ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീൻ (കോ വാക്സീൻ) അടുത്ത വർഷം പകുതിയോടെ

ന്യൂഡൽഹിഃ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീൻ (കോ വാക്സീൻ) അടുത്ത വർഷം പകുതിയോടെ എത്തിയേക്കുമെന്ന് അധികൃതർ പറഞ്ഞു. 14 സംസ്ഥാനങ്ങളിൽ 30 കേന്ദ്രങ്ങളിലായി വാക്സീൻ മൂന്നാംഘട്ട പരീക്ഷണത്തിന് തയാറെടുക്കുകയാണ്. ഓരോയിടത്തും 2000 പേരെ വീതം ഈ മാസം ചേർക്കും.ഐസിഎംആർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹകരണത്തോടെയാണു പരീക്ഷണം. ഭാരത് ബയോടെക് 350–400 കോടി രൂപയാണു പരീക്ഷണങ്ങൾക്കായി നിക്ഷേപിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Continue Reading

കേരളത്തെ പിടിച്ചുലച്ച സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു വിവരം ചോർത്തി നൽകിയ വ്യക്തിക്കു പ്രതിഫലമായി 45 ലക്ഷം

തിരുവനന്തപുരംഃ കേരളത്തെ പിടിച്ചുലച്ച നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു വിവരം ചോർത്തി നൽകിയ വ്യക്തിക്കു പ്രതിഫലമായി 45 ലക്ഷം രൂപ ലഭിക്കും. സ്വർണക്കടത്തിനെക്കുറിച്ചു കൃത്യമായ വിവരം നൽകുന്നവർക്ക്, ഒരു ഗ്രാമിന് 150 രൂപ എന്ന കണക്കിൽ കസ്റ്റംസ് പ്രതിഫലം നൽകാറുണ്ട്. ആദ്യ ഘട്ടത്തിൽ പകുതി തുക നൽകും. ഇതുപ്രകാരം വ്യക്തിക്കു 22.50 ലക്ഷം രൂപ കൈമാറിയെന്നാണു സൂചന. ബാക്കി തുക കേസ് നടപടി പൂർത്തിയായ ശേഷം കൈമാറും.വിവരം കൈമാറിയത് ആരാണെന്നുള്ള വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്കു മാത്രം […]

Continue Reading

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

പട്ന ഃ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പു നടക്കുന്ന 94 മണ്ഡലങ്ങളിലെ പ്രചാരണം ഇന്നലെ സമാപിച്ചു. മൂന്നാം ഘട്ട വോട്ടെടുപ്പ് ഏഴിനാണ്. 10 നു ഫലപ്രഖ്യാപനം. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുർ), സഹോദരൻ തേജ് പ്രതാപ് യാദവ് (ഹസൻപുർ) ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ (കോൺഗ്രസ്- ബങ്കിപ്പുർ) എന്നിവർ ശ്രദ്ധേയരായ സ്ഥാനാർഥികളാണ്.

Continue Reading

രാവും പകലും ഏറുമാടത്തിൽ കാവലിലിരുന്നിട്ടും..

ഏറുമാടം… കൃഷിക്കാരനൊരുവൻമഴ കാത്തു നിന്നുമഴ പെയ്തതിൻ പുറകെകൈകോട്ടും തോളിലേറ്റിപാടത്തേക്ക് നടന്നു… കൊത്തിയും കിളച്ചുംപാടത്തിൻ്റെ അരികുകൾഭംഗിയാക്കി, കഞ്ഞിയുംകപ്പയും വിയർപ്പു കണങ്ങളായി മണ്ണിലേക്കൂർന്നു വീണു… വെള്ളം കെട്ടിക്കിടന്ന മണ്ണിനെചവിട്ടി മെരുക്കി,യവനുംനുകം കെട്ടിയ ആരാൻ്റെകാളകളുംസ്വപ്നം വിതച്ച പാടങ്ങളിൽഞാറുനട്ടു, കതിരായി… പകലുകളിൽ കാക്കകൾകൊറ്റികൾ, മറ്റുപക്ഷികൾദുഃസ്വപ്നത്തിന് ചിറകുവിരിച്ചു പറന്നു നടന്നു, പന്നിയും പെരുച്ചാഴിയും, സായന്തനങ്ങളും, സന്ധ്യകളും കാർന്നുതിന്നു… ഇരുട്ടിൻ്റെ മറവിൽകൊമ്പൻ്റെ അലർച്ചയിൽകതിരുകൾ വിറച്ചു,കനത്തകാലടികളിൽപെട്ട്പ്രായപൂർത്തിയാവാത്തനെൽമണികൾ അലറിക്കരഞ്ഞു…. പ്രാണസഖിയും,പ്രാണനായ മക്കളേയും കാണാതെ രാവും പകലും ഏറുമാടത്തിൽ കാവലിലിരുന്നിട്ടുംസ്വപ്നങ്ങൾ തകർന്ന യവൻ,തലതല്ലിക്കരഞ്ഞുതാലി വിറ്റ കാശും പോയ ദു:ഖത്തിൽഒരു മുഴം […]

Continue Reading

നിയന്ത്രണം നഷ്ടപ്പെട്ട കാർ മക്ക ഹറം പള്ളിയിലേക്കു പാഞ്ഞുകയറി

മക്കഃ നിയന്ത്രണം വിട്ട കാർ മക്ക ഹറം പള്ളിയിലേക്കു പാഞ്ഞുകയറി ബാരിക്കേഡ് തകർത്തു. 24 മണിക്കൂറും വിശ്വാസികളുടെ സാന്നിധ്യമുള്ള പള്ളിയിൽ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും പരുക്കില്ല.വെള്ളിയാഴ്ച സൗദി സമയം രാത്രി 10.25നായിരുന്നു അപകടം. പള്ളിയുടെ തെക്കു ഭാഗത്ത് അതിവേഗം കുതിച്ചെത്തിയ കാർ നിയന്ത്രണം വിട്ട് വാതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇയാൾക്കു മാനസിക അസ്വാസ്ഥ്യമുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡ്രൈവറെ പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്

Continue Reading

സ്വന്തമായി ‘കെ.എസ്.ആർ.ടി.സി നിർമ്മാണ ഡിപ്പോയുള്ള’വയനാട്ടിലെ ഇരട്ട സഹോദരങ്ങൾ

മാനന്തവാടിഃ വള്ളിയൂർക്കാവ് വടക്കേവീട്ടിൽ കെ.എസ്.ആർ.ടി.സിക്ക് അവർ പോലുമറിയാത്ത ഒരു നിർമാണ ഡിപ്പോയുണ്ട്, ഒറിജിനലിനെ വെല്ലുന്ന ആനവണ്ടി മിനിയേച്ചറുകളാണ് ഇവിടെ നിർമിക്കുന്നത്. ഇരട്ടസഹോദരങ്ങളായ അരുണും അഖിലുമാണ്ഇവിടുത്തെ ജീവനക്കാർ.ആനവണ്ടി പമം മൂത്ത് ഇവർ തയ്യാറാക്കിയ മിനിയേച്ചർ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. കോവിഡ്കാലത്താണ് ആനവണ്ടി മിനിയേച്ചർ നിർമാണം ആരംഭിച്ചത്. മഞ്ഞയും ചുവപ്പും നിറമുള്ള ബോഡിയിൽ ഓട്ടോമാറ്റിക് ഡോറുകളും യാത്രക്കാരുടെ ഇരിപ്പിടങ്ങളും ലഗേജ് റാക്കും ലൈറ്റുകളും നെയിംബോർഡുകളും വരെ കൃത്യമായി സെറ്റ് ചെയ്ത ഈ ബസുകൾ, നിരത്തിവച്ചാൽ ഒരാനച്ചന്തം […]

Continue Reading

തദ്ദേശ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള കാഹളമാകുന്നു..

തദ്ദേശ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള കാഹളമാകുന്നു. ഈയാഴ്ച തിരഞ്ഞെടുപ്പു വിജ്ഞാപനം വരുമെന്നാണ് സൂചനകൾ. രാഷ്ട്രീയച്ചൂടിലേക്കു കേരളം അടിവയ്ക്കുന്നു. സീറ്റുകൾ വിഭജിക്കാനും സ്ഥാനാർഥികളെ കണ്ടെത്താനും മുന്നണികളും പാർട്ടികളും ഉറക്കമൊഴിക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്നവരും എതിർകോട്ടകൾ പിടിക്കാൻ ആവേശം കൊള്ളുന്നവരും പ്രവർത്തനവുമായി മുന്നോട്ടു തന്നെ. തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയക്കാഴ്ചകളിലേക്ക് കേരളം വരും ദിവസങ്ങളിൽ സജീവമാകും

Continue Reading

ഡ്രൈവിങ് ലൈസന്‍സുകൾ വിതരണം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കുന്നു.

ഡ്രൈവിങ് ലൈസന്‍സുകളും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കുന്നു. രേഖകളുടെ അച്ചടിക്ക് മോട്ടോര്‍വാഹനവകുപ്പ് ചുമതലപ്പെടുത്തിയ കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി ഇവ വിതരണം ചെയ്യാന്‍ പാഴ്‌സല്‍ ഏജന്‍സികളില്‍നിന്നും ടെന്‍ഡര്‍ വിളിച്ചു. ഡിസംബര്‍ രണ്ടാംവാരത്തോടെ ഈ സംവിധാനം നിലവില്‍വരും. നിലവില്‍ തപാല്‍വകുപ്പാണ് വിതരണം ചെയ്യുന്നത്. കേന്ദ്രീകൃത അച്ചടി സംവിധാനത്തിന്റെ ഭാഗമായിട്ടാണ് വിതരണത്തിലും മാറ്റംവരുന്നത്. ഒടിഞ്ഞുപോകാത്തതും പ്രിന്റിങ് മായാത്തതുമായ പോളികാര്‍ബണേറ്റ് കാര്‍ഡുകളിലാണ് ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അച്ചടിക്കുന്നത്. അപേക്ഷകന്റെ മേല്‍വിലാസത്തിലേക്ക് അയക്കുന്ന […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ യാത്രകള്‍ വർദ്ധിപ്പിക്കണമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര

വിദേശ യാത്രകള്‍ നടത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി വിമര്‍ശനം നേരിടുന്നതില്‍ പ്രതികരിച്ച് പ്രശസ്ത സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. വിമര്‍ശനം കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്രകള്‍ കുറയ്ക്കുകയല്ല യാത്രകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു.പ്രധാനമന്ത്രി യാത്ര കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് തന്നോട് പറഞ്ഞതായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), […]

Continue Reading