സ്വര്‍ണ വില പവന് 38000 കടന്നു

കൊച്ചി:  സ്വര്‍ണ വില  പവന് 38000 കടന്നു. 280 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 38,800. ഗ്രാമിന് 4760 രൂപ.ഇന്നലെ പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോള സമ്പദ്വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37280 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 37120 രൂപയായി താഴ്ന്നു.തുടര്‍ന്ന് ആഴ്ചകളോളം നീണ്ട ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ 27ന് കഴിഞ്ഞമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ […]

Continue Reading

സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിക്കുമ്പേൾ കെട്ടിവെക്കേണ്ട സംഖ്യ

കൽപ്പറ്റ: ത്രിതല പഞ്ചായത്ത്തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾനോമിനേഷൻ സമർപ്പിക്കുമ്പേൾ കെട്ടിവെക്കേണ്ട സംഖ്യ ഗ്രാമ പഞ്ചായത്ത്1000 ,ബ്ലോക്ക് പഞ്ചായത്ത് 2000 ,ജില്ലാപഞ്ചായത്ത് 3000, നഗരസഭ 2000,കോർപ്പറേഷൻ 3000 എസ് സി, എസ് ടി വിഭാഗത്തിലെ സ്ഥാനാർത്ഥികൾ 50 ശതമാനം തുക കെട്ടിവെച്ചാൽ മതി. ഒരു സ്ഥാനർത്ഥിഒന്നിലധികം പത്രികൾ സമർപ്പിച്ചാലും ഒരു തവണ തുക കെട്ടിവെച്ചൽ മതി.

Continue Reading

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 36 വയസ്സായിരുന്നു. കേസിലെ മൂന്നാം പ്രതിയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ചേര്‍ത്തല വയലാറിലെ വീടിനുള്ളിലാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി പ്രദീപ് കുമാര്‍ ഉള്‍പ്പെടെ പ്രധാന പ്രതികളെയെല്ലാം കോടതി കുറ്റവിമുക്തമാരാക്കിയിരുന്നു. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് 12ഉം ഒമ്പതും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. രണ്ട് കുട്ടികളും പീഡനത്തിന് ഇരകളായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ […]

Continue Reading

കോവിഡ് രോഗിയ്ക്ക് നൽകിയ പൊതിച്ചോറിൽ കഞ്ചാവ്

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയ്ക്ക് നൽകിയ പൊതിച്ചോറിൽ കഞ്ചാവ്. കോവിഡ് രോഗികളുടെ വാർഡിൽ രാവിലെ 11.30 നാണ് സംഭവം. പത്ത് ഗ്രാം കഞ്ചാവ് മൂന്ന് പൊതികളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. രോഗികളുടെ ബന്ധുക്കൾ കൊണ്ടു വരുന്ന ഭക്ഷണവും ആശുപത്രിയിൽ അനുവദിക്കാറുണ്ട്. ഇങ്ങനെ എത്തിക്കുന്ന പൊതികൾ ആശുപത്രി ജീവനക്കാർ പരിശോധിച്ച ശേഷമാണ് രോഗികൾക്ക് നൽകുന്നത്. വിയ്യൂർ ജയിലിൽ നിന്ന് രോഗം ബാധിച്ച തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് നിഗമനം

Continue Reading

ഡല്‍ഹിയില്‍ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും

ഡല്‍ഹി: ഡല്‍ഹിയില്‍ കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും. ജന്ദര്‍ മന്തറിലായിരുന്നു ധര്‍ണ. പഞ്ചാബ് ഭവനില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ റാലിയാണ് ജന്ദര്‍ മന്തറിലെത്തിയത്. പഞ്ചാബിനെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് എംഎല്‍എമാര്‍ വിമര്‍ശിച്ചു. കര്‍ഷക സമരത്തിന്‍റെ പേരില്‍ പഞ്ചാബിലേക്കുള്ള ചരക്ക് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.കര്‍ഷക സമരം അവസാനിപ്പിച്ചാലേ ചരക്ക് ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കൂ എന്നാണ് റെയില്‍ മന്ത്രാലയത്തിന്‍റെ നിലപാട്. കല്‍ക്കരി സംസ്ഥാനത്തേക്ക് എത്താതിരുന്നതിനാല്‍ താപനിലയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായി. സംസ്ഥാന കനത്ത ഊര്‍ജ പ്രതിസന്ധി നേരിടുകയാണ്. […]

Continue Reading

പൊതു സ്ഥലത്ത് ‘അശ്ലീല’ വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്

പൊതു സ്ഥലത്ത് ‘അശ്ലീല’ വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്. ഗോവയിലെ ചപ്പോളി ഡാമിന് സമീപത്ത് വച്ച് ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.ഗോവ സര്‍ക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള പ്രദേശമാണിത്. ഈ സ്ഥലത്ത് ചിത്രീകരണത്തിനുള്ള അനുമതി നല്‍കിയതോടെ ഗോവയെ ബിജെപി സര്‍ക്കാര്‍ അശ്ലീല സ്ഥാനമാക്കി മാറ്റുകയാണ് എന്നാണ് ആരോപണങ്ങള്‍. ഗോവ വനിത ഫോര്‍വേഡ് പാര്‍ട്ടി ആണ് വീഡിയോക്ക് എതിരെ പരാതി നല്‍കിയിരിക്കുന്നത്. മറ്റൊരു വ്യക്തിയും പൂനത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. നടിക്കെതിരെയും […]

Continue Reading

വ്യാമസേനക്ക് കരുത്ത് പകര്‍ന്ന് മൂന്ന് റഫേല്‍ ജെറ്റ് കൂടി ഇന്ന് ഇന്ത്യയിലെത്തും

വ്യാമസേനക്ക് കരുത്ത് പകര്‍ന്ന് മൂന്ന് റഫേല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും. വൈകീട്ട് ഹരിയാനയിലെ അംബാലെ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചേരുക. ഇതോടെ വ്യോമസേനയുടെ ഭാഗമായ റഫേല്‍ ഫൈറ്റര്‍ ജറ്റുകളുടെ എണ്ണം എട്ടാകും. കഴിഞ്ഞ ജൂലൈ 28ന് അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇവ സേനയുടെ ഭാഗമായിക്കഴിഞ്ഞു. ലഡാക്കിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് ഈ ജെറ്റുകള്‍ വിന്യസിച്ചിരിക്കുന്നത്

Continue Reading

ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം പദ്ധതിയുടെ ധനസഹായ വിതരണം ആരംഭിച്ചു

കൽപ്പറ്റഃ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന “ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം”പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി ഗ്രന്ഥശാലകൾ സമാഹരിച്ച തുകയിൽ നിന്നും ഡയാലിസിസ് രോഗികൾക്കുള്ള ആദ്യഘട്ട ധനസഹായ വിതരണം കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ. സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. ഓരോ കുടുംബത്തിൽ നിന്നും വിശേഷ ദിവസങ്ങളുടെ ഓർമ്മക്കായി ഗ്രന്ഥശാലകൾ നേരിട്ട് പണം കൈപ്പറ്റുകയും പ്രസ്തുത തുക ജില്ലാ ലൈബ്രറി കൗൺസിൽ മുഖാന്തിരം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം പദ്ധതി. ജില്ലയിലെ […]

Continue Reading

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം. അദ്ദേഹം തന്നെയാണ്​ വാക്സീൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. യുഎഇ പ്രധാനമന്ത്രി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.യുഎഇയിൽ രണ്ട് കോവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് അഞ്ചും. ജൂലൈയിലാണ് സിനോഫാമിന്റെ വാക്‌സിൻ യുഎഇയിൽ മൂന്നാം പരീക്ഷണഘട്ടത്തിലേക്ക് കടന്നത്.ഇതിന് മുമ്പ് […]

Continue Reading