ഷൂട്ടിങ്ങിനിടെ ഫോൺ ചെയ്തുകൊണ്ടിരുന്ന നടി കിണറ്റിൽ വീണു

തിരുവനന്തപുരംഃ ഷൂട്ടിങ്ങിനിടെ ഫോൺ ചെയ്തുകൊണ്ടിരുന്ന നടി നമിത കിണറ്റിൽ വീണു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ഷൂട്ടിംഗ് കണ്ടു നിന്നവരില്‍ എല്ലാവരിലും ഒരു നിമിഷം അമ്ബരപ്പുണ്ടായി. എന്നാല്‍, സംഭവത്തിന്റെ ട്വിസ്‌റ്റ് മറ്റൊന്നാണ്. സംവിധായകരായ ആര്‍എല്‍ രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് സംഭവം […]

Continue Reading

ഖത്തറില്‍ കടബാധ്യത തീര്‍ത്തവര്‍ക്കുമാത്രം ഇനി പുതിയ ചെക്ക് ബുക്ക്

ഖത്തറില്‍ ചെക്കിടപാടുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതനുസരിച്ച് നേരത്തെയുള്ള കടബാധ്യതകളും വീഴ്ചകളും തീര്‍ത്തതിന് ശേഷം മാത്രമേ അപേക്ഷകന് പുതിയ ചെക്ക് ബുക്ക് അനുവദിക്കുകയുള്ളൂ. ചെക്കുകള്‍ മടങ്ങുന്ന സാഹചര്യം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ചെക്കിടപാടുകളില്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്.ഇതനുസരിച്ച് ഉപഭോക്താവിന്‍റെ പഴയ ഇടപാടുകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബാങ്കുകള്‍ പുതിയ ചെക്ക് ബുക്ക് അനുവദിക്കാവൂ. ഇടപാടുകളില്‍ നേരത്തെ വീഴ്ച വരുത്തിയവരാണെങ്കില്‍ പുതിയ ചെക്ക് ബുക്ക് ലഭിക്കുകയില്ല.

Continue Reading

മുന്നാക്ക സംവരണത്തിൽ പി.എസ്.സിക്കെതിരെ എൻ.എസ്.എസ്

ഒക്ടോബർ മുതൽ സംവരണം നടപ്പാക്കിയാൽ മതിയെന്ന പി.എസ്.സി തീരുമാനം മുന്നാക്ക സംവരണം അട്ടിമറിക്കാൻ വേണ്ടിയാണെന്ന് എൻ.എസ്.എസ് ആരോപിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണ് പി.എസ്.സി നടത്തുന്നതെന്നും പ്രസ്താവനയിൽ എൻ.എസ്.എസ് കുറ്റപ്പെടുത്തി.സർക്കാർ സർവീസുകളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കിയ അന്ന് മുതൽ അത് നടപ്പാക്കാനാണ് പി.എസ്.സി തീരുമാനിച്ചത്. ജനുവരി മുതൽ മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യം സർക്കാരും പി.എസ്.സിയും അംഗീകരിക്കാതിരുന്നതോടെ ആണ് എൻ.എസ്.എസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പി.എസ്.സി തീരുമാനം മുന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ.എസ്.എസ് […]

Continue Reading

വടക്കൻ ചൈനയിലെ ടിയാൻജിനിൽ റെയിൽവേ പാലം തകർന്ന് എട്ട് പേർ മരിച്ചു

ടിയാൻജിൻ: വടക്കൻ ചൈനയിലെ ടിയാൻജിനിൽ റെയിൽവേ പാലം തകർന്ന് എട്ട് പേർ മരിച്ചു. ടിയാൻജിനിലെ ബിൻഹായ് ന്യൂ ഏരിയയിലെ 30 മീറ്ററിലധികം നീളമുള്ള പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണ് അപകടം നടന്നത്.നാൻ‌ഹുവാൻ റെയിൽ‌വേയുടെ ഭാഗമായ ബിൻ‌ഹായ് നദിക്ക് മുകളിലൂടെ കടന്ന് പോകുന്ന പാലമാണ് തകർന്നത്.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ടിയാൻജിൻ പ്രവിശ്യ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

‘കെ സുരേന്ദ്രന്‍ വഞ്ചിച്ചു, ദളിത് വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണോ തന്നെ തഴഞ്ഞതെന്ന് മനസിലാകുന്നില്ല’; വിമർശനവുമായി പിഎം വേലായുധന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെിരെ രൂക്ഷ വിമർശനവുമായി ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പിഎം വേലായുധന്‍. സുരേന്ദ്രന്‍ വാക്കുപാലിച്ചില്ലെന്നും തന്നെ വഞ്ചിച്ചെന്നും വേലായുധന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ അധ്യക്ഷനായി എത്തിയാല്‍ തന്നെയും ശ്രീശനേയും ഉപാധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെന്നും ഈ വാക്ക് പാലിക്കപ്പെട്ടില്ലെന്നും ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിൽ സംസാരിക്കവെ വേലായുധന്‍ പറഞ്ഞു.കേന്ദ്രകമ്മിറ്റിയില്‍ നിന്ന് അധ്യക്ഷസ്ഥാനത്തേക്ക് രണ്ട് പേരെയാണ് നിര്‍ദേശിച്ചത്. സുരേന്ദ്രനെ സഹായിക്കണമെന്ന് തങ്ങളോട് ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സ്ഥാനമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തഴഞ്ഞുവെന്ന് വേലായുധന്‍ […]

Continue Reading

മസ്ജിദുൽ ഹറമിലേക്കുള്ള പ്രവേശന കവാടങ്ങളിൽ കൂടുതൽ തെർമൽ ക്യാമറകൾ സജ്ജീകരിച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തി വെച്ച ഉംറ തീർത്ഥാടനം പുനഃരാരംഭിച്ച് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ശരീര താപനില പരിശോധിക്കുന്നതിനുമായി മക്കയിലെ വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചു.കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ആരോഗ്യ മന്ത്രാലയം കനത്ത സുരക്ഷയാണ് ഇരുഹറമുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മസ്‌ജിദുൽ ഹറമിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഹസൻ അൽ-സുവൈരി പറഞ്ഞു. ഹറമിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രവേശന കവാടങ്ങളിൽ സ്വയം അണുമുക്തമാക്കൽ സംവിധാനങ്ങളുള്ള […]

Continue Reading

ഞാന്‍ വിരമിക്കുമെന്ന് കരുതിയാണ് അവരൊക്കെ എന്റെ ജേഴ്‌സി വാങ്ങിയത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എം.എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സീസണിലെ മോശം പ്രകടനത്തോടെ ഐ.പി.എല്ലില്‍ നിന്നും വിരമിച്ചേക്കുമെന്ന ചര്‍ച്ചകള്‍ഡ ചൂടുപിടിച്ച് നടക്കുകയായിരുന്നു. വിരമിക്കല്‍ അഭ്യൂഹം ശക്തമായപ്പോള്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ജേഴ്സി ഒപ്പിട്ടു വാങ്ങുന്നതും ഒരു കാഴ്ച്ചയായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ധോണി. ‘എല്ലാവരും എന്റെ പക്കല്‍ നിന്നും ജേഴ്സി വാങ്ങുന്നുണ്ടായിരുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതിനാല്‍ ഇനി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് കരുതിയാണത്. […]

Continue Reading

ഡി.വൈ.എഫ്.ഐ സ്ഥാപകദിനം

യൗവനതീക്ഷ്ണമായ സമരഭൂമികയിൽ ഡി.വൈ.എഫ്.ഐ രൂപം കൊണ്ടിട്ട് നാല് പതിറ്റാണ്ട് പൂർത്തിയാവുന്നു. അടിയന്തിരാവസ്ഥക്കെതിരായ ഐതിഹാസികമായ ജനാധിപത്യപോരാട്ടത്തിന്റെ സമരാവേശം ജ്വലിച്ചുനിന്ന കാലത്ത് 1980 നവംബർ 3 ന് ഗദ്ദർ വിപ്ലവകാരി കർത്താർസിംഗ് സരഭയുടെ ഹൃദയരക്തം വീണു ചുവന്ന ലുധിയാനയിലാണ് ഡി.വൈ.എഫ്.ഐ ജന്മം കൊള്ളുന്നത്.“എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും തൊഴിൽ” എന്ന മുദ്രാവാക്യമുയർത്തി പോരാട്ടമേറ്റെടുത്ത ഡി.വൈ.എഫ്.ഐയുടെ സമരചരിത്രവും തുടരുന്ന സാമൂഹ്യ ഇടപെടലുകളും സമാനതകളില്ലാത്തതാണ്. ഡി.വൈ.എഫ്.ഐ സ്ഥാപക ദിനമായ ഇന്ന് സംസ്ഥാന വ്യപകമായി പ്രവർത്തകർ സ്ഥാപക ദിനം ആചരിക്കുകയാണ്. കൽപ്പറ്റ ടൗണിൽ ഡി.വൈ.എഫ്.ഐ വയനാട് […]

Continue Reading

ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികള്‍ക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണെന്ന് പറഞ്ഞു. ദീർഘകാലമായി ലേബർ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി സ്ഥാനം കൂടെ അവർ വഹിക്കുന്നുണ്ട്. അതേസമയം, കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലൻ്റ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ […]

Continue Reading

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം, നിലപാട് പറഞ്ഞത് മദ്രാസ് ഹൈക്കോടതി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന നിലപാടുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊന്നാൽ മാത്രമേ അഴിമതി അവസാനിപ്പിക്കാൻ കഴിയൂ എന്നാണ് നിലപാട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെ കുറിച്ച് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ മറുപടി. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് അഴിമതിക്കാരെ തൂക്കിക്കൊല്ലണമെന്ന ആവശ്യം ഉന്നയിച്ചത്.

Continue Reading