ഇന്ത്യ –യു.എസ് ബന്ധം ഊഷ്മളമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു

ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈസ് പ്രസിഡന്‍റ് ആയിരുന്ന കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ ബൈഡന് തുണയായെന്നും ഇന്ത്യ –യു.എസ് ബന്ധം ഊഷ്മളമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. കമലാ ഹാരിസിന്‍റെ വിജയം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്നതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയും. അമേരിക്കയെ ഒന്നിപ്പിക്കാനും ദിശാബോധം നല്‍കാനും ബൈഡന് കഴിയുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു

Continue Reading

തര്‍ക്കങ്ങള്‍ക്ക് ഒടുവിൽ ഷൂട്ടിംഗിന് തയ്യാറെടുക്കുമ്പോള്‍ പാലാ കുരിശുപള്ളി സന്ദര്‍ശിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ 250ാം ചിത്രം വിവാദങ്ങള്‍ക്കും കോടതി കയറിയ തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഷൂട്ടിംഗിന് തയ്യാറെടുക്കുമ്പോള്‍ പാലാ കുരിശുപള്ളി സന്ദര്‍ശിച്ച് താരം. കുമളിയില്‍ ‘കാവല്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി പാലാ കുരിശുപള്ളിയിലും കീഴാത്തടിയൂര്‍ യൂദാസ്ലീഹ പളളിയിലും സുരേഷ് ഗോപി എത്തിയത്. 250ാം സിനിമ ഒറ്റക്കൊമ്പന്റെ സംവിധായകന്‍ മാത്യൂസ് തോമസിനൊപ്പമാണ് പള്ളിയിലെത്തി മെഴുകുതിരി കത്തിച്ചത്.ലേലം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം എന്റെ കുരിശ്പള്ളി മാതാവേ എന്ന് വിളിക്കുന്നുണ്ട്. ലേലം സിനിമയുടെ […]

Continue Reading

തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ്; ഹൈടെക് സ്കൂൾ പദ്ധതികൾ പൂർണ സുതാര്യതയോടെ

ചട്ടങ്ങൾ പാലിച്ചും പൂർണ സുതാര്യതയോടെയും ആണ് ഹൈടെക് സ്കൂൾ പദ്ധതികൾ എന്നും ഈ പ്രോജക്ടുകളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതോ, സംശയം ജനിപ്പിക്കുന്നതോ ആയ വാർത്തകളും സോഷ്യൽമീഡിയാ സന്ദേശങ്ങളും പ്രചരിപ്പിച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ അന്‍വര്‍ സാദത്ത്.സ്കൂൾ ഐടി പദ്ധതിയിൽ കോടികളുടെ കരാർ സ്വർണക്കടത്തു കേസിലെ പ്രതി മറ്റൊരാൾക്ക് വാഗ്ദാനം ചെയ്തു എന്ന് അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത വന്നിട്ടുണ്ട്. ഇത്തരമൊരു പരാമർശം ഏത് […]

Continue Reading

‘ആദ്യ വനിത താനായിരിക്കും എന്നാൽ അവസാനത്തേതല്ല’; യു.എസ് വൈസ് പ്രസി‍ഡന്റ് കമല ഹാരിസ്

അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്.വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കും എന്നാൽ അവസാനത്തേതല്ലെന്നും കമല ഹാരിസ് പറഞ്ഞു.‘ഈ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതൽ പേരെ എത്തിച്ച എല്ലാവർക്കും നന്ദിപറയുന്നു. എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പോൾ വർക്കർമാരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേൾക്കാൻ പാകത്തിലേക്കുയർത്തിയ അമേരിക്കൻ ജനതയ്ക്ക് നന്ദി’- കമല ഹാരിസ് പറഞ്ഞു.‌പുതിയ പ്രഭാതമെന്നായിരുന്നു കമല ഹാരിസ് ഡമോക്രാറ്റിക് പാർട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചു.‌തുല്യതയ്ക്കായുള്ള […]

Continue Reading

ഇനി ടെൻഷൻ വേണ്ട, ടീ ഷർട്ടിൽ നിന്നും ഫോൺ ചാർജ് ചെയ്യാം

ഫോണിലെ ചാർജ് പെട്ടെന്നങ്ങു തീർന്ന പോകുമ്പോൾ സങ്കടപെടുന്നവരാണ് നമ്മൾ മിക്കവരും. ഇടക്ക് അത്യാവശ്യമായി എന്തെങ്കിലും ഫോണിൽ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചാർജ് തീരുന്നതെങ്കിലോ, അങ്ങനെയെങ്കിൽ പറയുകയേ വേണ്ട… എന്നാൽ ഫോൺ ചാർജ് ചെയ്യാനുള്ള പുത്തൻ വഴിയുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ.ഇനി ടീ ഷർട്ടിൽ നിന്നും ഫോൺ ചാർജ് ചെയ്യാനാകും എന്നതാണ് ഇവരുടെ കണ്ടുപിടിത്തം. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴിയാണ് ഈ ഗവേഷണ് സംഘം കണ്ടെത്തിയിരിക്കുന്നത്. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റിയാണ് ഇത് സാധ്യമാകുക. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന […]

Continue Reading

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റായി ജോ ബൈഡന്‍. മൂന്നാം ശ്രമത്തിലാണ് വൈറ്റ് ഹൗസിലെത്തുന്നത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് ജോ ബൈഡന്‍. മിതവാദിയായ ബൈഡന്‍ മൂന്നാം ശ്രമത്തിലാണ് വൈറ്റ് ഹൗസിലെത്തുന്നത്. ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും നയതന്ത്രവുമാണ് ഇഷ്ട മേഖലകള്‍.ജോസഫ് റോബിനെറ്റ് ബൈഡന്‍. അരനൂറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിന്‍റെ അനുഭവപരിചയവുമായാണ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുന്നത്. പെന്‍സില്‍വേനിയയില്‍ ജനിച്ച് ഡെലവെയറില്‍ വളര്‍ന്നു. 1988ലും 2008ലും ഡെമോക്രാറ്റ് പ്രൈമറികളില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1972 മുതല്‍ ആറുതവണ ഡെലവയറിനെ പ്രതിനിധീകരിച്ച് സെനറ്റിലെത്തി.ബറാക് ഒബായുടെ വൈസ് പ്രസിഡന്‍റായി 2008 മുതല്‍ 8 വര്‍ഷം വാഷിങ്ടണില്‍. പ്രസിദ്ധമായ ഒബാമ […]

Continue Reading

എളുപ്പത്തിൽ പണക്കാരനാവുള്ള സാധ്യതകൾ ജി.എസ്.ടി.വന്നത് കൊണ്ട് ഇല്ലാതായോ

എളുപ്പത്തിൽ പണക്കാരനാവുള്ള സാധ്യതകൾ ജി.എസ്.ടി.വന്നത് കൊണ്ട് ഇല്ലാതായോ GST വിദഗ്ദ്ധൻ അഡ്വ.സുഫീദ് വി.എം Wide Live Talk ൽ സംസാരിക്കുന്നു.. വീഡിയോ കാണാം..ഇന്ത്യയിൽ നടപ്പാക്കുന്ന വലിയ നികുതി പരിഷ്കാരമാണ് ചരക്കുസേവന നികുതി. ഇന്ത്യ അതിന്റെ സങ്കീർണ്ണമായ നികുതി വ്യവസ്ഥയ്ക്കു പ്രസിദ്ധമാണ്. ഇതുകാരണം നവീന സംരംഭകർക്കും, അന്തർസംസ്ഥാന കച്ചവടക്കാർക്കും പിന്തുടരാൻ പ്രയാസമുണ്ടാക്കുന്നു. ഉപയോക്താക്കൾക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേർ നികുതിവ്യവസ്ഥയ്ക്കു പുറത്തു നിൽക്കുവാനും, സാധനങ്ങളുടെ വിലവർദ്ധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി വന്നത്.ദേശീയ, സംസ്‌ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു […]

Continue Reading

അതിനായി മമ്മൂട്ടി അനുഭവിക്കേണ്ടി വന്നത് കടുത്ത വേദന ; നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടിയുടെ കരിയറിൽ  വഴിത്തിരിവായ ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ( ജൂബിലി ജോയ്) ഈ സിനിമ നിർമ്മിച്ചത് .രാഷ്ട്രീയക്കാരുടെ കുറ്റകൃത്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ തടവിലാക്കപ്പെടുന്ന ഡൽഹിയിലെ പത്രപ്രവർത്തകനായ കൃഷ്ണമൂർത്തിയായാണ് മമ്മൂട്ടി വേഷമിട്ടത് . ജയിലിൽ വെച്ച് കാലുകൾ നഷ്ടമാകുന്ന കൃഷ്ണമൂർത്തി, പ്രതികാരം ചെയ്യുന്നതാണ്  പ്രമേയം.ഇപ്പോഴിതാ കാൽ നഷ്ടപ്പെട്ട ശേഷമുള്ള കൃഷ്ണമൂർത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി ഏറെ കഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ജൂബിലി ജോയ്.മാസ്റ്റർ ബിൻ […]

Continue Reading

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ തദ്ദേശതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്

ഒന്നാംഘട്ടം: ഡിസംബര്‍ 8 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. രണ്ടാംഘട്ടം: ഡിസംബര്‍ 10 – കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് മൂന്നാംഘട്ടം: ഡിസംബര്‍ 14 – മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് നടക്കും. 1999 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പറേഷനുകളിലും തിരഞ്ഞെടുപ്പ് നടക്കും. ആകെ 2,71,20,823 വോട്ടര്‍മാര്‍; 1,29.25.766 […]

Continue Reading

പേപ്പട്ടി ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്ക്

പേപ്പട്ടി ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്ക് . പടിഞ്ഞാറത്തറ പാണ്ടം കോട് പ്രദേശത്താണ് പേപട്ടിയുടെ ആക്രമണമുണ്ടായത് . നിരവധി ആളുകൾക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് ഒന്നര വയസുള്ള കുട്ടി അടക്കം നിരവധി ആളുകൾക്ക് പരിക്ക്. പട്ടിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. പരിക്കേറ്റവരെ ചെന്നലോട് പി.എച്ച്.സി. യിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading