എന്റെ ഏറ്റവും ബെസ്റ്റ് പെയർ എന്ന് തോന്നിയിട്ടുള്ളത് ഉർവ്വശിയാണ്ഃ ജഗദീഷ്

സിനിമാരംഗത്ത് എല്ലാ കാലത്തും കൊമേഡിയൻമാരായ നായകൻമാർക്ക് നായികമാരെ കിട്ടാൻ പ്രയാസമാണെന്ന് ജഗദീഷ്. തനിക്കും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ  തനിക്കൊപ്പം അഭിനയിക്കാൻ മടി കാണിക്കാതിരുന്ന നടി ഉർവ്വശിയാണെന്നും  ജഗദീഷ് കൂട്ടിച്ചേർത്തു.‘മലയാള സിനിമയിൽ എന്റെ നായികയാകാൻ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയർന്ന നായികാപദവിയിലേക്ക് എത്താൻ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാൻ അഭിനയിച്ചതിൽ എന്റെ ഏറ്റവും ബെസ്റ്റ് പെയർ എന്ന് തോന്നിയിട്ടുള്ളത് ഉർവ്വശിയാണ്. എന്നോടൊപ്പം അഭിനയിക്കാൻ […]

Continue Reading

അർണബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയിൽ

അർണബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയിൽ. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അർണബിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ്  ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് കയ്യേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് അര്‍ണബിന്‍റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്തെന്നും പരാതി

Continue Reading

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക അംഗം പടിഞ്ഞാറത്തറ എം മുഹമ്മദലി മാസ്റ്റർ നിര്യാതനായി

കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തെ ആധുനിക വത്കരിക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ച പടിഞ്ഞാറത്തറ എം മുഹമ്മദലി മാസ്റ്റർ (76) അന്തരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക അംഗവും ആദ്യകാല അറബി അധ്യാപക സംഘടനാ നേതാവും ആയ ഇദ്ദേഹം മദ്രസ്സാ അധ്യാപകരുടെ തൊഴിൽ സംഘടനാ രൂപീകരണം, മദ് റസ്സ അധ്യാപകർക്കുള്ള ഇൻ സർവീസ് കോഴ്‌സ്, പാഠപുസ്തക രചനാ ശില്‍പശാലകള്‍ എന്നിവക്ക് നേതൃത്വം നൽകി. മതപണ്ഡിതന്മാർക്കു അധ്യാപന പരിശീലനം എന്ന ആശയം അവതരിപ്പിക്കുകയും വിവിധ സർക്കാർ-സർക്കാരിതര വിദ്യാഭ്യാസ ഏജൻസികളുമായി ചേർന്ന് കേരളം, […]

Continue Reading

പി ബിജു അന്തരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്

യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. അന്തരിച്ചു. 34 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ്. എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈ എഫ് ഐ സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

Continue Reading

പ്ലസ് വൺ ഏകജാലകം;അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും അവസരം

പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം. വ്യാഴാഴ്ച വൈകീട്ട് അഞ്ച് വരെയാണ് പുതുക്കൽ/ പുതിയ അപേക്ഷാഫോമുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ (Renew application) എന്ന ഈ ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. ഇതുവരെയും അപേക്ഷ […]

Continue Reading

കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാർക്ക് ആശ്വാസവുമായി കെഎസ്ആർടിസി

കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാർക്ക് ആശ്വാസവുമായി കെഎസ്ആർടിസി. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്, അത് പരിഹരിക്കാനാണ് റേറ്റ് നിരക്ക്കുറക്കാനുള്ള ആലോചന. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർക്ലാസ് സർവീസുകൾക്കും ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ നിലവിലെ നിരക്കിൽ 25 ശതമാനം ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്താൻ സിഎംഡി ഉത്തരവിട്ടിരിക്കുകയാണ്. യാത്രാക്കാരെ കെഎസ്ആർടിസിയിൽ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. ആദ്യ ഘട്ടം […]

Continue Reading

തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ വയനാട്ടിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി

കൽപ്പറ്റ : തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടത് വേൽമുരുകനാണോ എന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ. . പരിശോധന നടത്തുെമെന്നന് വയനാട് ജില്ല പോലീസ് മേധാവി. ബന്ധുക്കൾ ഇത് വരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധർ സംഘം പരിശോധന നടത്തും. നാളെയും മേഖലയിൽ തിരച്ചിൽ നടക്കുെമെന്നും വയനാട് എസ്. പി. ജി. പൂങ്കുഴലി പറഞ്ഞു

Continue Reading

ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവച്ചു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവച്ചു. കോവിഡ് വ്യാപനം കാരണം എവിടെയും ഈ വർഷം ജനറൽ അസംബ്ലി നടത്താൻ കഴിയില്ലെന്നാണ് ഇന്റർപോൾ എക്‌സിക്യുട്ടീവ് കമ്മിറ്റി വിലയിരുത്തിയത്. യുഎഇയിൽ വച്ച് ഈ വർഷം ഡിസംബറിൽ നടക്കാനിരുന്ന 89-ാമത് ജനറൽ അസംബ്ലിയാണ് മാറ്റിവച്ചത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജനറൽ അസംബ്ലി നടത്തുന്നതിനായുള്ള മാർഗങ്ങൾ അധികൃതർ അന്വഷിച്ചിരുന്നു. എന്നാൽ ശ്രമങ്ങളെല്ലാം വിഫലമായി. 2022ൽ അസംബ്ലി നടക്കേണ്ടത് ഇന്ത്യയിലായിരുന്നു. എന്നാൽ, നിലവിലെ സ്ഥിതി എങ്ങനെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തിലും […]

Continue Reading

ജി-20 സഹകരണ കൗൺസിലിന്റെ അഴിമതി വിരുദ്ധ യോഗം ചേർന്നു

റിയാദ്ഃ ജി-20 രാജ്യങ്ങളിലെ ആദ്യത്തെ അഴിമതി വിരുദ്ധ സമിതി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഗൾഫ് സഹകരണ കൗൺസിലിലെ അംഗ രാജ്യങ്ങൾ നടപ്പിലാക്കൻ നടപടികൾ സ്വീകരിച്ചതായി സഊദി അഴിമതി വിരുദ്ധ അതോറിറ്റി ചെയർമാൻ മസൻ ബിൻ ഇബ്രാഹിം അൽ കഹ്മൂസ് പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സ് വഴി അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സഹകരണ കൗൺസിലിലിന്റെ ആറാമത് യോഗത്തിലാണ് സാമ്പത്തിക രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി അഴിമതിക്കെതിരെ നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജി 20 രാജ്യങ്ങളുടെ […]

Continue Reading

സിപിഎം ജീര്‍ണതയില്‍പ്പെട്ടെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നുഃ കോടിയേരി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരെ യുദ്ധം ചെയ്യുന്ന മാധ്യമങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന കേസുകളെ മഹത്വവത്കരിക്കുകയാണെന്നു കോടിയേരി പറഞ്ഞു. അസത്യം പ്രചരിപ്പിച്ച് മസ്തിഷ്‌ക പ്രക്ഷാളനം നടത്താനാണ് ശ്രമം. ആയിരം നുണ കുറേപ്പേര്‍ ചേര്‍ന്ന് പ്രചരിപ്പിച്ചാല്‍ ചിലര്‍ വിശ്വസിച്ചെന്ന് വരും. സിപിഎം ജീര്‍ണതയില്‍പ്പെട്ടെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു

Continue Reading