20,000 രൂപയുടെ ബൈക്കിന് 42,500 രൂപ പിഴ; ബൈക്ക് പൊലീസിന് വിട്ടുനല്‍കി യുവാവ്

20,000 രൂപയുടെ ബൈക്കിന് ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പൊലീസ് ചുമത്തിയത് 42,500 രൂപ പിഴ. ബൈക്കിന്റെ വിലയുടെ ഇരട്ടിയിലധികം പിഴ വന്നതോടെ ബൈക്ക് തന്നെ പൊലീസിന് വിട്ടുനല്‍കി യുവാവ് പോയി. ഹെല്‍മറ്റ് വെക്കാത്തതിനാണ് ബാംഗ്ലൂർ മദിവാല സ്വദേശി അരുണ്‍ കുമാറിനെ പൊലീസ് തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 42,500 രൂപ പിഴ ചുമത്തിയത്. 77 നിയമലംഘനങ്ങളാണ് ബൈക്ക് ഉടമസ്ഥന്റെ പേരില്‍ പൊലീസ് കണ്ടെത്തിയത്. ട്രാഫിക് സിഗ്നല്‍ ലംഘനം, ഇരുചക്ര വാഹനത്തില്‍ മൂന്നുപേരുടെ യാത്ര, […]

Continue Reading

ഉബറില്‍ ഇനി ഇ-റിക്ഷകളും; ആദ്യ ഘട്ടം ഡല്‍ഹിയില്‍

ന്യൂഡല്‍ഹിഃ ഇ റിക്ഷകളെയും തങ്ങളുടെ ഭാഗമാക്കി ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്‌ഫോമായ ഉബര്‍. രാജ്യത്ത് ആദ്യമായി ഡല്‍ഹിയിലാണ് ഈ സംവിധാനം ഉബര്‍ ഒരുക്കിയത്. ഡല്‍ഹിയില്‍ 100 ഇ റിക്ഷകളെ ഉബറിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഡല്‍ഹി മെട്രോയുടെ 26 സ്‌റ്റേഷനുകളിലാണ് ഉബര്‍ ഇ റിക്ഷകളുണ്ടാകുക. ഇന്ന് മുതല്‍ ഉബറില്‍ ഇ റിക്ഷകള്‍ ബുക്ക് ചെയ്യാം. അശോക് പാര്‍ക് മെയ്ന്‍, ദാബ്രി മോര്‍, ഇ എസ് ഐ ബാസൈദാര്‍പൂര്‍ അടക്കമുള്ള ബ്ലൂ ലൈന്‍ സ്റ്റേഷനുകളില്‍ സൗകര്യം ലഭ്യമാണ്. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന […]

Continue Reading

ബിനീഷ് കോടിയേരിയെ ‘അമ്മ’യുടെ അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഭിന്നത

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ താരസംഘടനയായ ‘അമ്മ’യുടെ അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേതൃത്വത്തില്‍ ഭിന്നത. രണ്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ താരസംഘടനയുടെ നിര്‍ണായക സ്ഥാനത്ത് ഉള്ളതിനാലാണ് ബിനീഷ് കോടിയേരിക്കെതിരായ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് കമ്മിറ്റിയിലെ ഒരു വിഭാഗം അംഗങ്ങളുടെ അഭിപ്രായം. പ്രസിഡന്റ് മോഹന്‍ലാലിന് സൗകര്യമുള്ള ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഉടന്‍ എക്‌സിക്യുട്ടീവ് ചേരുമെന്നും കഴിഞ്ഞ ദിവസം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഉടനടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നാണ് എക്‌സിക്യുട്ടീവിലെ ഒരു […]

Continue Reading

ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; മുന്‍ കാമുകനെതിരെ നിയമ നടപടി സ്വീകരിച്ച് അമല പോള്‍

മുന്‍ കാമുകന്‍ തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് പരാതിയുമായി നടി അമല പോള്‍ രംഗത്ത്. ഗായകനായ ഭവ്‌നിന്ദര്‍ സിംഗിനെതിരേയാണ് അമല പോള്‍ പരാതി നല്‍കിയത്. ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ഭവ്‌നിന്ദര്‍ സിംഗ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

Continue Reading

ഖനനം നടത്തി വജ്ര കല്ലുകൾ കണ്ടെടുത്തു; ലക്ഷപ്രഭുക്കളായി ഖനി തൊഴിലാളികള്‍

മധ്യപ്രദേശിലെ പന്നയില്‍ രത്‌നങ്ങള്‍ കുഴിച്ചെടുത്ത് ധനികരായി തൊഴിലാളികള്‍. 7.44 , 14.98 ക്യാരറ്റ് രത്‌നങ്ങളാണ് ഇരുവരും കുഴിച്ചെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജാരുവപുരിലെ ഖനിയില്‍നിന്ന് 7.44 ക്യാരറ്റുള്ള രത്‌നം ദിലിപ് മിസ്ത്രി എന്ന തൊഴിലാളി കുഴിച്ചെടുത്തത്.കൃഷ്ണകല്യാണ്‍പുരില്‍ നിന്നാണ് ലഘാന്‍ യാദവ് എന്ന തൊഴിലാളി 14.98 ക്യാരറ്റ് രത്‌നം കുഴിച്ചെടുത്തത്. ഡയമണ്ടുകള്‍ ഡയമണ്ട് ഓഫിസില്‍ ലേലത്തിന് വെച്ചു. 12.5 ശതമാനം റോയല്‍റ്റി തുക കഴിച്ച് ബാക്കി തുക തൊഴിലാളികള്‍ക്ക് ലഭിക്കും. 7.44 ക്യാരറ്റ് രത്‌നത്തിന് […]

Continue Reading

തൃശ്ശൂരിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ ഭാര്യയെ കാണാനില്ല; പുലർച്ചെ തിരഞ്ഞിറങ്ങിയ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിലിരിക്കുന്ന ഭാര്യയെ

തൃശ്ശൂർ: വീട്ടിനുള്ളിൽ രാത്രി കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിന് മുകളിൽ. നാലുമണിയോടെ ഉറക്കമുണർന്നപ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള അധികം ശിഖരങ്ങളില്ലാത്ത പ്ലാവിന്റെ 22 അടിയോളം ഉയരത്തിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തിയത്. അതേസമയം, 20 വയസുകടന്ന സ്ത്രീ എങ്ങനെ താഴെയൊന്നും അധികം ശിഖരങ്ങളില്ലാത്ത പ്ലാവിൽ കയറിയത് എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. തൃശ്ശൂർ അരിമ്പൂരിലാണ് സംഭവം നടന്നത്.അതേസമയ, കണ്ടെത്തിയ ഭാര്യയെ പ്ലാവിൽ നിന്നും താഴെ ഇറക്കാൻ […]

Continue Reading

സത്യവാങ്ങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റ്; കെ.എം ഷാജിക്കെതിരെ രേഖകളുമായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്

കല്‍പ്പറ്റ:കെ.എം ഷാജി എം.എല്‍.എക്കെതിരെ വിവരാവകാശ രേഖകളുമായി ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി രംഗത്ത്. എം.എല്‍.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഷാജി നല്‍കിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തെറ്റാണെന്നും, പനമരം ചെറുകാട്ടൂരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അദ്ധേഹം മറച്ചുവെച്ചതും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകള്‍ സഹിതം പുറത്തുവിട്ടു. ഇഞ്ചി കൃഷി മൂലമാണ് തനിക്ക് സാമ്പത്തിക വളര്‍ച്ച ഉണ്ടായതെന്ന് ഷാജി പറയുന്ന സ്ഥിതിക്ക് ഇഞ്ചി കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ഷാജിയേക്കാള്‍ യോഗ്യന്‍ ആരുമില്ലെന്നും അദ്ദേഹം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍ […]

Continue Reading

തലമുറമാറ്റം ആഗ്രഹിക്കുന്ന ബിഹാറിന്റെ പ്രതീക്ഷ തേജസ്വിയിൽഃ അനു ചാക്കോ

രാഷ്ട്രീയ പിൻഗാമിയായി ഏറ്റവും ഇളയ മകൻ തേജസ്വി യാദവിനെ നിയോഗിച്ച ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ തീരുമാനം ശരിയാണെന്നു തെളിയിക്കുന്നതാണ് ബിഹാർ തിരഞ്ഞെടുപ്പു പ്രചരണത്തിൽ പ്രകടമാകുന്ന തേജസ്വി തരംഗമെന്ന് ആർ.ജെ.ഡി.ദേശീയ സെക്രട്ടറി അനു ചാക്കോ അഭിപ്രായപ്പെട്ടു. മൂത്ത മക്കളായ മിസ ഭാരതിയെയും തേജ് പ്രതാപിനെയും മറികടന്നു തേജസ്വിയെ രംഗത്തിറക്കിയത് രാഷ്ട്രീയ വൈഭവം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ അംഗീകരിക്കാൻ മടിച്ചു നിന്ന കോൺഗ്രസ് നേതൃത്വം ഇന്നു തേജസ്വിയെ പ്രകീർത്തിക്കുന്നു.ജംഗിൾ രാജിന്റെ യുവരാജാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിട്ടും […]

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയം നൽകണമെന്നും പി.പി. മുകുന്ദൻ

ബി.ജെ.പിയിൽ കലാപകൊടി ഉയരുമ്പോൾ പ്രതികരണവുമായി മുതിർന്ന നേതാവ് പി.പി മുകുന്ദൻ. പാർട്ടിയിലെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.പാർട്ടിക്കു വേണ്ടി ജീവൻ ത്യജിച്ച് രക്തസാക്ഷികളായവരെയും അവരുടെ കുടുംബങ്ങളെയും മറന്നുള്ള പ്രവർത്തനശൈലി നേതാക്കൾക്കു നല്ലതല്ലെന്നു പി.പി.മുകുന്ദൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയം നൽകണമെന്നും പി.പി. മുകുന്ദൻ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Continue Reading