തല്ലിന് 5000, കൊല്ലണമെങ്കില്‍ 55000: വൈറലായി പരസ്യം

മുസഫര്‍നഗറില്‍ നിന്നുള്ളതാണ് പരസ്യം. പ്രദേശത്തെ ഒരു ഗുണ്ടാസംഘമാണ് പരസ്യം നല്‍കിയിരിക്കുന്നത്.ഏത് സ്വയംസംരംഭവും നിലനിന്ന് പോകണമെങ്കില്‍ പരസ്യം ആവശ്യമാണ്… തങ്ങള്‍ നല്‍കുന്ന സേവനവും അതിന് ഈടാക്കുന്ന ഫീസുമെല്ലാം ഇത്തരം പരസ്യങ്ങളിലുണ്ടായിരിക്കും. അത്തരമൊരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നിന്നുള്ളതാണ് പരസ്യം. പ്രദേശത്തെ ഒരു ഗുണ്ടാസംഘമാണ് പരസ്യം നല്‍കിയിരിക്കുന്നത്. തോക്ക് പിടിച്ച് നില്‍ക്കുന്ന ഒരു യുവാവിന്‍റെ ഫോട്ടോ സഹിതമാണ് പോസ്റ്റര്‍ ഇറങ്ങിയിട്ടുള്ളത്. കൂടെ തങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കിന്‍റെ വിശദമായ പട്ടികയും നല്‍കിയിട്ടുണ്ട്. തല്ല്, ആളുകളെ […]

Continue Reading

സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന പഞ്ചായത്ത് ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി

ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്ത് ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ജാര്‍ഖണ്ഡ് രാംഘട്ടിലെ റോള ബാഗിച്ച എന്ന ഗ്രാമത്തിലായിരുന്നു സംഭവം. 26കാരനായ ലവ്കുമാറാണ് മരിച്ചത്. ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി ലവ്കുമാറിന് ബന്ധമുണ്ടായിരുന്നു. ഇതിനുള്ള ശിക്ഷയായായിരുന്നു ഖാപ് പഞ്ചായത്തിന്റെ വിധി. ഖാപ് പഞ്ചായത്താണ് മകന്റെ മരണത്തിന് കാരണമെന്നാരോപിച്ച് പിതാവ് രംഗത്തെത്തിയിട്ടുണ്ട്സംഭവത്തില്‍ യുവാവിന്റെ പിതാവ് പരാതി നല്‍കിയതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പഞ്ചയാത്ത് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി […]

Continue Reading

ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സംഭവം; കോടതിയില്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ പ്രതിഷേധം

കോടതിയിൽ പൊട്ടിത്തെറിച്ച് ആംബുലൻസിൽ പീഡനത്തിന് ഇരയായ പെൺകുട്ടി. പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഇടയിൽ പ്രതിഭാഗം നടത്തിയ പരാമർശമാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്.പബ്ലിക് പ്രോസിക്യൂട്ടറും, പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ പൊലീസും ചേർന്നാണ് പെൺകുട്ടിയെ ആശ്വസിപ്പിച്ച് സീറ്റിലേക്ക് തിരികെ കൊണ്ടുപോയത്.പ്രതി നൗഫലിനു ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 47 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ ആരംഭിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫൊറൻസിക് റിപ്പോർട്ടുകൾ കോടതി അടിയന്തരമായി വിളിച്ചു വരുത്തണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങൾക്കെതിരായ പീഡനം തടയുന്നതിനുള്ള […]

Continue Reading

“no doubt” will defeat President Donald Trump and be declared winner of the US election”

US Democrat Joe Biden said Thursday he has “no doubt” he will defeat President Donald Trump and be declared winner of the US election, insisting that voters remain patient and that the result will be known “very soon”.”We continue to feel very good about where things stand. We have no doubt that when the count […]

Continue Reading

റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐപിസി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബ് ഗോസ്വാമിയെപൊലീസ്അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് അര്‍ണബിന്റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്

Continue Reading

കളിക്കിടെ മൂന്ന് വയസുകാരന്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണു;രക്ഷാപ്രവർത്തനം തുടരുന്നു

മധ്യപ്രദേശില്‍ വയലില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണു. നിവാഡി ജില്ലയിലെ ബരാഹ്ബുജര്‍ഗ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഹരികിഷന്‍ കുഷ്വാഹ-കപൂരി കുഷ്വാഹ ദമ്പതികളുടേതാണ് മകന്‍ പ്രഹ്ലാദ് അപകടത്തില്‍പ്പെട്ടത്. അഞ്ച് ദിവസം മുമ്പാണ് കുഴല്‍ക്കിണര്‍ കുഴിച്ചത്. കുട്ടി വയലില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. 200 അടി താഴ്ചയുള്ള കിണറില്‍ 100 അടിയെത്തിയപ്പോഴേക്കും വെള്ളം കിട്ടിയിരുന്നു. ജില്ലാ അധികാരികള്‍, സൈന്യം, ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. […]

Continue Reading

‘ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും’, മറുപടിയുമായി നവ്യ നായര്‍

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് വന്ന കമന്റിന് നടി നവ്യ നായര്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഷബ്‌ന എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചത്. ഈ ചിത്രത്തിനാണ് ”ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും” എന്ന കമന്റ് വന്നത്.കമന്റിന് മറുപടിയുമായി നവ്യയും രംഗത്തെത്തി. ”അങ്ങനെ ഒക്കെ പറയാമോ, ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെഡിയാകില്ല. എന്റേത് റെഡിയായില്ല” എന്നാണ് നവ്യ കുറിച്ചത്. പിന്നാലെ കമന്റും മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. നവ്യയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തി.

Continue Reading

കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. കൊച്ചിയിലും തൃശൂരും കണ്ണൂരും മേയര്‍ പദവി ജനറലായി മാറി. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലാ പഞ്ചായത്തുകളില്‍ വനിതകളാണ് അധ്യക്ഷപദവിയിലെത്തുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പട്ടികജാതി സംവരണമാണ്. സംസ്ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 44 എണ്ണം വനിതാ സംവരണമാകും. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവര്‍ഗത്തിനും […]

Continue Reading

ഏത് പ്രതിസന്ധിയിലും മുന്നില്‍ നിന്ന് നയിക്കുന്ന നേതാവായിരുന്നു പി.ബിജു

സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ബിജുവിന്റെ മരണം സി.പി.എം അണികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മരിക്കുമ്പോള്‍ ബിജുവിന് 43 വയസ്സായിരുന്നു. കോവിഡ് എന്ന വൈറസ് എത്രമാത്രം അപകടകാരിയാണെന്ന് നാടിനെ വീണ്ടും ബോധ്യപ്പെടുത്തുന്ന മരണം കൂടിയാണിത്. യുവാക്കളില്‍ വൈറസ് ബാധയേല്‍ക്കില്ലെന്ന പൊതു ധാരണയാണ് ഇവിടെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ബിജു പിന്നീട് കോവിഡ് മുക്തനായിരുന്നെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. […]

Continue Reading