

ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇനി വാട്സ് ആപ്പ് ഉപയോഗിക്കാന്‍ പറ്റില്ല

ഉപയോഗനിബന്ധനങ്ങളും സ്വകാര്യതാനയങ്ങളും പരിഷ്‌കരിച്ച് ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്.വാട്‌സ്ആപ്പ് നിബന്ധനകളും സ്വകാര്യതനയങ്ങളും പരിഷ്‌കരിക്കുകയാണെന്നും അത് അംഗീകരിച്ചാല്‍ മാത്രമേ ഫെബ്രുവരി എട്ടുമുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കൂയെന്ന് കമ്പനി അറിയിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഈ സന്ദേശം ഉപയോക്താക്കള്‍ക്ക് എത്തി തുടങ്ങിയതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍-സ്ഥല വിവരങ്ങള്‍, ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, സിഗ്‌നല്‍ വിവരങ്ങള്‍, കണക്ഷന്‍ വിവരങ്ങള്‍, ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചു. […]

Continue Reading

പക്ഷിപ്പനി എത്തിയത് ദേശാടന പക്ഷികള്‍ വഴിയെന്ന് വനം മന്ത്രി കെ രാജു

സംസ്ഥാനത്ത് പക്ഷിപ്പനി എത്തിയത് ദേശാടന പക്ഷികള്‍ വഴിയെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. ആലപ്പുഴ ജില്ലയില്‍ 37,656 പക്ഷികളെ നശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൂടി കൊല്ലുമെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി അവലോകന യോഗത്തിന് ശേഷമായിരുന്നു കെ രാജുവിന്റെ പ്രതികരണം.

Continue Reading

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]

Continue Reading