ഇനി നമുക്ക് ചിരിക്കാം

മാനന്തവാടിഃ ശാരീരിക ആരോഗ്യത്തോടൊപ്പം സുഖദു:ഖങ്ങളിൽ സമചിത്തതയോടെ പെരുമാറുന്ന മാനസിക ആരോഗ്യമുള്ള പുതുതലമുറ വളർന്നു വരേണ്ടത് സമൂഹത്തിൻ്റെ ,രാജ്യത്തിൻ്റെ അനിവാര്യതയാണെന്നിരിക്കെ ഈ കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന ചെറുതും വലുതുമായ സങ്കടങ്ങളും പരിഭവങ്ങളും കേൾക്കാനും പരിഹരിക്കപ്പെടാനുമുള്ള ‘ചിരി’ എന്ന കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ്. എന്തു തന്നെ വിഷമതകളായാലും നമുക്കേവർക്കും ഇനി ചിരിയിലേക്കു വിളിക്കാം ചിരി ഹെൽപ്പ് ഡസ്ക് നമ്പർ 9497900200- എല്ലാവരോടും ഒരു കാമ്പയ്നിൻ്റെ ഭാഗമാകുകയും ഈ നമ്പർ എല്ലാവരിലേക്കും പ്രചരിപ്പിക്കാനും ആഹ്വനം ചെയ്തിരിക്കുകയാണ് സംഘാടകർ. വയനാട് ചിരി […]

Continue Reading

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ ഘടകം തേജസ്വി യാദവ് തന്നെ

ബിഹാര്‍: രാജ്യം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ ഘടകം തേജസ്വി യാദവ് എന്ന യുവ നേതാവാണ്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഇതിനകം സംസ്ഥാനത്ത് ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഈ 31കാരന് സാധിച്ചിരിക്കുന്നു. പരിചയസമ്പന്നനായ നിതിഷ് കുമാറിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാന്‍ തേജസ്വി യാദവിന് സാധിച്ചാല്‍ അത് ബിഹാര്‍ രാഷ്ട്രിയത്തില്‍ പുതിയ അധ്യായത്തിനാകും തുടക്കം കുറിക്കുക. സംസ്ഥാനത്തെ വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, കൃഷി, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ മേഖലകളിലെ […]

Continue Reading

വൻ ചുവട് വെപ്പുമായി കേരളം;എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ്, പാവങ്ങൾക്ക് ഫ്രീ.. ഡിസംബറിലെത്തും കെഫോൺ‍

കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്, കേബിള്‍ ടിവി തുടങ്ങി സർവീസുകളാണ് കെ ഫോൺ കൊണ്ട് ലക്ഷ്യമിടുന്നത്. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിനേക്കാൾ വലിയ പദ്ധതിയാണ് കേരള സർക്കാർ ആസൂത്രണം ചെയ്യുന്നത് എന്നാണ് […]

Continue Reading

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് അദ്ദേഹം ഖേദമറിയിച്ചത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും എതിരായി നടത്തിയ പരാമര്‍ശമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്. സ്ത്രീ വിരുദ്ധ പരാമര്‍ശമായി ചില കേന്ദ്രങ്ങള്‍ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. ഈ ഗവണ്‍മെന്റ് ഇന്ന് ചെന്നുപെട്ടിരിക്കുന്ന പതനത്തിന്റെ ആഴം തെളിയിക്കാന്‍ മാത്രമാണ് അങ്ങനെ പറഞ്ഞത്. നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് പറഞ്ഞാല്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ഖേദത്തിന് ശേഷം വിവാദമാക്കുന്നത് രാഷ്ട്രീയമായ ദുരുദ്ദേശമാണെന്നും […]

Continue Reading

ആന്റണി പെരുമ്പാവൂരിന് പ്രൊമോഷന്‍..?

ദൃശ്യം 2വില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ സ്ഥലമാറ്റം കിട്ടിയെത്തുന്ന കോണ്‍സ്റ്റബിള്‍ ആയാണ് ആന്റണി പെരുമ്പാവൂര്‍ വേഷമിട്ടത്. രണ്ടാം ഭാഗത്തില്‍ ആന്റണിക്ക് പ്രൊമോഷന്‍ കിട്ടി, എസ്‌ഐ ആയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

Continue Reading

ഞാറ്റടി കണ്ടും ഉഴവുപ്പാട്ട് കേട്ടും കൃഷിപ്പാട്ട് പാടിയും അക്ഷരവൃക്ഷം തീർത്തും ‘തണൽ’

പാലക്കാട്: ഞാറ്റടി കണ്ടും ഉഴവുപ്പാട്ട് കേട്ടും കൃഷിപ്പാട്ട് പാടിയും അക്ഷരവൃക്ഷം തീർത്തുമാണ് പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ കേരളപ്പിറവി ഇത്തവണ ആഘോഷിച്ചത്. ടി വി മുറികളിൽ നിന്ന് പാടത്തേക്കിറങ്ങി മണ്ണുമായുള്ള ഇഴയടുപ്പം കൂട്ടി കേരളത്തിൻ്റെ ജന്മദിനം ആഘോഷിക്കുക എന്ന ലക്ഷ്യവുമായി കെ ഷാജികുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ കൂട്ടമായി പാടത്തും പറമ്പിലിമിറങ്ങി കൃഷി രീതികൾ കണ്ടു മനസ്സിലാക്കി.ചേറ്റു വിതയ്ക്ക് സാക്ഷ്യം വഹിച്ച് ഞാറ്റടി തയ്യാറാക്കുന്നത് കണ്ട് ഒരല്പം കൈ സഹായം ചെയ്തും കുട്ടികൾ ചളിയിലിറങ്ങി. […]

Continue Reading

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു പിടികൂടി

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ സഫാരി പാര്‍ക്കില്‍ നിന്ന് പുറത്തുപോയിരുന്നില്ല. ഇന്ന് തെരച്ചിലിന് ഇടയില്‍ കണ്ടെത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കടുവ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തില്‍ രാത്രിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കടുവ പുറത്തേക്ക് പോവാനും, വെള്ളത്തിലേക്ക് ചാടാനുമുള്ള […]

Continue Reading

തല്ല് കൊടുക്കാനും കൊള്ളാനും മാത്രമല്ല ‘ഷോക്ക്’ നല്‍കുന്ന മേക്ക് ഓവറിനും കഴിയും, വയനാടൻ ദുരന്തകഥയിലൂടെ വയനാട്ടുകാരുടെ സ്വന്തം ‘സലീംലാല’

കൽപ്പറ്റഃ അബു സലിം എന്ന നടനെ വില്ലന്റെ ശിങ്കിടി കഥാപാത്രങ്ങളിലൊരാളായോ, നായകന്റെ ഇടിയും തൊഴിയുമേല്‍ക്കുന്ന കഥാപാത്രമായോ നായകനൊപ്പം നിലയുറപ്പിക്കുന്ന കരുത്തനായോ ആണ് .നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്. അഭിനയ പ്രാധാന്യമുള്ള നായക കഥാപാത്രമായി മേക്ക് ഓവറിനൊപ്പമെത്തുകയാണ് അബു സലിം. കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുളപൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങള്‍ പശ്ചാത്തലമാക്കികൊണ്ട് ശരത് ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചെറുസിനിമയിലാണ് അബു സലിം പ്രധാന റോളിലെത്തുന്നത്. ഷോക്ക് എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം.പ്രകൃതി ദുരന്തം വലിയ രീതിയില്‍ ബാധിച്ച വയനാടിന്റെ […]

Continue Reading

അമേരിക്കയെ ഇനി ആര് നയിക്കുമെന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയെ ഇനി ആര് നയിക്കുമെന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാാര്‍ഥി ജോ ബൈഡനും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുനാള്‍ ബാക്കി നില്‍ക്കെ എട്ടു കോടി 90 ലക്ഷത്തിലധികം പേര്‍ മുന്‍കൂറായി വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ വോട്ടിന് നേരത്തെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രാജ്യത്തെ രൂക്ഷ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ […]

Continue Reading

‘ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല’

തിരുവനന്തപുരം: രണ്ട് മാസമായി ശമ്പളം മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ജയ്ഹിന്ദ് ടിവി സീനിയര്‍ ക്യാമറാമാനെഴുതിയ അവധിക്കുള്ള അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.കഴിഞ്ഞ അറുപത് ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്നുമാണ് ജയ്ഹിന്ദ് ടിവിയുടെ സീനിയര്‍ ക്യാമറാമാന്‍ എച്ച്.ആര്‍ മാനേജര്‍ക്കെഴുതിയ കത്തില്‍ പറയുന്നത്.കത്തിലെ വരികളിങ്ങനെ…” ഞാന്‍ —-സീനിയര്‍ ക്യാമറാമാന്‍. അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ […]

Continue Reading