പ്രതിപക്ഷ നേതാക്കളെ വഴിവിട്ട രീതിയിൽ കള്ളക്കേസിൽ കുടുക്കാൻ ഡിജിപി ശ്രമിക്കുന്നുഃ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ വഴിവിട്ട രീതിയിൽ കള്ളക്കേസിൽ കുടുക്കാൻ ഡിജിപി ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും പുറത്തുകൊണ്ടുവരുന്ന പ്രതിപക്ഷ നേതാക്കളെ ഡിജിപിയെ ഉപയോഗിച്ച് സർക്കാർ കേസുകളിൽ കുടുക്കുന്നു. ഈ കളി അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വലിയ വില നല്‍കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംതന്നെ ഡിജിപിയുടെ നടപടികള്‍ക്കെതിരെ കമ്മീഷനെ വച്ച്‌ അന്വേഷിപ്പിക്കും. പര്‍ച്ചേസിലൂടെ കോടിക്കണക്കിന് രൂപ അഴിമതി കാട്ടിയ ഡിജിപിയെ സര്‍ക്കാര്‍ […]

Continue Reading

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തിൽ.

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തിൽ. സമ്പർക്കത്തിലേർപ്പെട്ട ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗെബ്രിയോസസ് ക്വാറന്റിനീൽ പ്രവേശിച്ചത്. ഗെബ്രിയോസസ് തന്നെയാണ് ക്വാറന്റീനിൽ പ്രവേശിച്ച കാര്യം അറിയിച്ചത്. ഞായറാഴ്ച മുതലാണ് ഗെബ്രിയോസസ് ക്വാറന്റീനിൽ പ്രവേശിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്ന് ഗെബ്രിയോസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരം വരുന്ന ദിവസങ്ങളിൽ ക്വാറന്റീനിൽ കഴിയും. വീട്ടിലിരുന്ന് ജോലി തുടരുമെന്നും ഗെബ്രിയോസസ് പറഞ്ഞു.

Continue Reading

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 51 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 1,087 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Continue Reading

സിനിമയുടെ മുപ്പത്തഞ്ചാം വാർഷികം കടന്നു വരുമ്പോ‍ഴാണ് മുല്ലപ്പള്ളിയുടെ പരാമർശം

ചെയ്യപ്പെടുന്ന സ്ത്രീകൾ ആത്മഹത്യ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഇന്ന്. ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീകൾ ജീവിതത്തിനും അതിന്റെ ആഹ്ലാദങ്ങൾക്കും അർഹരാണെന്ന് പ്രഖ്യാപിച്ച നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയുടെ മുപ്പത്തഞ്ചാം വാർഷികം കടന്നു വരുമ്പോ‍ഴാണ് മുല്ലപ്പള്ളിയുടെ ദുർഭാഷണം. 34 കൊല്ലം മുമ്പ് കേരളത്തിലെ കൊട്ടകകളിൽ ഉയർന്ന സ്നേഹത്തിന്റെ ആ ഇടിമു‍ഴക്കത്തിന്റെ ഓർമ്മയിലേയ്ക്ക് അത് വരെ ഇന്ത്യൻ സിനിമയിലും മലയാള സിനിമയിലും ബലാൽസംഗം ചെയ്യപ്പെട്ടു കഴിഞ്ഞാൽ നായിക, മുല്ലപ്പള്ളി പ്രസംഗിച്ചതു പോലെ തീകൊളുത്തിയോ […]

Continue Reading

മലയാളി വനിത ന്യൂസീലാൻഡ് മന്ത്രിസഭയിൽ

വെല്ലിങ്ടൻഃമലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസീലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്‍റ് റോബര്‍ട്സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍.എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. ക്രൈസ്റ്റ് ചർച്ച്് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു ഭർത്താവ്. കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ […]

Continue Reading

കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ.

തിരുവനന്തപുരംഃ കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ. നയപരമായ തീരുമാനമെടുത്താൽ ഈമാസം 15 നു ശേഷം സ്കൂളുകൾ തുറക്കാൻ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തിൽ 10, 12 ക്ലാസ് വിദ്യാർഥികൾക്കു മാത്രം പ്രവേശനം അനുവദിക്കും. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും.ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം. കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ ക്ലാസ് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങൾ […]

Continue Reading

‘വേദനകളെ കടിച്ചമർത്തിയിരുന്ന ഒരു കാലത്ത് ആത്മഹത്യയെ കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നു’

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തോടെയാണ് വിഷാദ രോഗത്തെപ്പറ്റിയും മാനസിക സമ്മർദ്ദത്തെ കുറിച്ചുമെല്ലാം ഏറെ ചർച്ചകൾ വന്നത്. തങ്ങളും വിഷാദ രോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നിരവധി പേർ പല സന്ദർഭങ്ങളിലായി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പോപ്പ് താരം ജസ്റ്റിൻ ബീബർ. ലോകത്തെമ്പാടും നിരവധി ആരാധകരുള്ള ജസ്റ്റിൻ ബീബെരുടെ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.ജസ്റ്റിൻ ബീബർ : നെക്സ്റ്റ് ചാപ്റ്റർ’ എന്ന തന്റെ പുതിയ യൂട്യൂബ് ഡോക്യുമെന്ററിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ കടന്നുവന്ന വേദനകളെ […]

Continue Reading

കോതമംഗലത്തെ 25കാരി ആര്യ ചില്ലറക്കാരിയല്ല 75 വയസ്സുള്ള കിളവൻമാരെ വരെ കാമുകന്മാർ ആക്കി വളച്ചെടുക്കും

കോതമംഗലത്തെ 25കാരി ആര്യ ചില്ലറക്കാരിയല്ല 75 വയസ്സുള്ള കിളവൻമാരെ വരെ കാമുകന്മാർ ആക്കും മാന്യനായ കോടീശ്വരൻമാരായ പുരുഷന്മാരെ വാട്സ്ആപ്പിലും മെസഞ്ചറിലും പരിചയപ്പെട്ട് വിവസ്ത്ര ചിത്രങ്ങൾ അയച്ചു പറ്റിക്കും ഇതാണ് രീതി മുൻ മന്ത്രിയുടെ ബന്ധുക്കൾ എം.എൽ.എമാർ മണിപ്പാൽ കൗൺസലർമാർ പഞ്ചായത്ത് പ്രസിഡന്റുമാർ ഡോക്ടർമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും എല്ലാം ഈ പെൺകുട്ടി നേതാവായ സംഘത്തിന്റെ വലയിൽ വീണ് മാനവും നാണവും പോയി ഒടുവിൽ ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ടിരിക്കുന്നു. സംഭവത്തിൽ ആര്യയുടെ കൂട്ടാളികൾ അടക്കം നാലുപേർ അറസ്റ്റിലായി പ്രതികളെ […]

Continue Reading

ഇനി മുതൽ കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിൽ

ഇനി മുതൽ കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിലായിരിക്കും. ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിക്കാനായി ആവിഷ്കരിച്ച മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്ക് തുടക്കമായി. എറണാകുളം റവന്യു ടവറിൽ നടന്ന പരിപാടിയിൽ ഓണലൈൻ ആയാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തത്.എംടിഎ നടപ്പിലാക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായിരിക്കും കേരളം. ആദ്യഘട്ടത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുന്നത്. യാത്രക്കാരുടെ സൗകര്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസരണം യാത്രാ ഉപാധി ഒരുക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം എന്ന് എംടിഎ കമ്മിറ്റി […]

Continue Reading

ഉള്ളിയും ഉരുളക്കിഴങ്ങും ഇല്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുമോ?

ന്യൂഡൽഹിഃ ഉള്ളിയും ഉരുളക്കിഴങ്ങുമില്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുമോ? വിലക്കയറ്റത്തിന്റെ സമീപകാല കണക്കുകൾ പരിശോധിച്ചാല്‍ ‘വേണ്ടി വരും’ എന്നായിരിക്കും ഉത്തരം. സാധാരണക്കാരന്റെ ദൈനംദിന ഭക്ഷ്യവസ്തുക്കളിലെ അവശ്യഘടകങ്ങളായ പരിപ്പ്, സവാള, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കുൾപ്പെടെ വൻ വിലക്കയറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരന്റെ ബജറ്റിൽ കൈപൊള്ളിക്കാതെ ഇപ്പോഴും ബജറ്റിൽ ഒതുങ്ങി നിൽക്കുന്നത് ഗോതമ്പ് മാത്രം!‌ചില്ലറവിലയിൽ ഉരുളക്കിഴങ്ങാണ് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയത്. 2019 നവംബറിനേക്കാൾ ഇപ്പോൾ ഉരുളക്കിഴങ്ങിന്റെ വിലയിലുണ്ടായിരിക്കുന്നത് 92% വർധന. സവാളയുടെ വിലയിൽ 44 ശതമാനമാണു വർധന. […]

Continue Reading