വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും മുങ്ങി മരിച്ചു

കാവേരി നദിയിൽ വട്ടത്തോണിയിൽ വെച്ചുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും മുങ്ങി മരിച്ചു.വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടിനായി തിങ്കളാഴ്ച ഇവർ കാവേരി നദിയിലൂടെ വട്ടത്തോണിയിൽ സഞ്ചരിക്കവേ ടി നരസിപുരയിലെ തലകാടിനടുത്ത് തോണി മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സിവിൽ കരാറുകാരനായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മൈസൂരുവിലെ ക്യതാമരനഹള്ളിയിൽ നിന്നുള്ളവരാണ്. ഇവരുടെ വിവാഹം നവംബർ 22-ന് മൈസൂരുവിൽ വെച്ച് നടക്കാനിരിക്കുകയായിരുന്നു.ബന്ധുക്കളോടും ഫോട്ടോഗ്രാഫർമാരോടും ഒപ്പം ദമ്പതികൾ […]

Continue Reading

നോട്ട്​ നിരോധനവും ജി.എസ്.ടിയുമാണ്​ ഇന്ത്യയെ തകർത്തതെന്ന്​ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കോവിഡല്ല, നോട്ട്​ നിരോധനവും ജി.എസ്.ടിയുമാണ്​ ഇന്ത്യയെ തകർത്തതെന്ന്​ രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ചെയ്ത വിഡിയോയിലൂടെ അഭിപ്രായപ്പെട്ടു.‘ബംഗ്ലാദേശ്​ സാമ്പത്തിക രംഗത്ത്​ ഇന്ത്യയേക്കാൾ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ തകർത്തതെങ്കിൽ ബംഗ്ലാദേശിൽ കോവിഡില്ലേ?. അതാണ്​ പറയുന്നത്. ഇന്ത്യയെ തകർത്തത്​നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്” ”കള്ളപ്പണം പിടിക്കുമെന്നത്​മോദിയുടെ നുണയായിരുന്നു. നിങ്ങളുടെ പണമെടുത്ത്​സുഹൃത്തുക്കളായ ഏതാനും സമ്പന്നർക്ക്​ കൊടുക്കുന്നതിന്​ വേണ്ടിയായിരുന്നു നോട്ട്​ നിരോധനം. ഇതിനുപുറമേ നടപ്പാക്കിയ ജി.എസ്.ടിയും ഈ സൃഹൃത്തുക്കൾക്ക്​ വേണ്ടിയായിരുന്നു. ഇപ്പോൾ […]

Continue Reading

പാനിപൂരിയില്‍ കക്കൂസിലെ വെള്ളം കലര്‍ത്തി വില്‍പന നടത്തിയ കട നാട്ടുകാര്‍ തല്ലിത്തകര്‍ത്തു.

പാനിപൂരിയില്‍ കക്കൂസിലെ വെള്ളം കലര്‍ത്തി വില്‍പന നടത്തിയ കട നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. വഴിയോരത്ത് പാനിപൂരി വില്‍പ്പന നടത്തുന്നയാള്‍ ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം കലര്‍ത്തുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇന്ത്യ ടുഡേ ടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കോലാപ്പൂരിലെ രങ്കാല തടാകത്തിനടുത്താണ് ഇയാള്‍ സാധാരണയായി കച്ചവടം നടത്തുന്നത്. മുംബൈ കെ സ്‌പെഷ്യല്‍ പാനി പുരി വാല’ എന്നാണ് ഇയാളുടെ വണ്ടിയുടെ പേര്. മുംബൈ കെ സ്‌പെഷ്യല്‍ പാനി പുരി വാലയിലെ പാനിപൂരിക്ക് ഈ […]

Continue Reading

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലായി 15 വര്‍ഷത്തോളം അദ്ദേഹം നിയമസഭാ അംഗമായിരുന്നു. 1996മുതല്‍ 2001 വരെ കൊടുവള്ളി മണ്ഡലത്തേയും 2001 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും തിരുവമ്പാടി മണ്ഡലത്തേയും അദ്ദേഹം പ്രതിനിധീകരിച്ചു. കോഴിക്കോടിന്റെ മലയോര മേഖലയിലല്‍ യു ഡി എഫിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്നു അദ്ദേഹം. താമരശ്ശേരിക്കടത്ത് അണ്ടോ […]

Continue Reading

കൊവിഡ് 19 ലോകത്ത് സംഹാര താണ്ഡവം തുടരുന്നു.മരണം 13 ലക്ഷത്തിലേക്ക്

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ലോകത്ത് സംഹാര താണ്ഡവം തുടരുന്നു. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കൃത്മായി പറഞ്ഞാല്‍ 1,261,971 പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് മൂലം 50,728,889 പേരാണ് രോഗബാധിതരായത്. ഇതില്‍ 35,792,588 പേര്‍ രോഗമുക്തി കൈവരിച്ചു. നിലവില്‍ 13,674,330 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 92,573 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആഗോള കണക്കുകള്‍ പറയുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, […]

Continue Reading

കോവിഡ് രണ്ടാം ട്രെൻഡ്; മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ നിർദേശം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാനഡയും യൂറോപ്പും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവ് സാക്ഷ്യം വഹിക്കുകയാണ്. കൂടുതൽ ഗൗരവത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇവിടങ്ങളിലെ ഗവൺമെന്റുകൾ ജനങ്ങളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. യൂറോപ്പിലും യുകെയിലും പലയിടങ്ങളിലും ലോക്ഡൗണുകൾ വീണ്ടും ഏർപ്പെടുത്തി. കാനഡയിലും ഇതേ അവസ്ഥ തന്നെയാണ്. കോവിഡിനെതിരെയുള്ള മുൻകരുതലുകളുടെ ഭാഗമായി മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി.ഫിൽറ്റർ പാളി ഉൾപ്പെടുന്ന മൂന്നു പാളികളുള്ള മെഡിക്കൽ ഇതര മാസ്ക് […]

Continue Reading

കുട്ടികളും ഗർഭിണികളും ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും ഗർഭിണികൾക്കും ഉണ്ടാകാൻ സാധ്യതയുള്ള ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന.കോവിഡിനു പുറമേ ഇൻഫ്ളുവൻസയും പടർന്ന് പിടിക്കുന്നത് ആരോഗ്യ സംവിധാനത്തിന് ഇരട്ട പ്രഹരമേൽപ്പിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം ടെക്നിക്കൽ മേധാവി മരിയ വാൻ കെർഖോവ് പറഞ്ഞു.ഇൻഫ്ളുവൻസ ബാധിക്കാൻ സാധ്യത കൂടുതലുള്ള ജനവിഭാഗങ്ങൾ ഫ്ളൂ ഷോട്ടുകൾ എന്ന പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് നന്നായിരിക്കുമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ഇൻഫ്ളുവൻസയ്ക്കും കോവിഡിനും സമാനമായ ചില ലക്ഷണങ്ങളുള്ളതിനാൽ രോഗനിർണയവും ഇക്കാലയളവിൽ വെല്ലുവിളിയാകും. കൃത്യമായ […]

Continue Reading

‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും’;ജോ ബൈഡൻ

വാഷിങ്ടൻ ഃഅഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ. വിവിധ രാജ്യങ്ങളിൽനിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം. ‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, […]

Continue Reading

ഡല്‍ഹിയില്‍ കൊവിഡ് രോഗികൾ വര്‍ധിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് അന്തരീക്ഷ മലിനീകരണം

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അന്തരീക്ഷ മലിനീകരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നവംബര്‍ മൂന്നിന് ശേഷം പ്രതിദിനം ആറായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 13 ശതമാനവും അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് വായു ഗുണനിലവാര തോത് 50നും നൂറിനും ഇടയിലാണെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. രാജന്‍ ശര്‍മ പറഞ്ഞു. വായു ഗുണനിലവാര തോത് 300ല്‍ എത്തിയാല്‍ […]

Continue Reading

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു നവജാത ശിശു കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു നവജാത ശിശു കൂടി മരിച്ചു. മലപ്പുറം ഒതായി സ്വദേശി മുഹമ്മദ് അസാന്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 കൊവിഡ് മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 1692 ആയി.

Continue Reading