വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ജുനൈദ്‌ കൈപ്പാണി എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി ജുനൈദ് കൈപ്പാണി മത്സരിക്കുന്നു.ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനതാദൾ എസിനു നൽകിയ ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വെള്ളമുണ്ട.ജനതാദൾ എസ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിർവാഹക സമിതിയംഗവുമായ ജുനൈദ്‌ കൈപ്പാണിഎഴുത്തും പ്രസംഗവും വായനയും സംഘാടനവും ഒരേ സമയം ഒത്തിണങ്ങി വന്ന വ്യക്തിത്വമാണ്. സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സജീവ സാന്നിധ്യവുമായ ജുനൈദ് പ്രമുഖ ന്യൂസ് പോർട്ടലായ വൈഡ് ലൈവ് ന്യൂസിന്റെ മാനേജിങ് എഡിറ്ററും ജേർണലിസ്റ്റ് […]

Continue Reading

ലഘുലേഖകള്‍ പോസ്റ്ററുകള്‍ എന്നിവയുടെ അച്ചടിയില്‍ സ്ഥാനാർത്ഥികൾ പാലിക്കേണ്ട വ്യവസ്ഥകള്‍

ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും, മേല്‍വിലാസവും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അച്ചടിക്കുന്നതിന് മുമ്പായി പ്രസാധകനെ തിരിച്ചറിയതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫാമിലുള്ള ഒരു പ്രഖ്യാപനം പ്രസ്സുടമക്ക് നല്‍കേണ്ടതും അച്ചടിച്ച ശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫാമില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് അയച്ചുകൊടുക്കേണ്ടതുമാണ്. ഈ നിയമ വ്യവസ്ഥയുടെ ലംഘനം ആറു മാസം വരെ തടവോ 2000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ തെരഞ്ഞെടുപ്പ് […]

Continue Reading

നഹ്‌ല ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്റർ നാടിന് സമർപ്പിച്ചു

വെള്ളമുണ്ട: വയനാട് ജില്ലയിലെ വെളളമുണ്ട കേന്ദ്രമാക്കി ആരംഭിച്ച നഹ്‌ല ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ലോകത്തൊര സംവിധാനങ്ങളോടെ നാടിന് സമർപ്പിച്ചു. ഒക്യുപേഷനൽ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സെൻസറി ഇൻ്റഗ്രേഷൻ തെറാപ്പി, സ്പെഷ്യൽ കെയർ & എഡ്യൂക്കേഷൻ, സൈക്കോളജിക്കൽ കൗൺസിലിംഗ്, ടെലി തെറാപ്പി തുടങ്ങിയ സൗകര്യങ്ങൾ സമ്പൂർണ സംവിധാനങ്ങളോടെ പ്രഗത്ഭരുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്ന ജില്ലയിലെ തന്നെ സ്ഥാപനം ആണിത്. പ്രത്യേക പരിഗണന ആവശ്യമുള്ള  കുട്ടികൾക്കായി ആരംഭഘട്ട പരിശീലനം, ഡെവലപ്മെന്റ് തെറാപ്പി, സ്പീച്ച് സ്റ്റിമുലേഷൻ, ബിഹേവിയറൽ മോഡിഫിക്കേഷൻ, […]

Continue Reading

എന്‍.ഡി.എയ്ക്ക് കേവലഭൂരിപക്ഷം; ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷി

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റില്‍ വിജയിച്ചു. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു.മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.ജെ.ഡി.യുവിന് 43 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) […]

Continue Reading

പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ട നടിക്ക് പറ്റിയത്

പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ട നടി പൂജിത മേനോന് പിഴ ചുമത്തി. മാസ്‌ക്ക് ധരിക്കാതെ നടക്കാനിറങ്ങിയ തനിക്ക് 200 രൂപ പിഴ ചുമത്തി എന്ന് പറയുന്ന വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നി കൊ ഞാ ചാ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് പൂജിത.മാസ്‌ക്ക് തീര്‍ച്ചയായും വെയ്ക്കണം ഫൈന്‍ കിട്ടാതിരിക്കാന്‍ മാത്രമല്ല, കോവിഡിനെ തടയാനായാണ് മാസ്‌ക്ക് വെയ്ക്കേണ്ടത് എന്ന ഉപദേശവും നടിക്ക് കമന്റുകളുമായി ലഭിക്കുന്നുണ്ട്. ഈ കാലത്ത് ഏറ്റവും പ്രാധാന്യം മാസ്‌ക്കിന് തന്നെയാണ് ഒരിക്കലും […]

Continue Reading

സ്ഥാനാർഥിക്ക് കോവിഡ് പോസിറ്റീവായാൽ..?

കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പത്രിക സ്വീകരിക്കുന്നതിന് സൗകര്യപ്രദമായ ഹാള്‍ ഒരുക്കണം. ഒരു സമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക് മാത്രമേ ഹാളില്‍ പ്രവേശനം അനുവദിക്കൂ. ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം. പത്രിക സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും […]

Continue Reading

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം എന്ത്ക്കൊണ്ട് വൈകുന്നു

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇനിയും വൈകിയേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചന. ചിലപ്പോഴത് ഇന്ന് അര്‍ധരാത്രിവരെയും നീളാനിടയുണ്ട്.ഫലപ്രഖ്യാപനം നീളുന്നതിനു പിന്നിലും കൊവിഡിന് പങ്കുണ്ടെന്നതാണ് വാസ്തവം. കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 2015 തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതിനേക്കാള്‍ 65 ശതമാനം കൂടുതല്‍ വോട്ടിങ് മെഷീനുകള്‍ ഇത്തവണ ഉപയോഗിച്ചിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്തിനുള്ളില്‍ 1 കോടി വോട്ടുകള്‍ മാത്രമാണ് എണ്ണിത്തീര്‍ക്കാനായത്. ആകെ 4.16 വോട്ടുകളാണ് ഇത്തവണ പോള്‍ ചെയ്തിട്ടുളളത്.

Continue Reading

ഏത്‌ മുന്നണി ജയിച്ചാലും ഇവിടെ വാർഡ് മെമ്പർ നിഷ തന്നെയായിരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം ഇപ്പോൾ. ഏത് സ്ഥാനാർഥി ജയിക്കുമെന്നത് സംബന്ധിച്ച് പ്രവചനങ്ങളും പന്തയവുമെല്ലാം കൊഴുക്കുകയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര പന്ത്രണ്ടാം വാർഡ് കേരളമാകെ ശ്രദ്ധ നേടിയിരിക്കുകയാണ്. കാരണം അറിയണ്ടേ? ഇവിടെ നിഷയെന്ന വനിത മാത്രമേ വിജയിക്കൂ എന്ന് തറപ്പിച്ചു പറയാം. വേണേൽ പന്തയം വെച്ചോ? കാരണം ഇവിടത്തെ സ്ഥാനാർഥികളെല്ലാം നിഷ തന്നെയാണ്. പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. മൂന്ന് മുന്നണികളും സ്ഥാനാർഥികളെ അന്വേഷിച്ചപ്പോൾ കിട്ടിയത് ‘നിഷ’മാരെ തന്നെയാണ്. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, […]

Continue Reading

ഉപയോഗിച്ച മാസ്‌ക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലും ശ്രദ്ധ വേണം

ഉപയോഗിച്ച മാസ്‌ക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാറില്‍ ചൂണ്ടിക്കാട്ടി. പുനഃരുപയോഗിക്കാവുന്നതും അല്ലാത്തതുമായ മാസ്‌ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതരമായ പ്രശ്നങ്ങളിലേക്കു വഴിവെക്കുമെന്ന് വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ പറഞ്ഞു. വീണ്ടും ഉപയോഗിക്കാനാവാത്ത മാസ്‌ക്കുകളാണെങ്കില്‍ പോലും അവ നശിപ്പിക്കും മുന്‍പ് ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് സൊലൂഷനില്‍ അര മണിക്കൂര്‍ മുക്കി വെക്കണമെന്ന് ക്ലാസ് നയിച്ച തൃക്കലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. എം. ജയചന്ദ്രന്‍ […]

Continue Reading