ബൈഡൻ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിൽ ഇരിക്കില്ല കങ്കണ റണൗത്ത്; ‘കമല മുന്നോട്ടു നയിക്കും’

ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. അമേരിക്കയിൽ ബൈഡന്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ലെന്നാണ് കങ്കണ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ‘ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ ശോഷണം സംഭവിക്കുന്ന ബൈഡന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അയാളില്‍ കുത്തിവെച്ച മരുന്നുകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം പോലും അധികാരത്തിലിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമല്‍ ഹാരിസ് തന്നെയാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഒരു സ്ത്രീ ഉയര്‍ന്നുവരുന്നത് മറ്റ് സ്ത്രീകള്‍ക്കും മുന്നോട്ടുവരാനുള്ള വഴിയൊരുക്കും. ചരിത്ര ദിനത്തിന് ആശംസകള്‍’- എന്നായിരുന്നു കങ്കണയുടെ […]

Continue Reading

മാധ്യമ രംഗത്ത് ശ്രദ്ധേയമായ ഒരു വ്യാഴവട്ടം പിന്നിട്ട വിജിത്ത് വെള്ളമുണ്ടയെ ആദരിച്ചു.

വെള്ളമുണ്ടഃ മാധ്യമ രംഗത്ത് ശ്രദ്ധേയമായ പന്ത്രണ്ട് വർഷം പൂർത്തീകരിച്ച ന്യൂസ് റിപ്പോർട്ടർ കെ.എൻ വിജിത്തിനെ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ആദരിച്ചു. ചടങ്ങിൽ കെ.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എം സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. സി.കെ അബ്ദുൾ റഷീദ് ഉപഹാരം കൈമാറി. എം സഹദേവൻ,എം ശശി മാസ്റ്റർ, എം അബ്ദുൾ അസീസ് മാസ്റ്റർ, മിസ്‌വറലി, ഷബീറലി വെള്ളമുണ്ട, കെ മമ്മൂട്ടി, പി.ജെ കുര്യാച്ചൻ എന്നിവർ സംസാരിച്ചു.

Continue Reading

സുന്നി മാനേജ്മെൻ്റ് അസോസിയേഷന് പുതിയ സാരഥികൾ

കൽപറ്റ: സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ (SMA) വയനാട് ജില്ലാ വാർഷിക കൗൺസിൽ യോഗം പനമരം ബദ്റു ൽ ഹുദയിൽ ചേർന്നു  പി.ഉസ്മാൻ മൗലവി പ്രസിഡണ്ടും എം ഇ അബ്ദുൽ ഗഫൂർ സഖാഫി ജനറൽ സെക്രട്ടറിയും കെ കെ മുഹമ്മദലി ഫൈസി ഫൈനാൺ സ് സെക്രട്ടറിയുമായി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾഃ സംഘടന കാര്യം പ്രസിഡണ്ട് കെ.ടി കുഞ്ഞിമൊയ്തീൻ സഖാഫി ,സെക്രട്ടറി ശമീർ ടി.എം. ക്ഷേമകാര്യം: പ്രസിഡണ്ട് Dr നാസിർ മൗലവി, സെക്രട്ടറി പുത്തൂർ അശ്റഫ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), […]

Continue Reading

ഇന്ത്യൻ വംശജ അമേരിക്കയിൽ വൈസ് പ്രസിഡന്റ്, ന്യൂസീലൻഡിൽ മന്ത്രി എന്നതൊക്കെ ആയാൽ പുകഴ്ത്തുന്ന ഇന്ത്യക്കാർ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് ഭയക്കുന്നു

ഒരു ഇന്ത്യൻ വംശജ അമേരിക്കൻ ഐക്യനാടുകളിലെ വൈസ് പ്രസിഡന്റ് ആകുമ്പോഴും മറ്റൊരു ഇന്ത്യൻ വംശജ ന്യൂസീലൻഡ് മന്ത്രി ആകുമ്പോഴും ഇന്ത്യക്കാർക്ക് വലിയ അഭിമാനമാണ്. എന്നാൽ അതൊന്നു തിരിച്ചു ചിന്തിച്ചു നോക്കിയാലോ? മറ്റൊരു രാജ്യത്തിന്റെ ഒരാൾ ഇന്ത്യൻ മണ്ണിൽ ഒരു പ്രമുഖ സ്ഥാനത്തെത്തുമ്പോഴുള്ള നമ്മുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന്? സോണിയ ഗാന്ധി എന്ന പൊളിറ്റീഷ്യൻ ഭാഗമായുള്ള രാഷ്ട്രീയ പ്രസ്ഥാനത്തോട് തരിമ്പും യോജിപ്പില്ല എന്ന് മാത്രമല്ല അവരുടെ/അവർ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടുകൾക്ക് എല്ലായിപ്പോഴും എന്റെ മനസ്സിൽ എതിർസ്ഥാനമേയുള്ളു. എന്നിരുന്നാലും […]

Continue Reading

കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

നിവാഡ: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു. നിവാഡയില്‍ 200 അടി താഴ്ചയിലേക്കാണ് പ്രഹഌദ് എന്ന കുരുന്ന് വീണത്. ശനിയാഴ്ച രാത്രിയോടെ കുഞ്ഞിനെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നു. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ഹര്‍കിഷന്‍-കപൂരി ദമ്പതികളുടെ മകനാണ്. സൈന്യവും, ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ശ്രമം. കൃഷി ആവശ്യങ്ങള്‍ക്കായി പിതാവ് തുറന്ന കുഴല്‍ കിണറിലാണ് കളിക്കുന്നതിന് ഇടയില്‍ കുഞ്ഞ് വീണത്. 200 അടി താഴ്ചയിലുള്ള കുഴല്‍ കിണറില്‍ 60 അടിയില്‍ കുഞ്ഞ് തങ്ങി […]

Continue Reading

വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ ന്യായീകരിച്ച് ബാംഗ്ലൂര്‍ കോച്ച് സൈമണ്‍ കാറ്റിച്ച്

ഐ.പി.എല്‍ 13ാം സീസണിലെ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ ന്യായീകരിച്ച് ബാംഗ്ലൂര്‍ കോച്ച് സൈമണ്‍ കാറ്റിച്ച്. കോഹ്‌ലിയുടെ പ്രകടനം വെറും നമ്പര്‍ നോക്കി മാത്രം പറയാനാവില്ലെന്നും കോഹ്‌ലി സീസണില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെന്നും കാറ്റിച്ച് പറയുന്നു.‘ടീമിന്റെ സാഹചര്യത്തില്‍ നിന്നാണ് കോഹ്‌ലിക്ക് ഇത്തരം ഇന്നിംഗ്സുകള്‍ കളിക്കേണ്ടി വന്നത്. കാരണം തനിക്ക് ചുറ്റുമുള്ളവര്‍ വേഗത്തില്‍ പുറത്താകുമ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തിന് നന്നായി കളിക്കാനാകുക. ഒരിക്കലും സ്‌കോര്‍ബോര്‍ഡ് നോക്കി വിലയിരുത്താനാവില്ല. കോഹ്‌ലി ഈ സീസണില്‍ വളരെ ബെസ്റ്റായിരുന്നു. എന്നാല്‍ പവര്‍പ്ലേക്ക് ശേഷം […]

Continue Reading

ആരും മേയര്‍ കുപ്പായമിട്ടു വരേണ്ടതില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവര്‍ ആരും മേയര്‍ കുപ്പായമിട്ടു വരേണ്ടതില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്ന് പാര്‍ട്ടിക്ക് അറിയാം. ഇക്കുറി ഒരു കാരണവശാലും വിമതരെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് നേതാക്കളെ സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കണം എന്ന മാത്യു കുഴല്‍നാടന്റെ കത്ത് കിട്ടി. എനിക്കെതിരെ ലേഖനം എഴുതേണ്ട ആളല്ല മാത്യു കുഴല്‍നാടന്‍. അദ്ദേഹത്തിന് എന്തുണ്ടെങ്കിലും എന്നോട് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ […]

Continue Reading

അവാർഡ് നിറവിൽ ‘നിഴലിൽ’

യൂട്യൂബിൽ തരംഗമായ ‘നിഴലിൽ’ എന്ന മ്യൂസിക്കൽ ആൽബം ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ് 2020 ൽ രണ്ടാം സ്ഥാനവും കൂടാതെ മികച്ച സംഗീത സംവിധായകൻ നുള്ള അവാർഡും മികച്ച സിനിമാട്ടോഗ്രാഫർ ക്കുള്ള അവാർഡും കരസ്ഥമാക്കി. കണ്ണൻ പെരുമ്പാവൂർ ആണ് മികച്ച സംഗീത സംവിധായകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഗാനത്തിലെ വരികളും ആലാപനവും കണ്ണൻ പെരുമ്പാവൂരിന്റേത് തന്നെയാണ്. മികച്ച ദൃശ്യങ്ങൾ ഒപ്പിയെടുത്തതിന് നൗഫൽ ലോയൽ ന് മികച്ച ക്യാമറമനുള്ള അവാർഡും ലഭിച്ചു. നൗഫൽ ലോയൽ വർഷങ്ങളായി ക്യാമറ മേഖലയിൽ ഉള്ള […]

Continue Reading

മാസ്‌കും പ്രതിരോധ മാര്‍ഗങ്ങളും തുടരണമെന്നും കൊവിഡ് പെട്ടെന്ന് അപ്രത്യക്ഷമാവില്ലെന്നും എയിംസ് ഡയറക്ടര്‍

ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെങ്കിലും സാധാരണക്കാര്‍ക്ക് ഇത് ലഭിക്കണമെങ്കില്‍ 2002വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വലിയ ജനസഖ്യയുള്ള രാജ്യമാണ് നമ്മുടേത്. പനിക്കുള്ള വാക്‌സിന്‍ പോലെ ഇത് മാര്‍ക്കറ്റില്‍ സാധാരണക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ വേണ്ടിവരുമെന്നതാണ് വസ്തുത. ഇതിന് ശേഷം മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കും. വിശാലമായ രാജ്യത്തിന്റെ എല്ലായിടത്തും വാക്സിന്‍ എത്തിക്കുയെന്നത് വലിയ വെല്ലുവിളി നിറഞ്ഞതാണെന്നും കൊവിഡ് ടാസ്‌ക് ഫോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പിലെ അംഗം കൂടിയായ രണ്‍ദീപ് […]

Continue Reading