നിരന്തരമായി ശല്യം ചെയ്യുന്നു; ഉത്തർപ്രദേശിൽ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയെ പരസ്യമായി കൈകാര്യം ചെയ്ത് കാല് പിടിപ്പിച്ച് യുവതികൾ

ലക്‌നൗഃനിരന്തരമായ ശല്യം സഹിക്കാൻവയ്യാതെ ഉത്തര്‍പ്രദേശിലെ കോൺഗ്രസ്സ് ജലാവ് ജില്ലാ പ്രസിഡന്റിനെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികൾ. ഇയാളെ തല്ലുന്നതിന്റെയും കാല് പിടിച്ചു മാപ്പ് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൂജ് മിശ്രയെയാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മര്‍ദ്ദിച്ച മായ, വര്‍ഷ എന്നിവര്‍ […]

Continue Reading

ജി.എസ്.ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ ഉപവാസം നടത്തി

കൽപ്പറ്റഃകേരളത്തിലെ ഫർണിച്ചർ മേഖലയിലെ ഒരേ ഒരു സംഘടന “FUMMA” സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ജി.എസ്. ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ ജില്ലയിൽ ഉപവാസ സമരം നടത്തി. കൽപ്പറ്റ ജി.എസ്.ടി കമ്മീഷൻ ഓഫീസിനു മുൻപിൽ നടത്തിയ സമരപരിപാടി FUMMA ജില്ലാ പ്രസിഡൻറ് കെ.കെ.എസ് നായർ ഉദ്ഘാടനം ചെയ്തു. FUMMA വയനാട് ജില്ലാ സെക്രട്ടറി ഹാരിസ് ഹൈടെക് അധ്യക്ഷത വഹിച്ചു. സ്വാഗതം ജില്ലാ ട്രഷറർ വിനൂജിയും നന്ദി ന്യൂ ടെക് നൗഷാദും പറഞ്ഞു. സമരത്തിന്റെ ഭാഗമായി 11 ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന […]

Continue Reading

നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും.

നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം തിങ്കളാഴ്​ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ടൂറിസം മേഖലക്ക്​ കരുത്ത്​ പകരുന്നതിന്​ ഒപ്പം വിദേശ ടൂറിസ്​റ്റുകളെ രാജ്യത്തേക്ക്​ ആകര്‍ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ്​ വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന്​ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദേശീയ സമ്പദ്​ഘടനയില്‍ ടൂറിസം മേഖലയുടെ വിഹിതം ഉയര്‍ത്താന്‍ സാധിക്കും. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന്​ നികുതി ഈടാക്കുമെന്നതാണ്​ മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022 മുതലാണ്​ വരുമാന […]

Continue Reading

കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ […]

Continue Reading

രാംവിലാസ് പാസ്വാൻ്റെ മരണം; മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെതിരെ സംശയങ്ങൾ നീളുന്നു, മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹിന്ദുസ്ഥാനി മോര്‍ച്ച

പട്‌ന: എൽജെപി നേതാവ് റാം വിലാസ് പാസ്വാന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാംവിലാസ് പാസ്വാന്റെ മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെ വിഷയത്തിൽ ചോദ്യം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.രാം വിലാസ് പാസ്വാന്റെ മരണ വാര്‍ത്ത കേട്ട് ഈ രാജ്യം ഞെട്ടി. എന്നാല്‍ അവസാന ചടങ്ങുകള്‍ക്ക് ശേഷം പിറ്റേ ദിവസം നടന്ന ഒരു ഷൂട്ടിങ്ങില്‍ എല്‍ ജെ പി മേധാവി ചിരാഗ് പാസ്വാന്‍ വളരെ സന്തോഷവാനായി […]

Continue Reading

സംസ്ഥാനത്ത് നാളെ മുതല്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം

സംസ്ഥാനത്ത് നാളെ മുതല്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.

Continue Reading

മുതിര്‍ന്ന നേതാക്കളുടെ പരിഭവം ഉള്‍ക്കൊളളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍

മുതിര്‍ന്ന നേതാക്കളുടെ പരിഭവം ഉള്‍ക്കൊളളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. പദവി ലഭിക്കാത്തതില്‍ ചിലര്‍ക്ക് വിഷമം ഉണ്ടാകാം. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. തലമുറമാറ്റം വരുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ വരാം. ആരെങ്കിലും കേന്ദ്രനേതൃത്വത്തിന് പരാതി അയച്ചതായി കരുതുന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയുടെ പ്രതിപുരുഷനും പ്രതിക്കൂട്ടിലായി. സി.ബി.ഐ അന്വേഷണത്തിന് തുരങ്കം വച്ചത് കുറ്റവാളികളെ രക്ഷിക്കാനെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു

Continue Reading

സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി.

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി. സരിത എസ് നായര്‍ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ലോക്സഭാ സ്ഥാനാര്‍ഥിത്വം തള്ളിയതിനെതിരെ ഹരജി നല്‍കിയിട്ട് ആരും ഹാജരായില്ല. പല തവണ ഇത് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പിഴ വിധിച്ചത്. വയനാട്ടിലെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരെയാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്. നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് […]

Continue Reading

സ്ഥാനാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ടത് ഓണ്‍ലൈന്‍ കോഴ്‌സ്

കല്‍പ്പറ്റ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ഓണ്‍ലൈന്‍ കോഴ്‌സ് 2 നവംബര്‍ 2020 ന് ആരംഭിക്കുകയാണ്. എല്ലാ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ തക്ക രീതിയിലാണ് കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ecourses.kila.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Continue Reading

സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരി

കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത. പൊലീസുകാരന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.മുംബൈയിലാണ് സംഭവം. സഞ്ജന ബാഗുലിന്റെ 40,000 രൂപ വിലമതിക്കുന്ന സ്വര്‍ണ മാല കവര്‍ന്ന് ഓട്ടോയില്‍ കടന്നുകളയാന്‍ ശ്രമിച്ച മുകേഷ് ഗെയ്ക്ക്‌വാദിനെയാണ് 19കാരിയുടെ മനസാന്നിധ്യം കൊണ്ട് പിടികൂടാന്‍ സാധിച്ചത്. വെളളിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ടെലികോളറായി ജോലി ചെയ്യുകയാണ് സഞ്ജന. ജോലിക്ക് പോകാന്‍ ബസില്‍ കയറിയപ്പോഴാണ് കവര്‍ച്ച നടന്നത്. ബസില്‍ നല്ല തിരക്കായിരുന്നു. […]

Continue Reading