ഈ ചിത്രം വേഗം കളർ ആക്കിയാട്ടെ എന്നായിരുന്നു നടന്റെ അഭ്യർത്ഥന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മുകേഷ്. നടൻ എന്നതിനുപുറമേ സിനിമ നിർമാതാവ്, ടെലിവിഷൻ അവതാരകൻ എന്ന നിലയിലും മുകേഷ് പ്രശസ്തനാണ്. 1982 വർഷത്തിലാണ് മുകേഷ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ബലൂൺ എന്ന ചിത്രത്തിലാണ് മുകേഷ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. പിന്നീട് ഇങ്ങോട്ട് 40 വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മുകേഷ്.നിരവധി പ്രിയദർശൻ സിനിമകളിൽ ശ്രദ്ധേയമായ വേഷം മുകേഷ് ചെയ്തിട്ടുണ്ട്. മോഹൻലാൽ – മുകേഷ് കോമ്പിനേഷൻ ഒക്കെ ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. സമൂഹ മാധ്യമങ്ങളിലും വളരെ […]

Continue Reading

ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി

വയനാട് സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് കടുവകളിറങ്ങിയത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിച്ച കടുവ ചാടിപ്പോയതും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. സഫാരി പാര്‍ക്കിലെ കൂട്ടില്‍ […]

Continue Reading

ഇക്ക ഇരുളറയിലായിട്ട് ഒരു മാസം; ചുറ്റും ഇരുട്ട് മാത്രം, നീതിക്ക് വേണ്ടി കൂടെ ഉണ്ടാവണേ’: സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്‌റ്റിലായിട്ട് ഒരു മാസം തികയുന്ന വേളയിൽ നീതി വേണമെന്ന് ആവിശ്യപ്പെട്ട് ഭാര്യ റൈഹാന സിദ്ദീഖ്. നിരാശയും, സങ്കടവും തന്നെ തളര്‍ത്തുന്നതായും ഇനി തന്റെ മിഴികളും മനസ്സും സുപ്രീം കോടതിയിലേക്ക് ഉറ്റു നോക്കിയിയിരിക്കുകയാണെന്ന് റൈഹാന കുറിച്ചു. ചുറ്റും ഇരുട്ട് മാത്രമാണെന്നും ഒരു നിരപരാധിക്കു വേണ്ടി മനസ്സാക്ഷിയുള്ളവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നീതിക്ക് വേണ്ടി എല്ലാവരുടെയും പിന്തുണയും റൈഹാന […]

Continue Reading

പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടൽ; സമഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി

വയനാട് പടിഞ്ഞാറത്തറയിൽ നടന്നതായി പോലീസ് പറയുന്ന ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടലാണെന്നാണ് സാഹചര്യങ്ങളിലൂടെ മനസ്സിലാക്കാനാവുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഈ സർക്കാരിന്റ കാലത്ത് ബത്തേരിയിലും മഞ്ചക്കണ്ടിയിലും കരളായിയിലും പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് വ്യക്തമായതാണ്. രണ്ട് സ്ത്രീകളടക്കം ഏഴ്പേരെയാണ് ആ മൂന്ന് ഏറ്റുമുട്ടലിലും കൂടി കൊലപ്പെടുത്തിയത്.നിലവിലെ രാഷ്ട്രീയ സംഭവങ്ങളിൽ പ്രതിരോധത്തിലായ കേരള സർക്കാർ ജനശ്രദ്ധ മാറ്റാനുള്ള അടവായി വ്യാജ ഏറ്റുമുട്ടൽ നടത്തിയതാണോ എന്നതും പരിശോധിക്കണം. സംഘ്പരിവാർ രീതിയിലാണ് കേരളാ പൊലീസ് പിണറായി വിജന്റെ […]

Continue Reading

‘കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷണമായി നില്‍ക്കുന്ന മുന്നണി. കാലു വാരും’

യു.ഡി.എഫിലേക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യു.ഡി.എഫില്‍ എടുത്താലും വേണ്ട. യു.ഡി.എഫ് കൺവീനർ എം.എം ഹസന് വിവരക്കേടാണെന്നും പി.സി ജോർജ് പറഞ്ഞു. “കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷണമായി നില്‍ക്കുന്ന മുന്നണി. കാലു വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും”- പി.സി ജോര്‍ജ് പറഞ്ഞു.

Continue Reading

ഹാപ്പി ബർത്ഡേ ഷാരൂഖ് എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫ

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ പിറന്നാൾ ആഘോഷമാക്കി ദുബായ്. കുടുംബത്തിനൊപ്പം ദുബായിലായിരുന്നു താരത്തിന്റെ പിറന്നാൾ. ലോകത്തുള്ള പലഭാഗത്തുനിന്നുമുള്ള ആരാധകരുടെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ ബുർജ് ഖലീഫയോളം ഉയരത്തിലുള്ള പിറന്നാള്‍ ആശംസ അതില്‍ വേറിട്ടതായി.കഴിഞ്ഞ വർഷത്തേതുപോലെ തന്നെ താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ബുർജ് ഖലീഫയിൽ ലൈറ്റ് അലങ്കാരം ഒരുക്കിയിരുന്നു. ഹാപ്പി ബർത്ഡേ ഷാരൂഖ് എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ മുന്നിൽ നിന്നുള്ള ചിത്രവും ഷാരൂഖ് പങ്കുവച്ചു.

Continue Reading

കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ 65 മണിക്കൂറിന് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ഭൂലനമുണ്ടായി മൂന്നാം ദിവസം നടത്തിയ തിരച്ചിലിലാണ് അഗ്നിശമന സേനാംഗം മുആമ്മിര്‍ സെലി കുട്ടിയെ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ അനക്കമില്ലാതെ പൊടിയില്‍ പൊതിഞ്ഞ് കിടക്കുകയായിരുന്നു എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെന്ന് സെലി പറയുന്നു. കുഞ്ഞ് മരിച്ചുകിടക്കുകയാണെന്നായിരന്നു രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കരുതിയത്. എന്നാല്‍ പുറത്തെടുത്തപ്പോള്‍ അവള്‍ കണ്ണ് തുറക്കുകയും രക്ഷാപ്രവര്‍ത്തകരുടെ കൈകളില്‍ പിടിക്കുകയുമായിരുന്നു. കണ്ണുകളെ വിശ്വസിക്കാനാകാതെ രക്ഷാപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ട നിമിഷമായിരുന്നു അത്.

Continue Reading

നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീം

നാലും അഞ്ചും കളിയും മറ്റും അടുപ്പിച്ച് ജയിച്ച് പ്ലേഓഫിലെത്തുന്ന ടീമുകളെ ഐ.പി.എല്ലില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീമിനെ കണ്ടിട്ടുണ്ടാവില്ല. എന്തായാലും അത്തരമൊരു ഭാഗ്യ കാഴ്ചയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ഇന്നലെ ഡല്‍ഹിക്കെതിരെ നടന്ന നിര്‍ണായക മത്സരത്തിലടക്കം നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ മുംബൈയ്ക്കും ഡല്‍ഹിയ്ക്കുമൊപ്പം പ്ലേഓഫില്‍ കടന്നിരിക്കുകയാണ്.ഇതെന്തോന്ന് കളി എന്നാവും ചിലരുടെയെങ്കിലും ചിന്ത. കണക്കിലെ കളിയാണ് കോഹ്‌ലിയെയും കൂട്ടരെയും പ്ലേഓഫിലെത്തിച്ചത്. ഇന്നലെ ബാംഗ്ലൂരിനെതിരെ നടന്ന […]

Continue Reading

ഓസ്ട്രിയന്‍ തലസ്ഥാന നഗരമായ വിയന്നയില്‍ ഭീകരാക്രമണം

ഓസ്ട്രിയന്‍ തലസ്ഥാന നഗരമായ വിയന്നയില്‍ ഭീകരാക്രമണം. സെന്‍ട്രല്‍ വിയന്നയിലെ ആറിടങ്ങളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിയന്നയിലെ സെന്‍ട്രല്‍ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്. സിനഗോഗാണോ അക്രമികള്‍ ലക്ഷ്യം വെച്ചതെന്ന് വ്യക്തമല്ല. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വ്യാപനം തടയാന്‍ ഓസ്ട്രിയ പുതിയ ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം നടന്നത്. നവംബര്‍ അവസാനം വരെ അടച്ചിടാനിരിക്കെ ബാറുകളിലും റസ്റ്റോറന്റുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു

Continue Reading

ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. വിജയ് യേശുദാസ് ആണ് കാര്‍ ഓടിച്ചിരുന്നത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോവുകയായിരുന്നു. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഇരു കാറുകളുടെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.

Continue Reading